---
title: "തത്തകളെ കൂട്ടിലിട്ട് വളർത്തുന്നവരാണോ നിങ്ങൾ; എന്നാൽ പണി കിട്ടും , തമിഴ് നടൻ റോബോ ഷങ്കറിന് സംഭവിച്ചത് കണ്ടോ?"
english_title: "Are you a parrot breeder? But you will get work, did you see what happened to Tamil actor Robo Shankar?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98233/are-you-a-parrot-breeder-but-you-will-get-work-did-you-see-what-happened-to-tamil-actor-robo-shankar"
published_at: "2023-02-19T21:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f245b7be0cb_robo_shankar_pic.jpg"
keywords: []
---

# തത്തകളെ കൂട്ടിലിട്ട് വളർത്തുന്നവരാണോ നിങ്ങൾ; എന്നാൽ പണി കിട്ടും , തമിഴ് നടൻ റോബോ ഷങ്കറിന് സംഭവിച്ചത് കണ്ടോ?

> **Lead Summary:** തമിഴിലെ മുന്നിലെ നടന്മാരിൽ ഒരാളാണ് റോബോ ശങ്കർ. നിരവധി തമിഴ് സിനിമകളിൽ ഇദ്ദേഹം ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹം അഭിനയിച്ച നിരവധി തമിഴ് സിനിമകൾ കേരളത്തിലും വലിയ തരംഗമായിരുന്നു .അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ മലയാളികൾക്കും സുപരിചിതമാണ്. അതേസമയം ഇദ്ദേഹത്തിന് ഒരു ഇഷ്ടവിനോദം കൂടി ഉണ്ടായിരുന്നു.

## Article Content

തമിഴിലെ മുന്നിലെ നടന്മാരിൽ ഒരാളാണ് റോബോ ശങ്കർ. നിരവധി തമിഴ് സിനിമകളിൽ ഇദ്ദേഹം ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. കോമഡി കഥാപാത്രങ്ങളിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹം അഭിനയിച്ച നിരവധി തമിഴ് സിനിമകൾ കേരളത്തിലും വലിയ തരംഗമായിരുന്നു .അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ മലയാളികൾക്കും സുപരിചിതമാണ്. അതേസമയം ഇദ്ദേഹത്തിന് ഒരു ഇഷ്ടവിനോദം കൂടി ഉണ്ടായിരുന്നു.

എന്താണ് എന്നറിയുമോ? പലതരം മൃഗങ്ങളെയും പക്ഷികളെയും വീട്ടിൽ വളർത്തുന്ന ആളായിരുന്നു ഇദ്ദേഹം . ഇദ്ദേഹത്തിൻറെ വീട്ടിൽ പലതരത്തിലുള്ള അപൂർവയിനം പക്ഷികളും വളർത്തും മൃഗങ്ങളും ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിൽ ഒരു കിളിയാണ് ഇദ്ദേഹത്തിന് പണി കൊടുത്തിരിക്കുന്നത്.ഇദ്ദേഹത്തിൻറെ വീട്ടിൽ ഒരു തത്ത ഉണ്ട്. ഒരുപക്ഷേ നമ്മളിൽ പലരും നമ്മുടെ വീട്ടിൽ തത്തകളെ വളർത്തിയിട്ടുണ്ടാവും. ഒരുപക്ഷേ ഇപ്പോഴും വളർത്തുന്നവർ ഉണ്ടാവും.

എന്നാൽ ചില അപൂർവയിനം തത്തകളെ വളർത്തുന്നത് നിയമവിരുദ്ധമാണ്.ചെന്നൈ കടുത്ത സാലി എന്ന ഗ്രാമത്തിലാണ് ഇദ്ദേഹം താമസിക്കുന്നത്. ഇദ്ദേഹത്തിൻറെ വീട്ടിൽ അപൂർവ്വ ഇനം തത്തകൾ ഉണ്ടായിരുന്നു. അലക്സാണ്ടർ പാരകിറ്റ് എന്നാണ് ഇതിൻറെ പേര്. രണ്ടു പക്ഷികളെയും കൂട്ടിൽ അടച്ചുകൊണ്ട് ആയിരുന്നു ഇദ്ദേഹം പരിപാലിച്ചു പോന്നിരുന്നത്.

ഇദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിൽ അടുത്തിടെ ഇദ്ദേഹം ഒരു ഹോം ടൂർ വീഡിയോ പങ്കുവെച്ചിരുന്നു. അതിനുശേഷം ആണ് ഇദ്ദേഹത്തിനെതിരെ തമിഴ്നാട് വൈൽഡ് ലൈഫ് കൺട്രോൾ ബ്യൂറോ കേസ് എടുത്തത്. തുടർന്ന് രണ്ടു പക്ഷികളെയും അവർ കൊണ്ടുപോവുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/98233/are-you-a-parrot-breeder-but-you-will-get-work-did-you-see-what-happened-to-tamil-actor-robo-shankar)