പശുക്കൾക്കൊപ്പമുള്ള ഫോട്ടോയ്ക്ക് ട്രോൾ; മറുപടിയുമായി കൃഷ്ണകുമാർ

പശുക്കൾക്കൊപ്പമുള്ള ഫോട്ടോയ്ക്ക് ട്രോൾ; മറുപടിയുമായി കൃഷ്ണകുമാർ
2023-02-18T12:45:00 | By Athira V

വാലന്റൈൻസ് ഡേ പശു ആലിംഗന ദിനമായി ആചരിക്കാൻ അറിയിച്ചുകൊണ്ടുള്ള കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ ഉത്തരവ് വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഈ ആഹ്വാനം പിൻവലിച്ചു.

അതിന് പിന്നാലെ നടനും പൊതുപ്രവർത്തകനുമായ കൃഷ്ണകുമാർ പശുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു. പശുക്കളോട് തനിക്കുള്ള സ്നേഹവും അടുപ്പവും എത്രമാത്രമാണെന്ന് വിശദീകരിച്ചാണ് അ​ദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

പേരിൽത്തന്നെ കൃഷ്ണൻ ഉള്ള തനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞിരുന്നു. പിന്നാലെ നിരവധി പേർ കൃഷ്ണകുമാറിനെ പരിഹസിച്ച് എത്തിയിരുന്നു. ഏറെപ്പേരും ചാണകം എന്ന് വിളിച്ചാണ് കൃഷ്ണകുമാറിനെ കളിയാക്കിയത്.

അതെല്ലാം കണ്ടപ്പോൾ തനിക്ക് എന്താണ് തോന്നിയതെന്നും ട്രോളുകളോട് താൻ എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും കൃഷ്ണകുമാർ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ. ഭാര്യ സിന്ധു കൃഷ്ണ തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ഇത്തവണ കൃഷ്ണ കുമാറും ചെറിയ ചാറ്റുമായി എത്തിയിരുന്നു.

അതിനിടെയാണ് പശുക്കളുമായി ബന്ധപ്പെട്ട ട്രോളുകൾ കണ്ടപ്പോൾ തനിക്കുണ്ടായ മനോഭാവം കൃഷ്ണകുമാർ വിശദീകരിച്ചത്. കൃഷ്ണകുമാർ ഫോട്ടോ പങ്കുവെച്ചത് കണ്ടപ്പോഴെ താൻ ട്രോൾ പ്രതീക്ഷിച്ചിരുന്നുവെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. പിന്നീട് സോഷ്യൽമീഡിയയിൽ വന്ന നിരവധി ട്രോളുകൾ താൻ വായിച്ച് ചിരിച്ചുവെന്നും സിന്ധു കൃഷ്ണ കൃഷണകുമാറിനൊപ്പം വീഡിയോയിൽ സംസാരിക്കവെ പറഞ്ഞു.

'കിച്ചു ആ ഫോട്ടോ ഇട്ട് കണ്ടപ്പോഴെ ഞാൻ വിചാരിച്ചു ഇനി ഉടനെ ട്രോൾ വരുമെന്ന്. കിച്ചു ബാം​ഗ്ലൂർ പോയപ്പോൾ എടുത്തതാണ്. അതിന് വന്ന കമന്റ്സ് ഞാൻ വായിച്ചിരുന്നു. ചാണകം എന്നൊക്കെ വിളിച്ച് ആളുകൾ കളിയാക്കുന്നുണ്ടായിരുന്നു' സിന്ധു കൃഷ്ണ പറഞ്ഞു.

അതിനുള്ള മറുപടിയായി കൃഷ്ണ കുമാർ പറഞ്ഞത് ഇങ്ങനെയായിരുന്നു... 'പണ്ട് എന്റെ അച്ഛ‌ൻ കോൺ​ഗ്രസ് ഭക്തനായിരുന്നു. അദ്ദേഹം കരുണാകരന്റേയും ഇന്ധിരാ​ഗാന്ധിയുടേയും വലിയ ആരാധകനായിരുന്നു. ആ സമയത്ത് ട്രോളില്ലാത്തത് കൊണ്ട് കരുണാകരനെ കുറിച്ച് നിരന്തരം നിരവധി കാർട്ടൂണുകൾ വരുമായിരുന്നു. പരിഹസിച്ചുകൊണ്ടുള്ളത്.'

