---
title: "കെ മാധവന്റെ മകന്റെ  വിവാഹ റിസപ്ഷൽനിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും മോഹന്ലാലലും,  വീഡിയോ  "
english_title: "Chief Minister and Mohanlal attended the wedding reception"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98251/chief-minister-and-mohanlal-attended-the-wedding-reception"
published_at: "2023-02-19T22:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f25882356bb_mohanlal.jpg"
keywords: []
---

# കെ മാധവന്റെ മകന്റെ  വിവാഹ റിസപ്ഷൽനിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും മോഹന്ലാലലും,  വീഡിയോ  

> **Lead Summary:** ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ റിസപ്ഷൽനിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. കോഴിക്കോടുള്ള ആഢംബര ​ഹോട്ടലിൽ വച്ചായിരുന്നു ആഘോഷങ്ങൾ.

## Article Content

ഡിസ്നി ഇന്ത്യ പ്രസിഡന്റ് കെ മാധവന്റെ മകന്റെ വിവാഹ റിസപ്ഷൽനിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. കോഴിക്കോടുള്ള ആഢംബര ​ഹോട്ടലിൽ വച്ചായിരുന്നു ആഘോഷങ്ങൾ.

വധൂവരന്മാർ മുഖ്യമന്ത്രിയുടെ കാൽതൊട്ട് അനു​ഗ്രഹം വാങ്ങി. നടൻ മോഹൻലാലും ആഘോഷത്തിൽ തിളങ്ങി. ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു മാധവന്റെ മകൻ ഗൗതമിന്റെ വിവാ​ഹം.

സിനിമ- രാഷ്ട്രീയമേഖലയിൽ ഉള്ള നിരവധി പേർ റിസപ്ഷനിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.

മാമുക്കോയ, ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള, യുസഫലി, മന്ത്രി റിയാസ്, മുല്ലപ്പള്ളി, പി കെ ശ്രീമതി, ഇ പി ജയരാജൻ, ലിസി പ്രിയദർശൻ, ആശാ ശരത്ത്, സുജാത, ചിപ്പി, സീതാറാം എച്ചൂരി, ജ​ഗദീഷ്, വെസ്റ്റ് ബംഗാൾ ​ഗവർണർ ആനന്ദ ബോസ് തുടങ്ങി നിരവധി പ്രമുഖർ ആഘോഷത്തിൽ പങ്കുചേർന്നു.

ഏതാനും ദിവസങ്ങൾക്ക് മുൻപ് രാജസ്ഥാനിൽ വച്ചായിരുന്നു ​ഗൗതം മാധവന്റെ വിവാ​ഹം. ബോളിവുഡ് ഉൾപ്പടെയുള്ള സിനിമ താരങ്ങൾ വിവാഹ ചടങ്ങിലും പിന്നാലെ നടന്ന ആഘോഷങ്ങളിലും പങ്കെടുത്തിരുന്നു. പൃഥ്വിരാജും അക്ഷയ് കുമാറും മോഹൻലാലും തമ്മിലുള്ള ഡാൻസ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ തരം​ഗമായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/98251/chief-minister-and-mohanlal-attended-the-wedding-reception)