---
title: "'എനിക്ക് പുരുഷ ഹോർമോൺ കൂടുതലാണെന്ന് ഡോക്ടർ പറഞ്ഞു; രണ്ടെണ്ണം അടിച്ചിട്ടാണ് ഇരിക്കുന്നത്; രഞ്ജിനി ഹരിദാസ്  "
english_title: "Now Ranjini is talking about her love."
publisher: "moviemax.in"
canonical_url: "https://moviemax.in/news/97877/now-ranjini-is-talking-about-her-love"
published_at: "2023-02-18T10:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f05ec4e3357_ranjini_haridas.jpg"
keywords: []
---

# 'എനിക്ക് പുരുഷ ഹോർമോൺ കൂടുതലാണെന്ന് ഡോക്ടർ പറഞ്ഞു; രണ്ടെണ്ണം അടിച്ചിട്ടാണ് ഇരിക്കുന്നത്; രഞ്ജിനി ഹരിദാസ്  

> **Lead Summary:** രഞ്ജിനി ഹരിദാസിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . അവതാരകയായി കടന്നു വന്ന രഞ്ജിനി പിന്നീട് അഭിനയത്തിലേക്കും ചുവടുവെച്ചു . വിവാദങ്ങളും വിമർശനങ്ങളും ലാഘവത്തോടെ നേരിടുന്ന രഞ്ജിനി ഇതിനകം ഒട്ടനവധി ഷോകളുടെ അവതാരകയായെത്തി.

## Article Content

രഞ്ജിനി ഹരിദാസിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ല . അവതാരകയായി കടന്നു വന്ന രഞ്ജിനി പിന്നീട് അഭിനയത്തിലേക്കും ചുവടുവെച്ചു . വിവാദങ്ങളും വിമർശനങ്ങളും ലാഘവത്തോടെ നേരിടുന്ന രഞ്ജിനി ഇതിനകം ഒട്ടനവധി ഷോകളുടെ അവതാരകയായെത്തി.

രഞ്ജിനി ഇപ്പോഴും വിവാഹം കഴിക്കാതെ തുടരുന്നത് ഇടയ്ക്കിടെ ചർച്ചയാവാറുണ്ട്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് രഞ്ജിനി. അമൃത ടിവിയിലെ പ്രോ​ഗ്രാമിൽ സംസാരിക്കുകയായിരുന്നു നടി.

'പ്രണയം എന്ന് പറയുന്നത് എല്ലാവരും ആ​ഗ്രഹിക്കുന്ന കാര്യമാണ്. ഒരു രീതിയിൽ നോക്കുകയാണെങ്കിൽ പ്രണയം വളരെ സിംപിളാണ്. അതിൽ കാര്യമായൊന്നും ഇല്ല ഒരാളെ ഇഷ്ടപ്പെടുക, അത് സത്യസന്ധമായി ചെയ്യുക' 'പക്ഷെ അതൊന്ന് ചെയ്ത് ഫലിപ്പിക്കാനുള്ള ബുദ്ധിമുട്ട്. മനുഷ്യർക്ക് പൊതുവെ ഒരു സ്വഭാവമുണ്ട് എന്ത് കിട്ടിയാലും കോംപ്ലിക്കേറ്റ് ചെയ്യുക. പ്രണയത്തിൽ എക്സ്പെക്ടേഷനില്ലെന്ന് തോന്നുന്നു. പക്ഷെ നമ്മൾ കൊടുക്കുമ്പോൾ തിരിച്ചും പ്രതീക്ഷിക്കുന്നു'

'എനിക്ക് ഈ​ഗോയാണ്. അവിടെ നിന്ന് എന്തെങ്കിലും ഇഷ്ടമുണ്ടെന്ന് തോന്നിയാലേ ഇഷ്ടം വരുള്ളൂ. ഇങ്ങോട്ട് ഇഷ്ടം തോന്നിയാൽ ഞാനൊന്ന് ഫെമിനിൻ ആവും. ഞാൻ പൊതുവെ മസ്കുലിനായിട്ടുള്ള സ്വഭാവമുള്ളയാളാണ്. എന്റെ ടെസ്റ്റോസ്റ്റിറോൺ ലെവൽ കൂടുതലാണെന്ന് ഡോക്ടർ വരെ പറഞ്ഞിട്ടുണ്ട്'

