---
title: "ഇതുവരെ ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല, ഫിറ്റ്നസിന്റെ രഹസ്യം വെളിപ്പെടുത്തി സായി പല്ലവി"
english_title: "Now Sai Pallavi is talking about the fitness secret of the star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9820/now-sai-pallavi-is-talking-about-the-fitness-secret-of-the-star"
published_at: "2021-11-10T11:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b62f74e2fa_SAAYIPALLAVI.jpg"
keywords: []
---

# ഇതുവരെ ഒരിക്കൽ പോലും ജിമ്മിൽ പോയിട്ടില്ല, ഫിറ്റ്നസിന്റെ രഹസ്യം വെളിപ്പെടുത്തി സായി പല്ലവി

> **Lead Summary:** ഇന്ത്യ ഒട്ടാകെ തന്റെ കഴിവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് സായി പല്ലവി. ഡാൻസ് മേഖലയിൽ കഴിവ് തെളിയിച്ചതിന് ശേഷമാണ് താരം അഭിനയ രംഗത്ത് അരങ്ങേറുന്നത്. ഒരുപക്ഷെ ഇതുവരെ താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയിൽ വൻ വിജയം ആയിരന്നു. തമിഴ് സിനിമയിൽ കൂടിയാണ് സായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

## Article Content

ഇന്ത്യ ഒട്ടാകെ തന്റെ കഴിവ് കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് സായി പല്ലവി. ഡാൻസ് മേഖലയിൽ കഴിവ് തെളിയിച്ചതിന് ശേഷമാണ് താരം അഭിനയ രംഗത്ത് അരങ്ങേറുന്നത്. ഒരുപക്ഷെ ഇതുവരെ താരം അഭിനയിച്ച ഒട്ടുമിക്ക എല്ലാ സിനിമയിൽ വൻ വിജയം ആയിരന്നു. തമിഴ് സിനിമയിൽ കൂടിയാണ് സായി അഭിനയ ജീവിതത്തിൽ അരങ്ങേറുന്നത്.

ആദ്യ സിനിമയിക്ക്‌ ശേഷം മറ്റ് അന്യഭാഷയിലും താരം തന്റെ കഴിവ് തെളിയിച്ചു എന്നാൽ താരം മലയാളത്തിൽ എത്തുന്നത് നിവിൻ പോളി നായകനായെത്തിയ സൂപ്പർ ഹിറ്റ് സിനിമ പ്രേമത്തിൽ കൂടിയാണ്.

ആദ്യ മലയാള സിനിമയിൽ തന്നെ മലയാളികളുടെ മനസിൽ കയറാനും താരത്തിന് സാധിച്ചു. അതിന് ശേഷം ദുൽഖറിന്റെ നായികയായിട്ടും താരം എത്തിയിരുന്നു. ഇന്നിപ്പോൾ ഇന്ത്യ ഒട്ടാകെ ആരാധകരുണ്ട് താരത്തിന്. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന നർത്തകിയാണ്.

നർത്തകിയായിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത് അതിന് ശേഷമാണ് സിനിമയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷങ്ങളുണ്ട് താരത്തിന്. താരത്തിന്റെ ആരാധകരെ ഒരുപോലെ കൊതിപ്പിക്കുന്ന ഒന്നാണ് താരത്തിന്റെ ശരീരവും സൗന്ദര്യവും.

എന്നാൽ ഇതുവരെ ഒരിക്കൽ പോലും ജിമ്മിൽ താൻ പോയിട്ടില്ല എന്ന് താരം ഒരിക്കൽ പാറയുകയുണ്ടായി. ഇപ്പോൾ ഇതാ താരത്തിന്റെ ഫിറ്റ്നെസ് രഹസ്യത്തെ കുറിച്ച് പറയുകയാണ് താരം. തന്റെ ശരീരം ഇന്നും പഴയത് പോലെ നിൽക്കാൻ കാരണം ഞാൻ സ്നേഹിക്കുന്ന ഡാൻസ് ആണ് എന്നാണ് താരം പറഞ്ഞത്.

എല്ലാ ദിവസവും അരമണിക്കൂർ താൻ ഡാൻസ് ചെയ്യാറുണ്ട് അതുകൊണ്ട് ആണ് തന്റെ ശരീരം ഇന്നും ഫിറ്റ് ആയി നിൽക്കാൻ കാരണം. നൃത്തം മാത്രമല്ല നല്ല ശരീരത്തിന് വേണ്ടത് നല്ല ശുദ്ധമായ ആഹാരവും വേണം എന്നും താരം കൂട്ടി ചേർത്തു താൻ കുടുതലും പച്ചക്കറികളാണ് കഴിക്കാറുള്ളത് എന്നും വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/9820/now-sai-pallavi-is-talking-about-the-fitness-secret-of-the-star)