---
title: "മിനി കൂടെ ഇറങ്ങി വന്നതിന് ശേഷം പിന്നീട് പറമ്പിൽ ഒരു ഷെഡിലായിരുന്നു താമസം, വെളിപ്പെടുത്തി സാജു കൊടിയൻ"
english_title: "After coming down with the mini, Saju Kodiyan revealed that he was later staying in a shed in the field"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9813/after-coming-down-with-the-mini-saju-kodiyan-revealed-that-he-was-later-staying-in-a-shed-in-the-field"
published_at: "2021-11-10T11:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b5e0abf524_SABU.jpg"
keywords: []
---

# മിനി കൂടെ ഇറങ്ങി വന്നതിന് ശേഷം പിന്നീട് പറമ്പിൽ ഒരു ഷെഡിലായിരുന്നു താമസം, വെളിപ്പെടുത്തി സാജു കൊടിയൻ

> **Lead Summary:** ആദ്യ കാലങ്ങളിൽ മിമിക്രി വേദികളിൽ സജീവമായ താരമാണ് സാജു കൊടിയൻ. മിമിക്രിയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ താരം അതിലൂടെ സിനിമയിലും എത്തിയിരുന്നു . ഇന്നിപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് ആരാധകരുണ്ട് എന്നാൽ താരത്തെ ഇത്രമാത്രം ആരാധകരെ നേടിയെടുക്കാൻ കാരണം മുൻ പ്രധാന മന്ത്രി വാജ്പൈയുടെ ഫിഗർ ഷോ ചെയ്തതിന് ശേഷമാണ്.

## Article Content

ആദ്യ കാലങ്ങളിൽ മിമിക്രി വേദികളിൽ സജീവമായ താരമാണ് സാജു കൊടിയൻ. മിമിക്രിയിൽ തന്റേതായ സ്‌ഥാനം കണ്ടെത്തിയ താരം അതിലൂടെ സിനിമയിലും എത്തിയിരുന്നു . ഇന്നിപ്പോൾ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് ആരാധകരുണ്ട് എന്നാൽ താരത്തെ ഇത്രമാത്രം ആരാധകരെ നേടിയെടുക്കാൻ കാരണം മുൻ പ്രധാന മന്ത്രി വാജ്പൈയുടെ ഫിഗർ ഷോ ചെയ്തതിന് ശേഷമാണ്.

ഇന്നിപ്പോൾ അഭിനയ മേഖലയിൽ സജീവമായി തന്നെ താരമുണ്ട് . ഇപ്പോൾ ഇതാ ഒരു ഇന്റർവ്യൂയിൽ ഭാര്യയോടൊപ്പം എത്തിയ താരം ഇരുവരുടെ വിവാഹത്തെ കുറിച്ച് പറയുകയാണ്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ

ഏതാണ്ട് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ട് തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. ഇന്നിപ്പോൾ കൂടെ 23 വർഷമായി രണ്ടുപേരും ഒരുമിച്ച് ജീവിക്കുകയാണ്.

വീട്ടിൽ അറിയാതെ രണ്ട് പേരും ഒളിച്ചോടിയാണ് വിവാഹം കഴിച്ചത് എന്നും സാജു വെളിപ്പെടുത്തി. രണ്ട് പേരും എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് പരസ്പരം ഇഷ്ടമാണെന്ന് പറയുന്നത് എന്നാൽ മിനിയുടെ വീട്ടുകാർക്ക് ഇതിൽ ഇഷ്ടം ഇല്ലായിരുന്നു അങ്ങനെയാണ് രണ്ട് പേരും ഒളിച്ചോടാൻ വേണ്ടി തീരുമാനിക്കുന്നത്.

ആ സമയങ്ങളിൽ എല്ലാം സാജു നന്നായി മദ്യപിക്കുന്ന ഒരാളായിരുന്നു എന്നും ഭാര്യ മിനി വെളിപ്പെടുത്തി. എന്നാൽ ഇപ്പോൾ ആ ശീലങ്ങൾ എല്ലാം മാറി പോയെന്നും മിനി കൂട്ടിച്ചേർത്തു. കൈയിൽ അക്കെ ഉണ്ടായിരുന്ന മുപ്പതിനായിരം രൂപ കൊണ്ടാണ് താനും ഭാര്യയും വീട് പണിയാൻ വേണ്ടി ആരംഭിക്കുന്നത്..

ആ സമയങ്ങളിൽ പറമ്പിൽ ഒരു ചെറിയ ഷെഡ് കെട്ടിയായിരുന്നു രണ്ട് പേരും താമസിച്ചത്. എന്നാൽ പിന്നീട് രണ്ടുപേരും ഒരു വാടക മുറിയിൽ താമസിക്കാൻ തീരുമാനിക്കുകയിരുന്നു.

ഒരു വീട് എന്ന സ്വപ്നം പൂർത്തീകരിക്കാൻ വേണ്ടി താനും ഭാര്യ മിനിയും ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് എന്നും സാജു വെളിപ്പെടുത്തി. ഇപ്പോൾ ഇതാ ഞങ്ങളുടെ വീട് എന്ന സ്വപ്‌നം പൂർത്തീകരിച്ചിരിക്കുകയാണ് എന്നും ഇരുവരും പറഞ്ഞു.

 

### Related Links & Sources
- [Original Story Source](https://moviemax.in/news/9813/after-coming-down-with-the-mini-saju-kodiyan-revealed-that-he-was-later-staying-in-a-shed-in-the-field)