---
title: "അവര്‍ക്കത് പെട്ടെന്ന് അക്‌സെപ്റ്റ് ചെയ്യാന്‍ പറ്റിയില്ല; ലിപ് ലോക്ക് രംഗത്തെ വിമര്‍ശിച്ചവരെക്കുറിച്ച് അനിഖ"
english_title: "They could not readily accept it; Anikha on those who criticized the lip lock scene"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98121/they-could-not-readily-accept-it-anikha-on-those-who-criticized-the-lip-lock-scene"
published_at: "2023-02-19T11:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1bb80755ed_anikha.jpg"
keywords: []
---

# അവര്‍ക്കത് പെട്ടെന്ന് അക്‌സെപ്റ്റ് ചെയ്യാന്‍ പറ്റിയില്ല; ലിപ് ലോക്ക് രംഗത്തെ വിമര്‍ശിച്ചവരെക്കുറിച്ച് അനിഖ

> **Lead Summary:** തമിഴില്‍ ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി തിളങ്ങിയിട്ടുള്ള അനിഖ സുരേന്ദ്രന്‍ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. യുവ താരം മെല്‍വിന്‍ നായകനാകുന്ന ചിത്രം ഫെബ്രുവരി 24 ന് തിയേറ്ററുകളില്‍ എത്തുന്നത്.

## Article Content

തമിഴില്‍ ഉള്‍പ്പെടെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായി തിളങ്ങിയിട്ടുള്ള അനിഖ സുരേന്ദ്രന്‍ ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. യുവ താരം മെല്‍വിന്‍ നായകനാകുന്ന ചിത്രം ഫെബ്രുവരി 24 ന് തിയേറ്ററുകളില്‍ എത്തുന്നത്.

ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയിലറുകള്‍ വൈറലായിരിക്കുകയാണ്. ട്രെയിലറിലെ അനിഖയുടെ ലിപ് ലോക്ക് രംഗം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായിരുന്നു.

ഇപ്പോഴിതാ ഈ രംഗത്തെക്കുറിച്ചും അതിനെക്കുറിച്ച് ഉയര്‍ന്നുവന്ന ചര്‍ച്ചകളെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അനിഖ. ലിപ് ലോക്ക് രംഗം അംഗീകരിക്കാന്‍ പറ്റാത്ത പ്രേക്ഷകരെ കുറിച്ച് നടി പറയുന്നതിങ്ങനെ , മലയാളത്തില്‍ ആണെങ്കിലും തമിഴില്‍ ആണെങ്കിലും അവര്‍ എന്നെ ചെറുപ്പത്തിലേ കാണാന്‍ തുടങ്ങിയതാണ്. ആ വളര്‍ച്ച അങ്ങോട്ട് അംഗീകരിക്കാനുള്ള ഒരു ബുദ്ധിമുട്ടായിരിക്കും

‘അവര്‍ക്കത് പെട്ടെന്ന് അക്‌സെപ്റ്റ് ചെയ്യാന്‍ പറ്റിയില്ല. മുന്‍പ് ചെയ്ത ക്യാരക്ടറുകളോടുള്ള കണക്ഷന്‍ കൊണ്ടൊക്കെയാണ് അവര്‍ക്ക് അത് അംഗീകരിക്കാന്‍ പറ്റാതെ വരുന്നത് എന്ന് എനിക്ക് തോന്നുന്നത്.

കഥാപാത്രത്തിന് വേണ്ടിയാണ് ആ സീന്‍ ചെയ്തത്.കഥയ്ക്ക് ആവശ്യമായിരുന്നു. സിനിമ കാണുമ്പോള്‍ മനസിലാകും എന്തുകൊണ്ടാണ് സിനിമയില്‍ അത്തരം രംഗങ്ങള്‍ എന്ന്,’ അനിഖ പറഞ്ഞു.

ജിനീഷ് കെ ജോയ് തിരക്കഥയെഴുതി ആല്‍ഫ്രഡ് ഡി സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ മൈ ഡാര്‍ലിങ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98121/they-could-not-readily-accept-it-anikha-on-those-who-criticized-the-lip-lock-scene)