---
title: "നവ്യ നായരെ ട്രോളി എൻ എസ് മാധവൻ, പോസ്റ്റ് വൈറൽ "
english_title: "Navya Nair trolled by NS Madhavan, post viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98091/navya-nair-trolled-by-ns-madhavan-post-viral"
published_at: "2023-02-19T09:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f19dca0f54c_navya_nair.jpg"
keywords: []
---

# നവ്യ നായരെ ട്രോളി എൻ എസ് മാധവൻ, പോസ്റ്റ് വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. കഴിഞ്ഞദിവസം ഇവർ നടത്തിയ ഒരു പരാമർശം വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവ്യ നായർ. കഴിഞ്ഞദിവസം ഇവർ നടത്തിയ ഒരു പരാമർശം വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

പണ്ടത്തെ കാലത്തെ സന്യാസിമാർ അവരുടെ ആന്തരിക അവയവങ്ങൾ പുറത്തെടുത്ത് കഴുകി വൃത്തിയാക്കി തിരികെ വെക്കുമായിരുന്നു എന്നാണ് നവ്യാനായർ പറഞ്ഞത്. ഒരു ടെലിവിഷൻ പരിപാടിക്ക് ഇടയിൽ ആയിരുന്നു നവ്യാനായർ ഈ പരാമർശം നടത്തിയത്. ഇത് വലിയ രീതിയിൽ വിമർശനങ്ങൾക്ക് കാരണമായി മാറിയിരുന്നു.

അതേസമയം മുകേഷ് കൂടി പങ്കെടുത്ത ഒരു പരിപാടിയിൽ വച്ചാണ് നവ്യാനായർ ഈ പരാമർശം നടത്തിയത്. ഉടൻതന്നെ മുകേഷ് ഇതിനുള്ള മറുപടി നൽകുകയും ചെയ്തിട്ടുണ്ട്.

ഇതിനെക്കുറിച്ച് താൻ കേട്ടിട്ടേയുള്ളൂ എന്നും സത്യാവസ്ഥ എന്താണെന്ന് അറിയില്ല എന്നും നവ്യാനായർ പറഞ്ഞപ്പോൾ ആയിരുന്നു മുകേഷ് ഇങ്ങനെ പറഞ്ഞത് – ഉവ്വ് ഉവ്വ് സത്യമാണ്. ഞാൻ കണ്ടിട്ടുണ്ട്. ഒരിക്കൽ സെക്കൻഡ് ഷോ കഴിഞ്ഞു വരുന്ന വഴിക്ക് രാത്രി കൊല്ലത്ത് വച്ച് കണ്ടിട്ടുണ്ട്, ഇതായിരുന്നു മുകേഷ് നൽകിയ മറുപടി.

ഇപ്പോൾ ഈ വിഷയത്തിൽ എൻഎസ് മാധവൻ അദ്ദേഹത്തിൻറെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങൾ വഴിയാണ് ഇദ്ദേഹം ഈ പ്രതികരണം നടത്തിയിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. നിങ്ങളാണ് യഥാർത്ഥ സാംസ്കാരിക നായകൻ എന്നാണ് എൻ എസ് മാധവനോട് ഇപ്പോൾ മലയാളികൾ പറയുന്നത്.

അതേസമയം ഇനിയെങ്കിലും ഇതുപോലെയുള്ള മണ്ടത്തരങ്ങൾ പറയരുത് എന്നാണ് നവ്യ നായർ ആരാധകർ ഇപ്പോൾ ഇവരോട് പറയുന്നത്. ആരാധകർ മാത്രമല്ല സാധാരണ സിനിമ പ്രേക്ഷകരും ഇപ്പോൾ ഇവരോട് പറയുന്നത് ഇങ്ങനെയാണ്.

കഴിഞ്ഞവർഷമായിരുന്നു ഒരുത്തി എന്ന സിനിമ ഇറങ്ങുന്നതും അതിലൂടെ നവ്യ നായർ ഒരു മികച്ച ഇമേജ് ഉണ്ടാക്കിയെടുക്കുന്നതും. ഇതുപോലെയുള്ള പരാമർശങ്ങൾ ആ ഇമേജിനെ തകർക്കുവാൻ വേണ്ടി മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/98091/navya-nair-trolled-by-ns-madhavan-post-viral)