---
title: "മാതാപിതാക്കള്‍ക്ക് ആഡംബര ഭവനം സമ്മാനിച്ച് ധനുഷ് "
english_title: "Now the news is coming out that Dhanush has gifted his parents a dream house."
publisher: "moviemax.in"
canonical_url: "https://moviemax.in/news/98372/now-the-news-is-coming-out-that-dhanush-has-gifted-his-parents-a-dream-house"
published_at: "2023-02-20T14:30:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f337624e7ab_dhanush.jpg"
keywords: []
---

# മാതാപിതാക്കള്‍ക്ക് ആഡംബര ഭവനം സമ്മാനിച്ച് ധനുഷ് 

> **Lead Summary:** നിരവധി ആരാധകരുള്ള നടനാണ് ധനുഷ് . താരത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . കുടുംബത്തിന് വളരെ പ്രധാന്യം കല്‍പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ്.

## Article Content

നിരവധി ആരാധകരുള്ള നടനാണ് ധനുഷ് . താരത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർക്ക് അത്രയേറെ പ്രിയപ്പെട്ടതാണ് . കുടുംബത്തിന് വളരെ പ്രധാന്യം കല്‍പിക്കുന്ന താരങ്ങളില്‍ ഒരാളാണ് ധനുഷ്.

ഇപ്പോഴിതാ മാതാപിതാക്കള്‍ക്ക് ഒരു സ്വപ്‍നം ഭവനം ധനുഷ് സമ്മാനിച്ചിരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് മാതാപിതാക്കള്‍ക്കായി ധനുഷ് വീട് നിര്‍മിച്ചിരിക്കുന്നത്.

150 കോടി രൂപ വിലമതിക്കുന്ന വീടാണ് ഇതെന്നാണ് റിപ്പോര്1ട്ട്. കസ്‍തൂരി രാജയ്‍ക്കും വിജയലക്ഷ്‍മിക്കും സമ്മാനിച്ച വീടിന്റെ ഗൃഹപ്രവേശ ചടങ്ങ് മഹാ ശിവരാത്രി ദിവസമാണ് നടത്തിയത്.

[**https://www.facebook.com/subramaniam.shiva/posts/6254644547881151**](https://www.facebook.com/subramaniam.shiva/posts/6254644547881151)

2021ല്‍ തുടങ്ങിന്റെ വീടിന്റെ നിര്‍മാണം അടുത്തിടെയാണ് പൂര്‍ത്തിയായത്. ധനുഷിന്റെ 'തിരുടാ തിരുടീ', 'സീഡൻ' തുടങ്ങിയവ സംവിധാനം ചെയ്‍ത സുബ്രഹ്‍മണ്യം ശിവയാണ് സ്വപ്‍നഭവനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.

ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്‍മണ്യം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98372/now-the-news-is-coming-out-that-dhanush-has-gifted-his-parents-a-dream-house)