---
title: "100 പേരുടെ മണാലി യാത്രയുടെ ചെലവ് വഹിച്ച് വിജയ്‍ ദേവെരകൊണ്ട"
english_title: "Vijay Deverakonda bearing the cost of Manali Yatra for 100 people"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97889/vijay-deverakonda-bearing-the-cost-of-manali-yatra-for-100-people"
published_at: "2023-02-18T11:26:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f06903bed9e_VIJAY_DEVARAKONDA.jpg"
keywords: []
---

# 100 പേരുടെ മണാലി യാത്രയുടെ ചെലവ് വഹിച്ച് വിജയ്‍ ദേവെരകൊണ്ട

> **Lead Summary:** ആരാധകരോട് വളരെ സജീവമായി ഇടപെടുന്ന താരങ്ങളില്‍ ഒരാളാണ് വിജയ് ദേവെരകൊണ്ട. ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാനും വിജയ് ദേവരകൊണ്ട പലപ്പോഴും ശ്രമിക്കാറുണ്ട്.

## Article Content

ആരാധകരോട് വളരെ സജീവമായി ഇടപെടുന്ന താരങ്ങളില്‍ ഒരാളാണ് വിജയ് ദേവെരകൊണ്ട. ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കാനും വിജയ് ദേവരകൊണ്ട പലപ്പോഴും ശ്രമിക്കാറുണ്ട്.

ഇപ്പോള്‍ ആരാധകര്‍ക്ക് താരം നല്‍കിയ ഒരു സമ്മാനത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. മണാലി യാത്ര സ്‍പോണ്‍സര്‍ ചെയ്‍താണ് താരം ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

നൂറ് ആരാധകരുടെ മണാലി യാത്രയ്ക്കായാണ് താരം ചെലവ് വഹിക്കുന്നത്. വിമാനത്തില്‍ യാത്ര ചെയ്യുന്ന ആരാധകരുടെ വീഡിയോ തനിക്ക് അയച്ചുകിട്ടിയത് വിജയ് ദേവെരകൊണ്ട തന്നെ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

മുമ്പ് തെരഞ്ഞെടുത്ത 50 ആരാധകര്‍ക്ക് താരം പ്രത്യേക ഉപഹാരം സമ്മാനിച്ചിരുന്നു. 100 ആരാധകര്‍ക്ക് 10000 രൂപ താരം ക്രിസ്‍മസ് സമ്മാനമായും ഒരിക്കല്‍ നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97889/vijay-deverakonda-bearing-the-cost-of-manali-yatra-for-100-people)