---
title: "സ്വന്തം ജന്മദിനം ഇത്രയും സിംപിളാക്കിയ ഈ നടിയെ മനസിലായോ? വീഡിയോ  "
english_title: "Do you understand this actress who made her birthday so simple?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98245/do-you-understand-this-actress-who-made-her-birthday-so-simple"
published_at: "2023-02-19T22:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f252a01c99f_food.jpg"
keywords: []
---

# സ്വന്തം ജന്മദിനം ഇത്രയും സിംപിളാക്കിയ ഈ നടിയെ മനസിലായോ? വീഡിയോ  

> **Lead Summary:** സെലിബ്രിറ്റികളൊക്കെ സാധാരണ തങ്ങളുടെ ജന്മദിനം വലിയ ആഘോഷത്തോടുകൂടി തന്നെയാണ് ആഘോഷിക്കാര്‍. മലയാള താരങ്ങള്‍ പോലും അക്കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു യുവനടി തന്റെ പിറന്നാള്‍ ലളിതമായി ആഘോഷിച്ചിരിക്കുകയാണ്.

## Article Content

സെലിബ്രിറ്റികളൊക്കെ സാധാരണ തങ്ങളുടെ ജന്മദിനം വലിയ ആഘോഷത്തോടുകൂടി തന്നെയാണ് ആഘോഷിക്കാര്‍. മലയാള താരങ്ങള്‍ പോലും അക്കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ ഒരു യുവനടി തന്റെ പിറന്നാള്‍ ലളിതമായി ആഘോഷിച്ചിരിക്കുകയാണ്.

നടി അനുപമ പരമേശ്വരനാണ് സ്വന്തം ജന്മദിനം സിംപിളായി ആഘോഷിച്ചത്. ഇതിന്റെ വിശേഷങ്ങള്‍ ചില ചിത്രങ്ങളായി അനുപമ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

പിറന്നാള്‍ സദ്യ സ്റ്റീല്‍ പാത്രത്തില്‍ ചോറും കറികളും വച്ചുള്ള ചിത്രം താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ജന്മദിനത്തിന് ആശംസ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ചുള്ള പോസ്റ്റില്‍ മറ്റുചില ചിത്രങ്ങളും താരം ചേര്‍ത്തിട്ടുണ്ട്.

സ്റ്റീല്‍ പാത്രത്തില്‍ ദോശ കഴിക്കുന്നതും, കാര്‍ഡ് കളിക്കുന്നതും, അനുപമയുടെ വളര്‍ത്തുപൂച്ചകളുടെ ചിത്രവും, തലമുടി രണ്ടായി മെടഞ്ഞിട്ട അനുപമയുടെ ചിത്രവും ഈ ബര്‍ത്ത്‌ഡേ ചിത്രങ്ങളിലുണ്ട്.

ഒപ്പം തന്നെ പിറന്നാള്‍ ആഘോഷത്തിന് കടപ്പുറത്ത് കുടുംബവുമായി ചേര്‍ന്ന് ഒരു കുടുംബചിത്രം പകര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്യുന്ന അനുപമയെയും വീഡിയോയില്‍ കാണാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/98245/do-you-understand-this-actress-who-made-her-birthday-so-simple)