---
title: "സുഹൃത്തിന്റെ വീട്ടില്‍ നിന്നും നായയ്ക്ക് വേണ്ടി തയ്യാറാക്കിയ ഇറച്ചി കഴിച്ചു- താരത്തിന്റെ തുറന്നു പറച്ചിൽ "
english_title: "He ate meat prepared for the dog from his friend's house - the star's frankness"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98257/he-ate-meat-prepared-for-the-dog-from-his-friends-house-the-stars-frankness"
published_at: "2023-02-19T22:59:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f25d00d578c_anusree.jpg"
keywords: []
---

# സുഹൃത്തിന്റെ വീട്ടില്‍ നിന്നും നായയ്ക്ക് വേണ്ടി തയ്യാറാക്കിയ ഇറച്ചി കഴിച്ചു- താരത്തിന്റെ തുറന്നു പറച്ചിൽ 

> **Lead Summary:** **ക**ന്നഡ ടി വിതാരം അനുശ്രീ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കഴിച്ചത് നായയ്ക്ക് തയ്യാറാക്കി വച്ച ചിക്കന്‍ കറി. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടി വി അവതാരകയാണ് അനുശ്രീ.

## Article Content

**ക**ന്നഡ ടി വിതാരം അനുശ്രീ സുഹൃത്തിന്റെ വീട്ടില്‍ നിന്നും കഴിച്ചത് നായയ്ക്ക് തയ്യാറാക്കി വച്ച ചിക്കന്‍ കറി. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടി വി അവതാരകയാണ് അനുശ്രീ.

കഴിഞ്ഞ വാലന്റൈന്‍ ദിനത്തിലാണ് ഒരു ഷോയില്‍ പങ്കെടുക്കവേ തനിക്കു പറ്റിയ അമളി താരം വെളിപ്പെടുത്തിയത്. നടിയും മോഡലുമായ ശുഭ പൂഞ്ചയും അവളുടെ ഭര്‍ത്താവ് സാമന്തും അനുശ്രീയുടെ ടി വി ഷോയില്‍ എത്തിയപ്പോഴാണ് താരം തന്റെ അനുഭവം പറഞ്ഞത്. ശുഭയുടെ വീട്ടില്‍ നിന്നുമാണ് അനുശ്രീക്ക് നായയ്ക്കുള്ള ഭക്ഷണം ലഭിച്ചത്.

മംഗലാപുരത്ത് ഒരുമിച്ചു വളര്‍ന്നു വന്ന ഇരുവരും വളരെക്കാലമായി സുഹൃത്തുക്കളാണ്. ശുഭയുടെ വീട്ടിലെത്തിയ അനുശ്രീ തനിക്ക് വിശക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ചിക്കന്‍ ഡൈനിംഗ് ടേബിളില്‍ ഉണ്ടാക്കി വച്ചിട്ടുണ്ടെന്നാണ് കൂട്ടുകാരി പറഞ്ഞത്.

തുടര്‍ന്ന് അനുശ്രീ മേശപ്പുറത്തിരുന്ന ചിക്കന്‍ കറി ചോറിനൊപ്പം കഴിച്ചു. എന്നാല്‍ ചിക്കന്‍ കറിയില്‍ ഉപ്പില്ലായിരുന്നു. കോഴിയിറച്ചിയും ചോറും ഒരു നുള്ള് ഉപ്പുപോലുമില്ലാതെ കഴിച്ചതിനെ തുടര്‍ന്ന് ഉപ്പ് ആവശ്യപ്പെടുകയായിരുന്നു.

അപ്പോഴാണ് താന്‍ കഴിച്ചത് നായയ്ക്ക് വേണ്ടി ഉണ്ടാക്കിയ കോഴിക്കറിയാണെന്ന് ശുഭ പറഞ്ഞത്. തനിക്ക് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വേദനാജനകമായ അനുഭവമാണിതെന്ന് അനുശ്രീ ഷോയില്‍ തമാശരൂപേണ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/98257/he-ate-meat-prepared-for-the-dog-from-his-friends-house-the-stars-frankness)