ഒരു പുരുഷന്‍ കൂടെയുള്ളത് ശരിക്കും മനോഹരമാണ്, ഇത് മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു; ഐശ്വര്യ ഭാസ്‌കരൻ പറയുന്നു

ഒരു പുരുഷന്‍ കൂടെയുള്ളത് ശരിക്കും മനോഹരമാണ്,  ഇത് മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു; ഐശ്വര്യ ഭാസ്‌കരൻ പറയുന്നു
2023-02-18T11:48:00 | By Susmitha Surendran

നായിക വേഷങ്ങളിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയാണ് ഐശ്വര്യ ഭാസ്‌കരൻ . ഇപ്പോള്‍ സിനിമയ്ക്ക് പുറമേ സീരിയലിലും സജീവമാണ്. ഇപ്പോഴിതാ നടി വനിത വിജയകുമാറിനൊപ്പമുള്ള ഐശ്വര്യയുടെ അഭിമുഖത്തിന്റെ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.

വിവാഹത്തെ കുറിച്ച് താന്‍ കണ്ടിരുന്ന സ്വപ്‌നങ്ങളും പിന്നെ നടന്നതുമായ കാര്യങ്ങളെ പറ്റിയാണ് നടി അഭിമുഖത്തില്‍ സംസാരിച്ചത്. 'ഒരു പുരുഷന്‍ കൂടെയുള്ളത് ശരിക്കും മനോഹരമാണ്. എന്നാല്‍ തെറ്റായിട്ടുള്ള ഒരാളാണ് വരുന്നതെങ്കില്‍ അതൊരു നരകമായിട്ടും മാറിയേക്കാം. പകുതി ജീവിതവും സ്‌നേഹവുമൊക്കെ നമുക്ക് മാതാപിതാക്കളില്‍ നിന്നുമാണ് ലഭിക്കുന്നത്.


രണ്ടാമത്തേത് ഭര്‍ത്താവിനൊപ്പം ജീവിക്കുമ്പോഴാണ്. മൂന്നാമത് നമ്മള്‍ മക്കളില്‍ നിന്നാണ് നല്ല സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. അങ്ങനെ ഓരോ ആളുകളില്‍ നിന്നും നല്ലതെന്ന് പറയിപ്പിക്കുമ്പോഴും നമ്മുടെ പല്ലൊക്കെ കൊഴിഞ്ഞ് കിളവത്തിയായിട്ടുണ്ടാവും.

അപ്പോള്‍ നമ്മള്‍ എപ്പോഴാണ് ജീവിക്കുകയെന്ന്', ഐശ്വര്യ ചോദിക്കുന്നു. എനിക്ക് വലിയ ആഗ്രഹങ്ങളൊന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ചെറിയ പ്രായം മുതല്‍ എനിക്ക് മൂന്ന് ആഗ്രഹങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഒന്ന്-നല്ലൊരു വീട് വേണം, രണ്ട്-നല്ല കാറ് വാങ്ങണം, മൂന്നാമത്തതേത് നല്ലൊരു ഭര്‍ത്താവും കുടുംബവും പിന്നെയൊരു നായയും വേണം. ഇത് മാത്രമേ ഞാന്‍ ആഗ്രഹിച്ചിരുന്നുള്ളു. പണവും സ്വര്‍ണവും വസ്ത്രങ്ങളുമൊന്നും എന്റെ ഇഷ്ടങ്ങളിലില്ല.

ഒരു ഫാം ഹൗസ് പോലെയുള്ള വീട്. അതിന്റെ മുറ്റത്ത് നിറയെ ചെടികളും തുളസിചെടിയുമൊക്കെ വേണം. വീടിനകം നാലുകെട്ട് പോലെയായിരിക്കും. അവിടെ ഞാന്‍ കൊടുക്കുന്ന ചായയും കുടിച്ച് എന്റെ ഭര്‍ത്താവ് പത്രവും വായിച്ചിരിക്കണം, ഇതൊക്കെയാണ് എന്റെ കുടുംബ ജീവിതത്തെ പറ്റി ഞാന്‍ കരുതിയിരുന്നത്.