'എന്റെ പ്രശ്നം ഞാൻ കാരണമല്ല, ജെനിറ്റിക്കാണ്. പ്രണയം എന്ന ഇമോഷൻ എന്റെയുള്ളിലെ സ്ത്രീത്വം പത്ത് ശതമാനം പുറത്തേക്ക് കാെണ്ട് വന്നു. അത് എനിക്ക് തന്നെ ഒരു തിരിച്ചറിവായിരുന്നു. കാരണം അല്ലെങ്കിൽ ഞാനൊന്ന് റഫ് ആണ്. വളർന്ന് വരുന്ന ജീവിത സാ​ഹചര്യങ്ങൾ നമ്മളെ ഒന്ന് മോൾഡ് ചെയ്യും'.

കാമുകൻ ശരത്തിനൊപ്പമുള്ള ചിത്രം ഷോയിൽ കാണിച്ചപ്പോൾ ഫോട്ടോയിലുള്ള സന്തോഷം നിറഞ്ഞ മുഖത്തെക്കുറിച്ച് രഞ്ജിനി സംസാരിച്ചു. 'ഞാൻ മാത്രമല്ല ഏതൊരു പെൺകൊച്ചും പ്രണയത്തിലാണെങ്കിൽ സന്തോഷത്തിലായിരിക്കും. ഇതിപ്പോൾ പ്രണയമാവണമെന്നില്ല, രണ്ടെണ്ണം അടിച്ചിട്ടാണ് ഇരിക്കുന്നത്. അതിന്റെ സന്തോഷമാവാം. എന്റെ തന്നെ ഒരു മെയിൽ വെർഷനാണ് ശരത്'

'എന്റെ അമ്മ വളരെ ഫണ്ണിയാണ്. നീ കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുതെന്നാണ് അമ്മ പറയാറ്. തീർച്ചയായും ലൈഫിൽ വളരെ സ്പെഷ്യലായ കുറച്ച് റിലേഷൻഷിപ്പുകൾ എനിക്കുമുണ്ടായിട്ടുണ്ട്. എനിക്ക് ഒരു  ചെറുക്കനുമായി വളരെ സ്ട്രോങ് റിലേഷനായിരുന്നു.

ചെറുപ്പത്തിലേ ഉണ്ട്' 'അമ്മ ഒരു ദിവസം അവനെ വിളിച്ചിരുത്തി. മോനേ നീ ഒരിക്കലും ഇവളെ കെട്ടരുത് നിന്റെ ജീവിതം കുളമാവുമെന്ന് പറഞ്ഞു. അമ്മ ഇപ്പോഴും പറയും അതാണ് നീ ഡേറ്റ് ചെയ്ത ഏറ്റവും ബെസ്റ്റ് ചെക്കനെന്ന്. പക്ഷെ അവൻ പാവമായിരുന്നു. അന്ന് ഞാനും പാവമായിരുന്നു. ജീവിതവും ലോകവും എന്നെ കുറച്ച് പരുക്കനാക്കി'

'പ്രണയത്തിന് ഉപദേശം കൊടുക്കാൻ ഞാനാരുമല്ല. കാരണം എനിക്കൊരുപാട് പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. ഹാപ്പിയായിരിക്കുക. പ്രണയത്തിലാണെങ്കിലും ജോലി ചെയ്യുകയാണെങ്കിലും വീട്ടിലിരിക്കുകയാണെങ്കിലും സന്തോഷവും സമാധാനവുമാണ് പ്രധാനം' 'അത് പ്രണയത്തിൽ നിന്നാണെങ്കിൽ ​ഗോ ഫോർ ഇറ്റ്.

അത്യന്തികമായി നമ്മൾ നമ്മളെ തന്നെ പ്രണയിക്കാൻ പഠിക്കണം. എനിക്ക് എന്നെ ഭയങ്കര ഇഷ്ടമാണ്. നമുക്ക് നമ്മളെ രാവിലെ എണീറ്റ് കണ്ണാടിയിൽ നോക്കുമ്പോൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ജീവിക്കുന്നത്. ആ ഒരു ഇഷ്ടം ഡവലപ് ചെയ്യാൻ നോക്കണം,' രഞ്ജിനി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/97877/now-ranjini-is-talking-about-her-love)