---
title: "ടെലിവിഷൻ കോമഡി പരിപാടികളിൽ ആളുകൾ ചിരിക്കുന്നത് യഥാർത്ഥത്തിൽ തമാശ കേട്ടിട്ടോ? സത്യാവസ്ഥ ... "
english_title: "A video of people laughing at television comedy shows is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/98094/a-video-of-people-laughing-at-television-comedy-shows-is-now-going-viral"
published_at: "2023-02-19T09:50:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f1a3caaf702_viral.jpg"
keywords: []
---

# ടെലിവിഷൻ കോമഡി പരിപാടികളിൽ ആളുകൾ ചിരിക്കുന്നത് യഥാർത്ഥത്തിൽ തമാശ കേട്ടിട്ടോ? സത്യാവസ്ഥ ... 

> **Lead Summary:** കോമഡി പരിപാടികൾ കാണാത്തവർ ആരും തന്നെ മലയാളികളിലൂടെ ഇടയിൽ ഉണ്ടാവില്ല. കോമഡി ഉത്സവം മുതൽ സ്റ്റാർ മാജിക് വരെ ധാരാളം കോമഡി പരിപാടികൾ ആണ് നമ്മൾ കണ്ടിട്ടുള്ളത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് ആണ് ഈ കൂട്ടത്തിലെ ഏറ്റവും വലിയ കോമഡി പരിപാടി എന്ന് വേണമെങ്കിൽ പറയാം.

## Article Content

കോമഡി പരിപാടികൾ കാണാത്തവർ ആരും തന്നെ മലയാളികളിലൂടെ ഇടയിൽ ഉണ്ടാവില്ല. കോമഡി ഉത്സവം മുതൽ സ്റ്റാർ മാജിക് വരെ ധാരാളം കോമഡി പരിപാടികൾ ആണ് നമ്മൾ കണ്ടിട്ടുള്ളത്. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് ആണ് ഈ കൂട്ടത്തിലെ ഏറ്റവും വലിയ കോമഡി പരിപാടി എന്ന് വേണമെങ്കിൽ പറയാം.

പക്ഷേ അന്ന് സോഷ്യൽ മീഡിയ ഇല്ലാതിരുന്നത് കൊണ്ട് ഒരുപക്ഷേ സ്റ്റാർ മാജിക് എന്ന പരിപാടിക്ക് കിട്ടുയിരുന്നതുപോലെ ഒരു സ്വീകാര്യത കിട്ടിയിരുന്നില്ല എന്നതാണ് സത്യം.

അതേസമയം സ്കിറ്റ് പരിപാടികൾ എല്ലാം അവതരിപ്പിക്കുന്ന സമയത്ത് ഓഡിയൻസ് ചിരിക്കുന്ന രംഗങ്ങൾ നമ്മൾ എപ്പോഴും കാണുന്നുണ്ടല്ലോ. യഥാർത്ഥത്തിൽ ഇവരൊക്കെ ആ പരിപാടി കണ്ടിട്ട് ചിരിക്കുന്നതാണ് എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്? അങ്ങനെയാണെങ്കിൽ നിങ്ങൾ ഇത്രയും കാലം പറ്റിക്കപ്പെടുകയായിരുന്നു എന്നാണ് അർത്ഥം.

ഇപ്പോൾ ഇത്തരത്തിൽ ഒരു കോമഡി പരിപാടിയുടെ പിന്നാമ്പുറ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഒരു ഹിന്ദി ടെലിവിഷൻ പരിപാടിയുടെ പിന്നാമ്പുറം ദൃശ്യങ്ങളാണ് നിങ്ങൾ ഈ വീഡിയോയിൽ കാണുന്നത്. മലയാളത്തിലെ ബഡായി ബംഗ്ലാവ് പോലെയുള്ള എന്തോ ഒരു പരിപാടിയാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്.

ബഡായി ബംഗ്ലാവ് പരിപാടിയിൽ മുകേഷ് ഇരിക്കുന്നത് പോലെ ഏതോ ഒരു അതിഥി സ്റ്റേജിന്റെ നടുവിൽ ആയി ഇരിക്കുന്നുണ്ട്. പക്ഷേ ഇദ്ദേഹത്തിന്റെ മുഖം വ്യക്തമായി കാണിക്കുന്നില്ല എന്ന് മാത്രമല്ല മുഖം ബ്ലർ ചെയ്തു വച്ചിരിക്കുകയാണ്.

ഓഡിയൻസിനെ കൊണ്ട് നിർബന്ധിച്ച് രണ്ടും മൂന്നും തവണ ചിരിപ്പിക്കുകയാണ്. ഇനിയും ഇനിയും ആർത്തു ചിരിക്കാൻ ഹിന്ദിയിൽ നിർദ്ദേശം നൽകുന്നത് കാണാം. ഇതൊക്കെ ക്യാമറയിൽ പകർത്തുകയാണ് പിന്നീട്. ഷോ എല്ലാം കഴിഞ്ഞു ഓഡിയൻസിനെ മാത്രമായി ഇരുത്തിയിട്ട് ആണ് അവരെ കൊണ്ട് ചിരിപ്പിച്ച ശേഷം വീഡിയോ എടുക്കുന്നത്.

എന്തായാലും ഇത്രയും കാലം നമ്മൾ കണ്ടത് എല്ലാം കളവായിരുന്നു എന്ന് ബോധ്യപ്പെട്ടതോടെ വലിയ നിരാശയിലാണ് മലയാളികൾ എന്ന് മാത്രമല്ല ഇനി ഇതുപോലെയുള്ള കോമഡി പരിപാടികൾ കണ്ടാൽ ഞങ്ങൾ ചിരിക്കില്ല എന്നാണ് മലയാളികൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98094/a-video-of-people-laughing-at-television-comedy-shows-is-now-going-viral)