അങ്ങനെ ജീവിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്. അതുപോലൊരു നോര്‍മല്‍ ലൈഫ് ലഭിക്കണമെന്ന് ഞാനും ആഗ്രഹിച്ചു. അതേ സമയം മുന്‍ഭര്‍ത്താവിനെ കുറിച്ചും മകളെ കുറിച്ചുമൊക്കെ അഭിമുഖത്തില്‍ ഐശ്വര്യ സംസാരിച്ചിരുന്നു. 'ഈ കാലത്ത് പാരന്റിങ് എന്ന് പറയുന്നത് ശരിയായി വരില്ല.

കുട്ടികള്‍ക്ക് നല്ല സുഹൃത്തുക്കളായിരിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. മാതാപിതാക്കളുടെ ഭരണമൊന്നും ഇപ്പോഴത്തെ കുട്ടികളുടെ അടുത്ത് നടക്കില്ല. എന്റെ മുത്തശ്ശി എനിക്ക് പറഞ്ഞ് തന്നിട്ടുള്ള കാര്യങ്ങള്‍ മകളുടെ അടുത്ത് പറയാന്‍ പോയാല്‍ ഇതെന്ത് നരകമാണെന്ന് തിരിച്ച് ചോദിച്ചേക്കും.

എന്നെ പോലെ വിവാഹമോചിതയായി മക്കളുടെ കൂടെ ജീവിക്കുന്ന അമ്മമാരോട് ചിലത് പറയാനുണ്ട്. ഒരിക്കലും ഭര്‍ത്താവിനെ കുറിച്ചുള്ള കുറ്റങ്ങള്‍ മക്കളോട് പറഞ്ഞ് അവരുടെ മനസിനെ നശിപ്പിക്കാന്‍ നോക്കരുത്. നിങ്ങള്‍ക്ക് ഭര്‍ത്താവുമായി ഒരുമിച്ച് പോകാന്‍ പറ്റാത്തത് കൊണ്ടാണ് വേര്‍പിരിഞ്ഞത്. എന്നിട്ടും അത് തന്നെ പറഞ്ഞോണ്ടിരിക്കരുത്. ഞാനെന്റെ മുന്‍ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഭാര്യയോടുമൊക്കെ നന്ദി പറയുകയാണ്.


കാരണം എന്റെ മകളുടെ വിവാഹം ഞങ്ങളെല്ലാവരും ചേര്‍ന്ന് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നു. വിവാഹമോചനത്തിന് മുന്‍പാണ് ഞാന്‍ ഭര്‍ത്താവുമായി അടി കൂടിയിട്ടുള്ളത്. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. മച്ചാ, നീ ഓക്കെയല്ലേന്ന് ചോദിക്കുന്ന നിലയിലേക്ക് ഞങ്ങളുടെ ബന്ധം മാറി. കുഞ്ഞിന് വേണ്ടി അങ്ങനെയായിരിക്കണമെന്ന് രണ്ടാള്‍ക്കും തോന്നി.

ഞാനും ഭര്‍ത്താവും ഡിവോഴ്‌സായ മികച്ച കപ്പിള്‍സാണെന്ന് പല സുഹൃത്തുക്കളും പറയാറുണ്ട്. ഞങ്ങള്‍ക്ക് നല്ല കപ്പിള്‍സാണെന്ന് പേര് കിട്ടിയിട്ടില്ല. എന്നാല്‍ ഡിവോഴ്‌സിന് ശേഷം അങ്ങനൊരു പേര് കിട്ടി. ആ നെഗറ്റിവിറ്റി ഒരിക്കലും മകളിലേക്ക് നല്‍കിയിട്ടില്ല. അച്ഛനും അമ്മയും അവള്‍ക്ക് വേണം. ഞാന്‍ അനുഭവിച്ചതൊന്നും അവള്‍ക്ക് അനുഭവിക്കേണ്ടി വരാതെയാണ് നോക്കിയതെന്നാണ് ഐശ്വര്യ പറയുന്നത്.

Content Highlight: Aishwarya Bhaskar's new interview is getting attention now.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup