---
title: "ധ്വനിക്ക് ഗുരുവായൂരില്‍ ചോറൂണ്; ഫോട്ടോകള്‍ പങ്കുവെച്ച് മൃദുല വിജയ്"
english_title: "Dhvani has a leak in Guruvayur; Mridula Vijay shared the photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97983/dhvani-has-a-leak-in-guruvayur-mridula-vijay-shared-the-photos"
published_at: "2023-02-18T16:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f0ae162db61_mridula.jpg"
keywords: []
---

# ധ്വനിക്ക് ഗുരുവായൂരില്‍ ചോറൂണ്; ഫോട്ടോകള്‍ പങ്കുവെച്ച് മൃദുല വിജയ്

> **Lead Summary:** **മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് യുവ കൃഷ്‍ണയും മൃദുല വിജയ്‍യും.

## Article Content

**മ**ലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് യുവ കൃഷ്‍ണയും മൃദുല വിജയ്‍യും.

അവരോടുള്ള പ്രിയം തന്നെയാണ് മകളായ ധ്വനി കൃഷ്‍ണയോടും പ്രേക്ഷകർ പ്രകടിപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ കുഞ്ഞ് ധ്വനിയുടെ വിശേഷങ്ങൾ വളരെ വേഗമാണ് തരംഗമാകുന്നത്. മൃദുല അഭിനയത്തിൽ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെയായി എല്ലാ കാര്യങ്ങളും പങ്കിടാറുണ്ട്.

കുഞ്ഞ് ധ്വനിയുടെ ആദ്യ സീരിയൽ അഭിനയവും, യാത്രകളുമെല്ലാം മലയാളികൾ ഏറ്റെടുത്തിരുന്നു.

കുഞ്ഞ് ധ്വനിക്ക് ഗുരുവായൂരില്‍ ചോറൂണ് ചടങ്ങ് നടത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ മൃദുല വിജയ് പങ്കുവെച്ചിരിക്കുന്നത്.

ധ്വനിക്ക് ചോറൂണ് എന്നുമാത്രം എഴുതിയാണ് ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് യുവ കൃഷ്‍ണയും മൃദുലയും കുഞ്ഞുമായി എത്തിയിരിക്കുന്നത്.

ഒട്ടേറെ ആരാധകരാണ് ധ്വനിയുടെ ചോറൂണ് ഫോട്ടോകള്‍ക്ക് കമന്റും ലൈക്കുമായി എത്തിയിരിക്കുന്നത്. ധ്വനിയുടെ ചോറൂണ് ചടങ്ങ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു എന്ന് വ്യക്തം

### Related Links & Sources
- [Original Story Source](https://moviemax.in/news/97983/dhvani-has-a-leak-in-guruvayur-mridula-vijay-shared-the-photos)