---
title: "'ബാക്ക്‌ഫ്‌ളിപ്‌സ്' ചെയ്യുന്ന പ്രാവിനെ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ"
english_title: "Ever seen a pigeon do 'backflips'? The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98107/ever-seen-a-pigeon-do-backflips-the-video-went-viral"
published_at: "2023-02-19T10:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1ad8c37e34_birds.jpg"
keywords: []
---

# 'ബാക്ക്‌ഫ്‌ളിപ്‌സ്' ചെയ്യുന്ന പ്രാവിനെ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

> **Lead Summary:** സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അതില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു പ്രാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

സോഷ്യൽ മീഡിയയിലൂടെ പല തരത്തിലുള്ള വീഡിയോകളാണ് നാം ദിവസവും കാണുന്നത്. അതില്‍ മൃഗങ്ങളുടെയും പക്ഷികളുടെയും വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. അത്തരത്തില്‍ ഒരു പ്രാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

'ബാക്ക്‌ഫ്‌ളിപ്‌സ്' ചെയ്യുന്ന പ്രാവിനെ ആണ് വീഡിയോയില്‍ കാണുന്നത്. ബാക്ക്‌ഫ്‌ളിപ്‌സ് അഥവാ കരണംമറിയല്‍ അസാധാരണ മെയ്‌വഴക്കമുള്ളവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒന്നാണ്.

എന്നാല്‍ ഇവിടെ ഈ പ്രാവ് അനായാസം നിരവധി തവണയാണ് ബാക്ക്‌ഫ്‌ളിപ്‌സ് ചെയ്യുന്നത്. 'ബ്യൂട്ടന്‍ ഗെബീഡിയന്‍' എന്ന ട്വിറ്റര്‍‌ പേജില്‍‌ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ ഒരിടത്തായി കുറേ പ്രാവുകളെ കാണാം. അവ തങ്ങളുടെ തീറ്റ തേടുകയാണ്. അതിനിടെയാണ് കൂട്ടത്തിലുള്ള ഒരു പ്രാവിന്‍റെ ഈ അഭ്യാസം. പിറകിലേയ്ക്ക് മറിഞ്ഞ് ചിറകുകള്‍ അടിക്കുകയായിരുന്നു പ്രാവ്.

[**https://twitter.com/i/status/1624812752022736900**](https://twitter.com/i/status/1624812752022736900)

1.8 മില്യണ്‍ വ്യൂസ് ആണ് വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. മനോഹരമായ വീഡിയോ എന്നും തികഞ്ഞ അഭ്യാസി എന്നുമൊക്കെ ആണ് വീഡിയോ കണ്ട ആളുകളുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/98107/ever-seen-a-pigeon-do-backflips-the-video-went-viral)