---
title: "സ്വര കല്യാണം കഴിച്ചത് സഹോദരനെയോ...? സോഷ്യൽ മീഡിയയിൽ സജീവചർച്ച "
english_title: "Did Swara marry her brother? Active discussion on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97856/did-swara-marry-her-brother-active-discussion-on-social-media"
published_at: "2023-02-18T08:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f041f672053_swara.jpg"
keywords: []
---

# സ്വര കല്യാണം കഴിച്ചത് സഹോദരനെയോ...? സോഷ്യൽ മീഡിയയിൽ സജീവചർച്ച 

> **Lead Summary:** **ബോ**ളിവുഡ് നടി സ്വര ഭാസ്‌കറിന്റെയും സമാജ് വാദി പാര്‍ട്ടി യുവ നേതാവ് ഫഹദ് അഹമ്മദിന്റെയും വിവാഹം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരം നേടുന്നു.നീണ്ടനാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ ദിവസം ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

## Article Content

**ബോ**ളിവുഡ് നടി സ്വര ഭാസ്‌കറിന്റെയും സമാജ് വാദി പാര്‍ട്ടി യുവ നേതാവ് ഫഹദ് അഹമ്മദിന്റെയും വിവാഹം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചാരം നേടുന്നു.നീണ്ടനാളത്തെ പ്രണയത്തിനുശേഷം കഴിഞ്ഞ ദിവസം ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

സ്വരയുടെ പഴയൊരു ട്വീറ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മുന്‍പ് ഫഹദിനെ സ്വര ഭാസ്കര്‍ സഹോദരാ എന്നു അഭിസംബോധന ചെയ്യുന്ന ട്വീറ്റാണ് സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്. ഫഹദിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് സ്വര ട്വീറ്റ് ചെയ്തിരുന്നു.

ഹാപ്പി ബര്‍ത്ത് ഡേ ഫഹദ് മിയാന്‍, എന്റെ സഹോദരന്റെ ആത്മവിശ്വാസം അങ്ങനെ തന്നെ തുടരാന്‍ സാധിക്കട്ടെ. സന്തോഷത്തോടെയിരിക്കുക. നിനക്ക് പ്രായമാവുകയാണ്. ഇനി വിവാഹം കഴിക്കൂ. നല്ലൊരു ജന്മദിനവും ഗംഭീരമായ വര്‍ഷവും ആശംസിക്കുകയാണ് സുഹൃത്തേ എന്നായിരുന്നു സ്വരയുടെ ട്വീറ്റ്.

ഫഹദിനൊപ്പമുള്ള ചിത്രവും സ്വര പങ്കുവച്ചിരുന്നു. എന്റെ വിവാഹത്തിന് വരുമെന്ന് നീ വാക്കു തന്നതാണെന്നും ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തിയെന്നുമായിരുന്നു ഫഹദിന്റെ മറുപടി. സ്വരയെ പരിഹസിച്ചുകൊണ്ടാണ് ഇപ്പോള്‍ ഒരു വിഭാഗം എത്തുന്നത്.

സഹോദരനും സഹോദരിക്കും വിവാഹാശംസകള്‍, സഹോദരനെയാണോ കല്യാണം കഴിച്ചത് എന്നിങ്ങനെയാണ് കമന്റുകള്‍. സമൂഹമാദ്ധ്യമങ്ങളിലെ ഈ അധിക്ഷേപങ്ങളോട് സ്വര ഭാസ്‌കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/97856/did-swara-marry-her-brother-active-discussion-on-social-media)