---
title: "'ഞാന്‍ അലക്കാറില്ല... മുഖത്ത് വെള്ളം വീണാല്‍ ജലദോഷം വരും', ഐറിന്‍ കുട്ടിയുടെ വൈറൽ വ്ലോഗ് "
english_title: "'I don't do laundry... I catch a cold if water falls on my face', Irene Kuti's viral vlog is seen"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97857/i-dont-do-laundry-i-catch-a-cold-if-water-falls-on-my-face-irene-kutis-viral-vlog-is-seen"
published_at: "2023-02-18T08:59:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f04683790b3_irene.jpg"
keywords: []
---

# 'ഞാന്‍ അലക്കാറില്ല... മുഖത്ത് വെള്ളം വീണാല്‍ ജലദോഷം വരും', ഐറിന്‍ കുട്ടിയുടെ വൈറൽ വ്ലോഗ് 

> **Lead Summary:** **വീ**ട്ടിലെ പറമ്പില്‍ കാണാന്‍ മാത്രം എന്താണുള്ളത്..? എന്നാല്‍ നിങ്ങള്‍ ഈ വിഡിയോ ഒന്നു കണ്ടു നോക്കൂ. ലോക്‌ഡൗണ്‍ കാലത്തെ മടുപ്പകറ്റാന്‍ നിരവധി പുതിയ വ്ലോഗര്‍മാര്‍ ഉണ്ടായി.

## Article Content

**വീ**ട്ടിലെ പറമ്പില്‍ കാണാന്‍ മാത്രം എന്താണുള്ളത്..? എന്നാല്‍ നിങ്ങള്‍ ഈ വിഡിയോ ഒന്നു കണ്ടു നോക്കൂ. ലോക്‌ഡൗണ്‍ കാലത്തെ മടുപ്പകറ്റാന്‍ നിരവധി പുതിയ വ്ലോഗര്‍മാര്‍ ഉണ്ടായി.

അക്കൂട്ടത്തില്‍ കുറച്ച്‌ കുട്ടി വ്ലോഗര്‍മാര്‍ അവരുടെ ക്യൂട്ട് അവതരണത്തിലൂടെ സമൂഹമാധ്യമങ്ങള്‍ കീഴടക്കിയിരുന്നു. അത്തരത്തിലുള്ള ഒരു കുഞ്ഞുമിടുക്കിയാണ് ഐറിന്‍ ലോറ. ഇപ്പോഴിതാ ഈ കൊച്ചുമിടുക്കിയുടെ 'പറമ്പ് ടൂര്‍' ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

വ്ലോഗ് ചെയ്യാന്‍ ഐറിന്‍ സ്വന്തം വീട്ടിലെ പറമ്ബിലൂടെ ഒരു മിനി ടൂര്‍ തന്നെ സംഘടിപ്പിച്ചിരിക്കുകയാണ്. പറമ്ബില്‍ അമ്മമ്മ നട്ട ചെടികളും കിളിക്കൂടും അലക്ക് കല്ലും അയയും എല്ലാം വരും പറമ്ബ് ടൂര്‍ വിഡിയോയില്‍. അലക്ക് കല്ലില്‍ അമ്മയും അമ്മമ്മയും മാത്രമാണ് അലക്കുക താന്‍ അലക്കാറില്ലെന്നും ഐറിന്‍ വ്യക്തമാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97857/i-dont-do-laundry-i-catch-a-cold-if-water-falls-on-my-face-irene-kutis-viral-vlog-is-seen)