---
title: "മുതലയെ വെള്ളത്തിലേക്കിറങ്ങാൻ വിടാതെ കടിച്ചുവലിച്ച് സിംഹം, വീഡിയോ "
english_title: "Lion bites crocodile without letting it go into water, video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98355/lion-bites-crocodile-without-letting-it-go-into-water-video"
published_at: "2023-02-20T13:34:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f329b1dcb38_viral.jpg"
keywords: []
---

# മുതലയെ വെള്ളത്തിലേക്കിറങ്ങാൻ വിടാതെ കടിച്ചുവലിച്ച് സിംഹം, വീഡിയോ 

> **Lead Summary:** മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ വീഡിയോകള്‍ക്ക് വലിയ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അതുപോലെയുള്ള അനേകം വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറും ഉണ്ട്.

## Article Content

മൃഗങ്ങളുടേയും പക്ഷികളുടേയുമൊക്കെ വീഡിയോകള്‍ക്ക് വലിയ സ്വീകരണമാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്. അതുപോലെയുള്ള അനേകം വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറും ഉണ്ട്.

ഇതും അത്തരത്തില്‍ ഉള്ള വീഡിയോ ആണ്. സിംഹവും മുതലയും തമ്മിലുള്ള ഏറ്റുമുട്ടലാണ് വീഡിയോയില്‍. വീഡിയോയുടെ ക്യാപ്ഷനില്‍ സിംഹവും മുതലയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്ന് എഴുതിയിട്ടുണ്ട്. വീഡിയോയില്‍ ഒരു മുതല കരയില്‍ നിന്നും വെള്ളത്തിലേക്ക് പോവുന്നതാണ് കാണാന്‍ കഴിയുന്നത്.

എന്നാല്‍, അപ്പോഴേക്കും കുറേ സിംഹങ്ങള്‍ അതിന്‍റെ അടുത്തേക്ക് പോവുകയാണ്. പക്ഷേ, മുതല അതൊന്നും ശ്രദ്ധിക്കാതെ വീണ്ടും വെള്ളത്തിലേക്ക് തന്നെ പോകാന്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍, അപ്പോഴേക്കും കൂട്ടത്തില്‍ ഒരു സിംഹം വന്ന് മുതലയെ കാലില്‍ പിടിച്ച് വലിക്കുകയും കടിക്കാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുകയാണ്. വെള്ളത്തിലേക്ക് പോകാൻ വിടാതെ മുതലയെ സിംഹം കടിച്ചു വലിച്ചു കൊണ്ടേയിരിക്കുകയാണ്. എത്രയൊക്കെ വെള്ളത്തിലേക്ക് പോകാൻ‌ ശ്രമിച്ചിട്ടും വീണ്ടും വീണ്ടും മുതലയെ സിംഹം കടിച്ചു വലിക്കുന്നത് കാണാം.

അധികം വൈകാതെ തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വളരെ പെട്ടെന്ന് തന്നെ 30 ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. അതുപോലെ അനേകം പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായും എത്തിയത്.

സിംഹങ്ങൾ വെള്ളം കുടിക്കാൻ വേണ്ടി ഇറങ്ങിയാൽ ഈ കളി മൊത്തം മാറും എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. അതുപോലെ തന്നെ കമന്റ് ബോക്സുകളിൽ നിരവധിപ്പേർ മുതലയ്ക്ക് സിംഹത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റോ എന്ന കാര്യവും ചർച്ച ചെയ്തു.

ഇല്ലാ എന്നും ചെറുതായി കാലിന് പരിക്കേറ്റതേ ഉള്ളൂ എന്നുമാണ് ചിലർ അഭിപ്രായപ്പെട്ടതെങ്കിൽ മറ്റ് ചിലർ അല്ല മുതലയ്ക്ക് നല്ല പരിക്കേറ്റിട്ടുണ്ട് എന്ന് അഭിപ്രായപ്പെട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/98355/lion-bites-crocodile-without-letting-it-go-into-water-video)