---
title: "ഒരു രാത്രിക്ക് 50,000 രൂപ ഓഫർ; ദുരനുഭവം പങ്കുവെച്ച് നടി ചാർമിള"
english_title: "50,000 offer per night; Actress Charmila shared her ordeal"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97986/50000-offer-per-night-actress-charmila-shared-her-ordeal"
published_at: "2023-02-18T16:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0af8bca2fd_charmila.jpg"
keywords: []
---

# ഒരു രാത്രിക്ക് 50,000 രൂപ ഓഫർ; ദുരനുഭവം പങ്കുവെച്ച് നടി ചാർമിള

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചാർമിള. ഇപ്പോൾ തനിക്ക് സിനിമ മേഖലയിൽ നിന്നും നേരിട്ട് ദുരന്തത്തെക്കുറിച്ച് വിവരിക്കുകയാണ് താരം. രണ്ടു നിർമ്മാതാക്കളിൽ നിന്നുമാണ് തനിക്ക് ദുരനുഭവം നേരിട്ടത് എന്നാണ് താരം പറയുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചാർമിള. ഇപ്പോൾ തനിക്ക് സിനിമ മേഖലയിൽ നിന്നും നേരിട്ട് ദുരന്തത്തെക്കുറിച്ച് വിവരിക്കുകയാണ് താരം. രണ്ടു നിർമ്മാതാക്കളിൽ നിന്നുമാണ് തനിക്ക് ദുരനുഭവം നേരിട്ടത് എന്നാണ് താരം പറയുന്നത്.

തന്നെ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു എന്നാണ് ചാർമിള പറയുന്നത്. തന്നെക്കാൾ പ്രായം കുറഞ്ഞ രണ്ടു നിർമ്മാതാക്കളിൽ നിന്നുമാണ് തനിക്ക് ഇത്തരത്തിൽ ഒരു ദുരാനുഭവം നേരിടേണ്ടി വന്നത് എന്നാണ് താരം പറയുന്നത്.

കോഴിക്കോട് വെച്ചാണ് സംഭവം നടക്കുന്നത്. സിനിമയിലെ അറിയപ്പെടുന്ന ഒരു നായികയുടെ അമ്മയായിട്ടായിരുന്നു താരം ഈ സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നത്. അപ്പോൾ ഈ സിനിമയുടെ നിർമ്മാതാക്കൾ തന്നെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു എന്നാണ് താരം വെളിപ്പെടുത്തുന്നത്.

എന്നാൽ സിനിമയുടെ നിർമാതാക്കളുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായില്ല. സിനിമയിൽ ഇതുപോലെയുള്ള ആളുകൾ ഉണ്ട് എന്നും അത്തരക്കാരെ കുറിച്ച് നമ്മൾ എപ്പോഴും അറിഞ്ഞിരിക്കണം എന്നുമാണ് താരം പറയുന്നത്.

ഒരു രാത്രിക്ക് ഇവർ ഓഫർ ചെയ്തത് 50000 രൂപ ആയിരുന്നു എന്നാണ് നടിയുടെ വെളിപ്പെടുത്തൽ. നിർമ്മാതാവ് നേരിട്ട് അല്ല ഈ കാര്യം പറഞ്ഞത്. അസിസ്റ്റൻ്റിനെ കൊണ്ടാണ് നിർമ്മാതാക്കൾ ഈ കാര്യം ഓഫർ ചെയ്തുകൊണ്ട് നടിയെ സമീപിച്ചത്.

അടുത്തിടെ നടി ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയിരുന്നു. ഇതിൽ ആയിരുന്നു താരം ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്.

ഒരാൾക്ക് 50000 രൂപ എന്ന രീതിയിൽ ആയിരുന്നു അവർ ഓഫർ പറഞ്ഞത് എന്നും ഈ രണ്ടുപേരിൽ ഒരാളെ തിരഞ്ഞെടുക്കാം എന്നും ഓഫർ അവർ വച്ചു. ഈ സംഭവം നടക്കുമ്പോൾ നടിക്ക് 48 വയസ്സ് ആയിരുന്നു പ്രായം.

എന്നാൽ അവർക്ക് ഏകദേശം 20 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ എന്നാണ് നടി വെളിപ്പെടുത്തുന്നത്. ഈ സംഭവം നടന്ന ഉടനെ തന്നെ താരം അവിടെ നിന്നും ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് ചാർമിള പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97986/50000-offer-per-night-actress-charmila-shared-her-ordeal)