---
title: "വിവാഹ റിസപ്ഷൽനിൽ തിളങ്ങി ദിലീപും  കാവ്യയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ  "
english_title: "Dileep and Kavya shine at the wedding reception; Fans took pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98325/dileep-and-kavya-shine-at-the-wedding-reception-fans-took-pictures"
published_at: "2023-02-20T12:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f315efe67f5_dileep_and_kavya.jpg"
keywords: []
---

# വിവാഹ റിസപ്ഷൽനിൽ തിളങ്ങി ദിലീപും  കാവ്യയും; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ  

> **Lead Summary:** മലയാളികളുടെ ഇഷ്ട താരങ്ങളാണ് കാവ്യ മാധവനും ദിലീപും . ഇരുവരുടെയും ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒരുമിച്ച് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

## Article Content

മലയാളികളുടെ ഇഷ്ട താരങ്ങളാണ് കാവ്യ മാധവനും ദിലീപും . ഇരുവരുടെയും ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ് . ഇപ്പോഴിതാ വളരെ നാളുകൾക്ക് ശേഷം ദിലീപും കാവ്യ മാധവനും ഒരുമിച്ച് ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ.മാധവന്റെ മകന്റെ വിവാഹ റിസപ്ഷൽനിൽ പങ്കെടുക്കാനാണ് ഭാര്യ കാവ്യ മാധവനൊപ്പം ദിലീപ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും അടക്കം പങ്കെടുത്ത വലിയ ആഘോഷമായിരുന്നു വിവാഹ റിസപ്ഷൻ. കോഴിക്കോടുള്ള ആഢംബര ​ഹോട്ടലിൽ വെച്ചായിരുന്നു ആഘോഷങ്ങൾ.

നടൻ മോഹൻലാലും ആഘോഷത്തിൽ തിളങ്ങി. ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു മാധവന്റെ മകൻ ഗൗതമിന്റെ വിവാ​ഹം. സിനിമ-രാഷ്ട്രീയ മേഖലയിൽ ഉള്ള നിരവധി പേർ റിസപ്ഷനിൽ പങ്കെടുത്തു.

മാമുക്കോയ, ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള, യൂസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജൻ, ലിസി പ്രിയദർശൻ, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജ​ഗദീഷ്, വെസ്റ്റ് ബംഗാൾ ​ഗവർണർ ആനന്ദ ബോസ് തുടങ്ങി നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കുചേർന്നു.

പതിവുപോലെ ദിലീപിനേയും കാവ്യ മാധവനേയും കണ്ടതും ആരാധകർ കുശലം ചോദിക്കാനും ഫോട്ടോകൾ പകർത്താനും ഓടിയെത്തി. കരിനീലയും കറുപ്പും കലർന്ന കുർത്തയായിരുന്നു ദിലീപിന്റെ വേഷം. സിൽവർ നിറത്തിലുള്ള ചുരിദാറും അതിന് ഇണങ്ങുന്ന ആഭരണങ്ങളുമണിഞ്ഞാണ് കാവ്യ എത്തിയത്.

ബാന്ദ്ര ലുക്കിലാണ് ദിലീപ് എത്തിയത്. ഇടയ്ക്കൊക്കെ ദിലീപിന്റെ മകൾ മീനാക്ഷി സിനിമക്കാരുടെ പരിപാടികളിൽ പങ്കെടുക്കാൻ വരാറുണ്ട്. അപ്പോഴും മഹാലക്ഷ്മിയെ കാവ്യ കൊണ്ടുവരാറില്ല. വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുകളുമായി എത്തി . 

### Related Links & Sources
- [Original Story Source](https://moviemax.in/news/98325/dileep-and-kavya-shine-at-the-wedding-reception-fans-took-pictures)