---
title: "ഒരു സെലിബ്രിറ്റി ആയതിന് കൊടുത്ത വില; വളർച്ച തോന്നാൻ ഹോർമോൺ കുത്തിവെപ്പെടുത്തു, ഹൻസിക "
english_title: "The Price of Being a Celebrity; Get hormone injections to feel growth, Hansika"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97894/the-price-of-being-a-celebrity-get-hormone-injections-to-feel-growth-hansika"
published_at: "2023-02-18T11:31:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f06e237bdeb_hansika.jpg"
keywords: []
---

# ഒരു സെലിബ്രിറ്റി ആയതിന് കൊടുത്ത വില; വളർച്ച തോന്നാൻ ഹോർമോൺ കുത്തിവെപ്പെടുത്തു, ഹൻസിക 

> **Lead Summary:** **തെ**ന്നിന്ത്യൻ സിനിമകളിലൂടെ വൻ ജനപ്രീതി നേടിയ നടിയാണ് ഹൻസിക. തമിഴ്, തെലുങ്ക് സിനിമകളിൽ ഉത്തരേന്ത്യൻ നടിമാർ വൻ തോതിൽ വന്ന് തുടങ്ങിയ 2010 നും 18 നും ഇടയ്ക്കായിരുന്നു ഹൻസികയുടെ കരിയർ വളർച്ച. സിനിമാ രംഗത്ത് തന്റെതായ ഇടം നേടിയെടുക്കാൻ ഹൻസികയ്ക്ക് കഴിഞ്ഞു.

## Article Content

**തെ**ന്നിന്ത്യൻ സിനിമകളിലൂടെ വൻ ജനപ്രീതി നേടിയ നടിയാണ് ഹൻസിക. തമിഴ്, തെലുങ്ക് സിനിമകളിൽ ഉത്തരേന്ത്യൻ നടിമാർ വൻ തോതിൽ വന്ന് തുടങ്ങിയ 2010 നും 18 നും ഇടയ്ക്കായിരുന്നു ഹൻസികയുടെ കരിയർ വളർച്ച. സിനിമാ രംഗത്ത് തന്റെതായ ഇടം നേടിയെടുക്കാൻ ഹൻസികയ്ക്ക് കഴിഞ്ഞു.

ഗ്ലാമറസ് റോളുകളിലായിരുന്ന നടി കൂടുതലും അഭിനയിച്ചത്. ഹിന്ദി സിനിമാ രംഗത്ത് ശോഭിക്കാൻ ഹൻസികയ്ക്ക് കഴിഞ്ഞില്ല. ഷക ലക ബൂം ബൂം എന്ന കിഡ്സ് ഷോയിലൂടെ ബാലതാരമായി ഹൻസിക ഹിന്ദി പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. എന്നാൽ മുതിർന്നപ്പോൾ നടിയെ തേടി വലിയ അവസരങ്ങൾ ഹിന്ദിയിൽ നല്ല സിനിമകൾ വന്നില്ല.

ഇതോടെയാണ് തെലുങ്കിലും തമിഴിലും ഹൻസിക മുഖം കാണിക്കുന്നത്. വളരെ പെട്ടെന്ന് ഹൻസികയ്ക്ക് സിനിമാ രം​ഗത്ത് സ്വീകാര്യത ലഭിച്ചു. പക്ഷെ എടുത്ത് പറയത്തക്ക റോളുകൾ വിരളമായേ ഹൻസികയ്ക്ക് ലഭിച്ചുള്ളു. അധിക കാലം ഹൻസികയ്ക്ക് തമിഴകത്ത് ഹിറ്റ് നായികയായി തുടരാൻ പറ്റിയില്ല.