'അത് കണ്ട് അദ്ദേഹത്തോട് പലരും ചോദിച്ചു. ഇത്തരത്തിൽ കളിയാക്കുന്നവർക്ക് എതിരെ നടപടി എടുക്കാത്തത് എന്താണെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു. അവർ നമുക്ക് കാർട്ടൂൺ വഴി കുപ്രസിദ്ധിയാണല്ലോ ഉണ്ടാക്കി തരാൻ ശ്രമിക്കുന്നത്.'

'അതുകൊണ്ട് കുപ്രസിദ്ധിയുടെ കു മറച്ച് പിടിച്ചാൽ മതി അപ്പോൾ പ്രസിദ്ധിയായിക്കോളുമെന്ന്. ഒരുപാട് കഴിവുള്ളവരാണ് ട്രോളുകൾ സൃഷ്ടിക്കുന്നത്. ആശയപരമായ വ്യത്യാസം കൊണ്ടാണ് അവർ ട്രോളുകൾ ഉണ്ടാകുന്നത്.

ഞാൻ ബീഫ് കഴിച്ചിരുന്ന ആളാണ്. ഇപ്പോൾ പ്രായമായതുകൊണ്ട് കഴിക്കാറില്ല.' 'ഒരുപ്രായം കഴിഞ്ഞാൽ ഇതൊന്നും കണ്ടാൽ ഒന്നും തോന്നില്ല. ശ്രീ ശ്രീ രവി ശങ്കറിന്റെ ബാം​ഗ്ലൂരിലെ ആശ്രമത്തിലുള്ള പശുക്കളാണ് ഞാൻ പങ്കുവെച്ച ഫോട്ടോയിലുള്ളത്. സുന്ദരമായ ജീവിതം നയിക്കുന്ന പശുക്കൾ.

ഞാൻ തൊട്ട് കൊണ്ട് നിന്നത് ​ഗീർ എന്ന പശുവാണ്. അമ്മമാരുടെ പാലിന് തതുല്യാമായ പാലാണ് ഈ ഇനം പശുക്കൾ നൽകുന്നത്.' 'ഇതിനൊക്കെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ഭക്ഷണത്തിന്റെ കാര്യം വരുമ്പോൾ‌ എനിക്ക് രാഷ്ട്രീയവും മതവുമില്ല. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നല്ല കാര്യങ്ങൾ സംഭവിക്കും. എനിക്ക് ഇപ്പോൾ എല്ലാ നിറങ്ങളും ഇഷ്ടമാണ്. തെറി പറയുന്ന ട്രോളുകൾ‌ ഇ​ഗ്നോർ ചെയ്യും. രസകരമായ ട്രോളുകൾ എഞ്ചോയ് ചെയ്യും' കൃഷ്ണകുമാർ പറഞ്ഞു.

പിന്നീട് തന്റെ ഇഷ്ടങ്ങൾ എത്രത്തോളം ഭർത്താവിന് അറിയാമെന്ന് സിന്ധു കൃഷ്ണ ചോദിച്ച് മനസിലാക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു.

നാല് മക്കളേയും ​ഗർഭിണിയായിരുന്ന സമയത്തെ അവസ്ഥയും സിന്ധു കൃഷ്ണ വീഡിയോയിൽ വിവരിച്ചു. തങ്ങളുടെ മക്കളിൽ ഓസിയെ മാത്രമാണ് താൻ പ്ലാൻ ചെയ്ത് പ്ര​ഗ്നന്റായതെന്നും മറ്റുള്ള മൂന്ന് പിള്ളേരും അബദ്ധം പിള്ളേരാണെന്നും സിന്ധു കൃഷ്ണ പറഞ്ഞു. ​

Content Highlight: Troll for photo with cows; Krishnakumar with the answer

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup