മലയാളികൾക്ക് ഏറെ പ്രിയ നടനാണ് ജഗദീഷ്. കോമഡി വേഷങ്ങളിലൂടെയാണ് ജഗദീഷ് താരമാകുന്നതെങ്കിലും നായകനായും വില്ലനായുമെല്ലാം കയ്യടി നേടിയിട്ടുണ്ട് ജഗദീഷ്.
അടുത്തിടെ ആയിരുന്നു ജഗദീഷിന്റെ ഭാര്യ ഡോക്ടര്‍ പി രമയുടെ മരണം. കേരളത്തിലെ അറിയപ്പെടുന്ന ഫോറന്‍സിക് സര്‍ജനായിരുന്നു രമ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി കൂടി ആയ രമ തന്റെ മേഖലയിലെ പ്രഗൽഭയായിരുന്നു.

രമയുടെ കണ്ടെത്തലുകൾ പല കേസുകളുടെയും ചുരുളഴിക്കാൻ സഹായിച്ചിട്ടുണ്ട്. പലപ്പോഴും തന്റെ ഭാര്യയെ കുറിച്ച് വാചാനലകാറുണ്ട് ജഗദീഷ്. കുടുംബ ജീവിതത്തിലും തന്റെ കടമകൾ ഭാര്യ കൃത്യമായി ചെയ്‌തിരുന്ന ആളാണെന്ന് ജഗദീഷ് പറഞ്ഞിട്ടുണ്ട്.
തന്റെ വീട്ടിലെ ഗൃഹനാഥ ഭാര്യ ആയിരുന്നുവെന്നും തന്റെ കടമകൾ കൂടി ഏറ്റെടുത്ത് നിർവഹിച്ചിരുന്നത് ആവരായിരുന്നുവെന്നും അതുകൊണ്ട് ഭാര്യയുടെ അഭാവം തന്നെയാണ് തന്റെ വലിയ നഷ്ടമെന്നും അടുത്തിടെ പറഞ്ഞിരുന്നു.
ഇപ്പോഴിതാ, വനിതയ്ക്ക് നൽകിയ മറ്റൊരു അഭിമുഖത്തിൽ ജഗദീഷ് പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുകയാണ്. ഏതു കാര്യമായാലും അത് കൃത്യമായി നടപ്പിലാക്കുന്ന പെർഫെക്ഷനിസ്റ്റ് ആയിരുന്നു എന്റെ ഭാര്യ. ഒരു ആയുസ്സിന്റെ മുഴുവൻ കാര്യങ്ങളും വളരെ നേരത്തെ തന്നെ ചെയ്ത് വച്ചത് കൊണ്ടാകാം ദൈവം നേരത്തെ തന്നെ രമയെ വിളിച്ചത്.

റോഷാക്കിലെയും, കാപ്പയിലെയും ഒക്കെ എന്റെ അഭിനയം കണ്ടിട്ടും ആ സിനിമയുടെ വിജയം കണ്ടും ഏറ്റവുമധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അത് എനിക്ക് നൂറു ശതമാനം അറിയാം. ഒരുപാട് നല്ല വേഷങ്ങൾ എന്നെ തേടിയെത്തുന്നുണ്ട്.
കൂടുതലും പുതിയ സംവിധായകരാണ്. ഹിന്ദിയിൽ ഒരു പാട്ടുണ്ട്. ചിലത് നേടുമ്പോൾ ചിലത് നഷ്ടപ്പെടും എന്ന്. ചിലതു നഷ്ടം ആകുമ്പോൾ ചിലത് നമുക്ക് നേടാൻ കഴിയും എന്ന്,. ഒറ്റയ്ക്ക് ആവാതെ ഇരിക്കാൻ ചില കാര്യങ്ങൾ ചെയ്തു കൊടുത്തേക്കാം എന്ന് ദൈവം കരുതി കാണും. അതാകും തനിക്ക് കിട്ടുന്ന അവസരങ്ങൾ എന്നാണ് ജഗദീഷ് പറഞ്ഞത്.
എന്റെ മക്കൾ രണ്ടുപേരും ഡോക്ടർമാരാണ്. അവരത് ആകാനുള്ള പ്രധാന കാരണം എന്റെ ഭാര്യ തന്നെയാണ്. എന്റെ ഭാര്യയുടെ കമ്മിറ്റ്മെന്റാണ് അത്. ഞാൻ സിനിമ എന്ന് പറഞ്ഞ് ഓടി നടന്ന അവസരങ്ങളിൽ എന്റെ മക്കളുടെ കാര്യത്തിൽ പൂർണ്ണ ശ്രദ്ധ കാണിച്ചിട്ടുള്ളത് എന്റെ ഭാര്യ തന്നെയാണെന്നും ജഗദീഷ് പറഞ്ഞു.. പ്രേക്ഷകരുടെ സ്നേഹമാണ് തന്റെ വിജയ രഹസ്യമെന്നും ജഗദീഷ് പറഞ്ഞു. ഒരു അനുഭവവും ജഗദീഷ് ഓർത്തു. നാൽപതു വർഷത്തെ സിനിമ ജീവിതം ധന്യമായി എന്നൊക്കെ തോന്നുന്ന ചില മുഹൂർത്തങ്ങൾ ഷൂട്ടിനു പോകുമ്പോൾ കിട്ടാറുണ്ട്.
കാരവൻ ഒന്നും ഇല്ലാത്ത കാലത്ത് പെരുമ്പാവൂരിൽ ഒരു വീടിന്റെ മുറ്റത്ത് ഞാൻ ഇരിക്കുകയായിരുന്നു. സംസാരത്തിന്റെ ഇടയിൽ അരിയുണ്ട വലിയ ഇഷ്ടം ആണെന്ന് ഞാൻ പറഞ്ഞു. ഷൂട്ട് കഴിഞ്ഞു പോകുന്ന ദിവസം ഒരു കവർ നിറയെ അരിയുണ്ട ആ വീട്ടിലെ അമ്മ എനിക്ക് കൊണ്ട് വന്നു തന്നു. ഈ സ്നേഹമാണ് എന്റെ വിജയ രഹസ്യം എന്നാണ് ജഗദീഷ് പറഞ്ഞത്.
Content Highlight: Jagdish's new interview is now going viral


