തമിഴ്, തെലുങ്ക് ഭാഷകൾ വശമില്ലാത്ത നടിക്ക് പതിയെ അവസരങ്ങൾ കുറഞ്ഞു. ഒരേ പോലുള്ള കഥാപാത്രങ്ങൾ‌ ചെയ്തതോടെ സിനിമകളിൽ നിന്ന് ഹൻസികയും മാറിത്തുടങ്ങി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിനിമാ രം​ഗത്ത് പഴയത് പോലെ സജീവമല്ല ഹൻസിക. അടുത്തിടെ നടിയുടെ വിവാഹവും കഴിഞ്ഞു.

വിവാഹ ശേഷവും താൻ കരിയറിൽ തുടരുമെന്നാണ് ഹൻസിക വ്യക്തമാക്കിയത്. നായികയായുള്ള അരങ്ങേറ്റ സമയത്ത് ഹൻസികയ്ക്ക് നേരെ നിരവധി ​ഗോസിപ്പുകൾ വന്നിരുന്നു. ഇതിലൊന്നാണ് ചെറിയ പ്രായത്തിൽ തന്നെ നായികയാവാൻ വേണ്ടി ഹൻസിക ഹോർമോൺ കുത്തിവെപ്പ് നടത്തിയെന്നത്.

ബാലതാരമായി കണ്ട് ശീലിച്ച ഹൻസികയെ പെട്ടെന്നാണ് മുതിർന്ന യുവതിയായി പ്രേക്ഷകർ കാണുന്നത്. ഇതിന് പിന്നാലെയാണ് ഇത്തരത്തിലാെരു ​ഗോസിപ്പ് പരന്നത്. നടിയുടെ അമ്മ ഒരു ഡെർമറ്റോളജിസ്റ്റുമായിരുന്നു.

സൗന്ദര്യ വർധക മാർ​ഗങ്ങൾ നടി സ്വീകരിച്ചെന്ന ​ഗോസിപ്പിന് ഇത് ആ​ക്കം കൂട്ടി. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഹൻസിക.നടിയുടെ വിവാഹത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലവ് ശാദി ഡ്രാമ എന്ന ഷോയിലാണ് ​ഹൻസിക ഇതേക്കുറിച്ച് സംസാരിക്കുന്നത്.

ഒരു സെലിബ്രിറ്റി ആവുന്നതിന് കൊടുക്കണ്ട വിലയിതാണ്. 'ഇത്തരം കാര്യങ്ങൾ എന്റെ 21ാം വയസ്സിൽ അവരെഴുതുന്നുണ്ട്. ആ സമയത്ത് എനിക്കത് കൈകാര്യം ചെയ്യാൻ പറ്റുമെങ്കിൽ ഇന്നും എനിക്കത് പറ്റി. ഒരു സ്ത്രീയായി വളരാൻ അമ്മയെനിക്ക് ഹോർമോൺ കുത്തിവെപ്പ് നൽകിയെന്ന് ആളുകൾ പറഞ്ഞു,' ഹൻസിക പറഞ്ഞതിങ്ങനെ.

ഇതേക്കുറിച്ച് ഹൻസികയുടെ അമ്മയും സംസാരിച്ചു. അത് ശരിയാണെങ്കിൽ ഞാൻ ടാറ്റയേക്കാളും ബിർളയേക്കാളും കോടീശ്വരിയായേന, ഞങ്ങൾ പഞ്ചാബികളാണ്. ഞങ്ങളുടെ പെൺകുട്ടികൾ 12 വയസ്സിനും പതിനാറ് വയസ്സിനുമിടയ്ക്ക് നല്ല വളർച്ച വെക്കുമെന്നും നടിയുടെ അമ്മ മോണ മോട്വാണി പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. ബിസിനസ്കാരൻ സുഹൈൽ കതൂര്യയാണ് ഹൻസികയെ വിവാഹം കഴിച്ചിരിക്കുന്നത്. രാജസ്ഥാനിൽ വെച്ച് ആഘോഷ പൂർവമായിരുന്നു വിവാഹം. ഇരുവരും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു. ഈ പരിചയമാണ് വിവാഹത്തിലേക്ക് എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97894/the-price-of-being-a-celebrity-get-hormone-injections-to-feel-growth-hansika)