---
title: "'ഈ ചാക്കിന് 60000 രൂപയോ'; പലാസോ പാന്‍റിനെ ട്രോളി സോഷ്യല്‍ മീഡിയ, വീഡിയോ"
english_title: "Now one such experiment conducted at a palazzo pan is now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/97928/now-one-such-experiment-conducted-at-a-palazzo-pan-is-now-going-viral-on-social-media"
published_at: "2023-02-18T13:08:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f080b4019f8_viral.jpg"
keywords: []
---

# 'ഈ ചാക്കിന് 60000 രൂപയോ'; പലാസോ പാന്‍റിനെ ട്രോളി സോഷ്യല്‍ മീഡിയ, വീഡിയോ

> **Lead Summary:** ഫാഷന്‍ ലോകത്ത് പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണിത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പലാസോ പാന്‍റില്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നത്.

## Article Content

ഫാഷന്‍ ലോകത്ത് പല തരത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണിത്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പലാസോ പാന്‍റില്‍ നടത്തിയ പരീക്ഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാകുന്നത്.

ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ചാക്കിന്‍റെ തുണി കൊണ്ട് തയ്യാറാക്കിയ പോലെയാണ് ഈ പലാസോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം. വിലയോ 60000 രൂപയും! ജ്യൂട്ട് തുണിയിലുള്ളതാണ് ഈ പലാസോ പാന്‍റ്.

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഇതിന്‍റെ വീഡിയോ പ്രചരിക്കുന്നത്. 'ചാക്ക് കൊണ്ട് തയ്യാറാക്കിയ ഈ പലാസോ പാന്‍റിന് നിങ്ങള്‍ 60000 രൂപ നല്‍കുമോ' എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പ്രചരിക്കുന്നത്.

[**https://www.instagram.com/reel/CohQNnVBseu/?utm_source=ig_embed&ig_rid=80cdf14e-6496-4ca1-857a-f4674dd235b7**](https://www.instagram.com/reel/CohQNnVBseu/?utm_source=ig_embed&ig_rid=80cdf14e-6496-4ca1-857a-f4674dd235b7)

നിരവധി പേരാണ് ഇതിനടയില്‍ രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയത്. ഇത് ധരിച്ചാല്‍ ചൊറിച്ചലായിരിക്കും ഫലം എന്നാണ് ഒരാള്‍ കമന്‍റ് ചെയ്തത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/97928/now-one-such-experiment-conducted-at-a-palazzo-pan-is-now-going-viral-on-social-media)