---
title: "പുതിയ വാർത്ത അറിയിച്ച്  അമൃത സുരേഷും ഗോപി സുന്ദറും; ആശംസകളുമായി ആരാധകർ "
english_title: "Amrita Suresh and Gopi Sundar share the news; Greetings fans"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97997/amrita-suresh-and-gopi-sundar-share-the-news-greetings-fans"
published_at: "2023-02-18T17:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0bef84f280_amrutha_1.jpg"
keywords: []
---

# പുതിയ വാർത്ത അറിയിച്ച്  അമൃത സുരേഷും ഗോപി സുന്ദറും; ആശംസകളുമായി ആരാധകർ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപി സുന്ദർ. മലയാളത്തിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ഇദ്ദേഹം വളരെ സജീവമായി പ്രവർത്തിക്കുകയാണ്. ഗായിക അമൃത സുരേഷ് ആണ് ഇദ്ദേഹത്തിന്റെ പാർട്ണർ. അടുത്തിടെ ആയിരുന്നു ഇരുവരും ഒരുമിച്ച് താമസിക്കാൻ പോവുകയാണ് എന്ന വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപി സുന്ദർ. മലയാളത്തിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് ഇദ്ദേഹം. മലയാളത്തിൽ മാത്രമല്ല അന്യഭാഷകളിലും ഇദ്ദേഹം വളരെ സജീവമായി പ്രവർത്തിക്കുകയാണ്. ഗായിക അമൃത സുരേഷ് ആണ് ഇദ്ദേഹത്തിന്റെ പാർട്ണർ. അടുത്തിടെ ആയിരുന്നു ഇരുവരും ഒരുമിച്ച് താമസിക്കാൻ പോവുകയാണ് എന്ന വാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

ഇതിന് താഴെ നിരവധി ആളുകൾ മോശം കമൻറുകളും ഒരുവിധം ആളുകൾ എല്ലാം തന്നെ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ടും രംഗത്തെത്തുകയായിരുന്നു.അതേസമയം ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ ഒരു ഫോട്ടോ ആണ് പുറത്തുവന്നിരിക്കുന്നത്. അമൃത സുരേഷ് ആണ് മകൾ പാപ്പുവിന് ഒപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയിൽ ഗോപി സുന്ദറും ഉണ്ട്. അതേസമയം മകളുടെ ഏറ്റവും പുതിയ ഒരു വിശേഷവാർത്ത പങ്കുവെച്ചുകൊണ്ട് ആണ് ഇരുവരും എത്തുന്നത്.

> മകൾ ഒരു ഡാൻസ് വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് അമൃത പങ്കുവെച്ചത്. “സ്കൂൾ വാർഷിക ദിനത്തിൽ പങ്കെടുക്കുന്ന ഞങ്ങളുടെ സുന്ദരിക്കുട്ടി” – എന്നാണ് ചിത്രത്തിലെ ക്യാപ്ഷൻ ആയി അമൃത നൽകിയത്. അതേ സമയം ഒരു രാജസ്ഥാനിൽ നിന്ന് പാപ്പു അവതരിപ്പിക്കുവാൻ പോകുന്നത് എന്നാണ് വേഷത്തിൽ നിന്നും ലഭിക്കുന്ന സൂചനകൾ. അതേസമയം വളരെ മികച്ച കമൻറുകൾ ആണ് വന്നുകൊണ്ടിരിക്കുന്നത്.

അമ്മയെപ്പോലെ തന്നെ മകൾ വളരെ ക്യൂട്ട് ആയിട്ടുണ്ട് എന്നൊക്കെയാണ് കമന്റുകൾ . അതേസമയം ചിത്രം വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സ്കൂൾ വാർഷിക ദിനങ്ങൾ കുട്ടികളെ സംബന്ധിച്ച് എപ്പോഴും വളരെ സന്തോഷം നൽകുന്ന ഒരു ദിവസമായിരിക്കും എന്നും ഇന്നത്തെ ദിവസം ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മകൾ പാപ്പു ആയിരിക്കും എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ചിത്രത്തിന് താഴെ കമൻറ് ചെയ്തുകൊണ്ടിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97997/amrita-suresh-and-gopi-sundar-share-the-news-greetings-fans)