---
title: "സിനിമയിൽ നിന്നും സീരിയലിലേക്ക് ; സീരിയൽ അഭിനയം ആരംഭിച്ച് ആസിഫ് അലി -വീഡിയോ"
english_title: "From the movie to the serial; Asif Ali Debuts Serial Acting -Video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98071/from-the-movie-to-the-serial-asif-ali-debuts-serial-acting-video"
published_at: "2023-02-19T00:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f11b6042a58_asif.jpg"
keywords: []
---

# സിനിമയിൽ നിന്നും സീരിയലിലേക്ക് ; സീരിയൽ അഭിനയം ആരംഭിച്ച് ആസിഫ് അലി -വീഡിയോ

> **Lead Summary:** മലയാളികളുടെ പ്രിയതാരമാണ് ആസിഫ് അലി. സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലെ യുവ താരങ്ങളിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് ആസിഫ്. നിരവധി സിനിമകൾ ആണ് ആസിഫിന്റെതായി റിലീസിന് കാത്തിരിക്കുന്നത്.

## Article Content

മലയാളികളുടെ പ്രിയതാരമാണ് ആസിഫ് അലി. സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റാൻ താരത്തിന് കഴിഞ്ഞു. മലയാളത്തിലെ യുവ താരങ്ങളിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് ആസിഫ്. നിരവധി സിനിമകൾ ആണ് ആസിഫിന്റെതായി റിലീസിന് കാത്തിരിക്കുന്നത്.

എന്നാൽ ഇതിനിടയിൽ ഇപ്പോഴിതാ സീരിയൽ അഭിനയം ആരംഭിച്ചിരിക്കുകയാണ് ആസിഫ്. ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പര ​ഗീതാഗോവിന്ദത്തിലാണ് ആസിഫ് അലി എത്തുന്നത്.

for video: 

പരമ്പരയിലെ നായികന്റെ അനുജത്തിയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് ആസിഫ് അലി എത്തുന്നത്. ​

ഗസ്റ്റ് റോൾ ആയിരിക്കുമെന്നാണ് സൂചനകൾ. ഇതിന്റെ പ്രമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. ബി​ഗ് സ്ക്രീൻ താരം സീരിയലിൽ എത്തുന്നത് കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ബിസിനസ്സ് പ്രമുഖനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തി മൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന പരമ്പരയാണ് ഗീതാഗോവിന്ദം.

### Related Links & Sources
- [Original Story Source](https://moviemax.in/news/98071/from-the-movie-to-the-serial-asif-ali-debuts-serial-acting-video)