---
title: "ഭക്ഷണമെത്തിയപ്പോള്‍ കോലിയുടെ 'എക്സ്പ്രഷൻ'; വീഡിയോ വൈറൽ "
english_title: "Collie's 'expression' when food arrives; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98299/collies-expression-when-food-arrives-the-video-went-viral"
published_at: "2023-02-20T10:47:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f303742a89a_kohli.jpg"
keywords: []
---

# ഭക്ഷണമെത്തിയപ്പോള്‍ കോലിയുടെ 'എക്സ്പ്രഷൻ'; വീഡിയോ വൈറൽ 

> **Lead Summary:** **ദി**ല്ലിയില്‍ ഇന്ത്യ- ഓസ്ട്രേലിയ സെക്കന്‍റ് ടെസ്റ്റ് സമയത്ത് ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരിക്കുകയാണ് കോലി.

## Article Content

**ദി**ല്ലിയില്‍ ഇന്ത്യ- ഓസ്ട്രേലിയ സെക്കന്‍റ് ടെസ്റ്റ് സമയത്ത് ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡുമായി സംസാരിച്ചിരിക്കുകയാണ് കോലി.

കാര്യമായ സംസാരത്തിനിടെ കോലിക്കുള്ള ഭക്ഷണമെത്തിയിരിക്കുകയാണ്. കോലിയും ദ്രാവിഡുമിരിക്കുന്നതിന് പിറകിലൂടെ ഒരാള്‍ വന്ന് ഇക്കാര്യം കോലിയെ അറിയിക്കുകയാണ്.

ഉടനെ തന്നെ കയ്യടിച്ച് സന്തോഷം പ്രകടിപ്പിക്കുകയാണ് കോലി. ഏറെ നേരമായി കാത്തിരുന്ന ശേഷം ഒടുവില്‍ ഭക്ഷണമെത്തുമ്പോള്‍ സ്വാഭാവികമായി കാണുന്നൊരു സന്തോഷമാണ് ഇതെന്നാണ് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നത്.

കയ്യടിച്ച് സന്തോഷം പ്രകടിപ്പിച്ച ശേഷം ഭക്ഷണം കൊണ്ടുപോയി വച്ചോളൂ എന്ന് നിര്‍ദേശിക്കുന്നതും വീഡിയോയില്‍ കാണാം. അടുത്തിരിക്കുന്ന ദ്രാവിഡ് ചെറിയൊരു ചിരിയോടെയാണ് ഇത് വീക്ഷിക്കുന്നത്.

ഭക്ഷണമെത്തിയപ്പോഴുള്ള കോലിയുടെ ഈ 'എക്സ്പ്രഷൻ' ലക്ഷക്കണക്കിന് പേരാണ് ട്വിറ്ററില്‍ കണ്ടിരിക്കുന്നത്. ഒടുവില്‍ 'സൊമാറ്റോ'യും ഈ വീഡിയോ ട്വീറ്റ് ചെയ്തു എന്നതാണ് രസകരം.

പലരും വീഡിയോയ്ക്ക് താഴെ വിശന്നിരിക്കുമ്പോള്‍ ഭക്ഷണത്തിന് വേണ്ടി കാത്തിരിക്കുന്ന അവസ്ഥയെ കുറിച്ചും ഒടുവില്‍ ഭക്ഷണമെത്തുമ്പോഴുള്ള ആഹ്ളാദത്തെ കുറിച്ചുമെല്ലാം അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്.

തമാശ നിറഞ്ഞ അടിക്കുറിപ്പുകളോടെ കോലിയുടെ വീഡിയോ പങ്കുവയ്ക്കുന്നവരും കുറവല്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/98299/collies-expression-when-food-arrives-the-video-went-viral)