---
title: "'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ': സുരേഷ് ​ഗോപിയെ പ്രശംസിച്ചുള്ള പഴയ ട്വീറ്റ് പങ്കുവെച്ച് എൻ എസ് മാധവൻ"
english_title: "'My fine my fine my big fine': NS Madhavan shares old tweet praising Suresh Gopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98288/my-fine-my-fine-my-big-fine-ns-madhavan-shares-old-tweet-praising-suresh-gopi"
published_at: "2023-02-20T10:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f2f8238135a_suresh_gopi.jpg"
keywords: []
---

# 'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ': സുരേഷ് ​ഗോപിയെ പ്രശംസിച്ചുള്ള പഴയ ട്വീറ്റ് പങ്കുവെച്ച് എൻ എസ് മാധവൻ

> **Lead Summary:** കഴിഞ്ഞ രണ്ട് ദിവസമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസം​ഗമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ​ഗോപി ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു.

## Article Content

കഴിഞ്ഞ രണ്ട് ദിവസമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസം​ഗമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ​ഗോപി ഒരു പരിപാടിക്കിടെ പറഞ്ഞിരുന്നു.

ഇതാണ് വിമർശനങ്ങൾക്ക് വഴിവച്ചത്. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പേരാണ് വിഷയത്തിൽ സുരേഷ് ​ഗോപിക്കെതിരെ രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ എഴുത്തുകാരൻ എൻ.എസ്. മാധവൻ പങ്കുവച്ച ട്വീറ്റ് ശ്രദ്ധനേടുകയാണ്.

'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ! I cringe unconditionally', എന്നാണ് മാധവൻ ട്വീറ്റ് ചെയ്തത്. ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ചുള്ള തന്റെ തന്നെ ട്വീറ്റ് റി- ട്വീറ്റ് ചെയ്താണ് എൻ എസ് മാധവന്റെ പ്രതികരണം.

> "സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തിന് എതിരാണെങ്കിലും എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമൊഴികെ മറ്റെല്ലാം മികച്ചതാണ്.

മനുഷ്യത്വം എന്നും അദ്ദേഹത്തിൽ തിളങ്ങി നിൽക്കാറുണ്ട്. ഇപ്പോൾ തന്നെ നോക്കൂ, അദ്ദേഹമൊഴികെ മറ്റൊരു താരവും പൃഥ്വിരാജിന് പിന്തുണയുമായി എത്തിയിട്ടില്ല.

> അതും, സ്വന്തം പാർട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരെ സൈബർ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദർഭത്തിൽ. അദ്ദേഹം അധികകാലം ആ വിഷമയമായ അന്തരീക്ഷത്തിൽ തുടരുമെന്ന് എനിക്ക് തോന്നുന്നില്ല"എന്നാണ് പഴയ ട്വീറ്റിൽ എൻ എസ് മാധവൻ കുറിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98288/my-fine-my-fine-my-big-fine-ns-madhavan-shares-old-tweet-praising-suresh-gopi)