മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിനിമാ വിനീത്. ഒരു ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ആണ് താരം. ഇതുകൂടാതെ ഒരു മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് ഇവർ. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്.
തന്റെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം ഇപ്പോൾ പങ്കുവെച്ച ഏറ്റവും പുതിയ വാർത്ത ആണ് ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ആരാധകരെ വളരെ വലിയ രീതിയിൽ വിഷമപ്പെടുത്തുന്ന ഒരു വാർത്തയാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്ക് വഴിയാണ് താരം ഈ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ആശുപത്രിയിൽ കിടക്കയിൽ കിടക്കുന്ന ഒരു ചിത്രം ആണ് സീമാ വിനീത് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിൻറെ ഭാഗമായ മറ്റൊരു യാത്രയിലൂടെ കടന്നുപോകുന്നു എന്നാണ് സീമ അറിയിച്ചിരിക്കുന്നത്. എല്ലാവരുടെയും പ്രാർത്ഥന വേണം എന്നും അടുത്ത നാല് ദിവസത്തേക്ക് ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രമേ കഴിക്കുവാൻ സാധിക്കുകയുള്ളൂ എന്നുമാണ് താരം പറയുന്നത്.
ജീവിതത്തിൽ എനിക്കുള്ള ആഗ്രഹങ്ങൾ ഒന്നും ഞാൻ പിന്നത്തേക്ക് വയ്ക്കാറില്ല എന്നും അപ്പോൾ തന്നെ നിറവേറ്റുകയാണ് പതിവ് എന്നുമാണ് താരം പറയുന്നത്. ഇത് ഞാൻ ഇവിടെ പറയണമെന്ന് കരുതിയതല്ല, പക്ഷേ ഒരുപാട് കോളുകളും സന്ദേശങ്ങളും വരുന്നത് കൊണ്ട് പറയുന്നതാണ്.
അതേസമയം വർക്ക് ആയി ബന്ധപ്പെട്ട എന്ത് കാര്യങ്ങൾക്കും എനിക്ക് മെസ്സേജ് ചെയ്യാം എന്നാണ് സീമ വിനീത് പറയുന്നത്. അതേസമയം എന്താണ് താരത്തിന് സംഭവിച്ചത് എന്ന് താരം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല.
അടുത്തിടെ ശബ്ദം സ്ത്രീകളുടേതിനു സമാനമാക്കുവാൻ വേണ്ടി താരം വോക്കൽ കോർഡിൽ ഒരു സർജറി ചെയ്തിരുന്നു. ഒരുപക്ഷേ സമാനമായ എന്തെങ്കിലും ഒരു സർജറി ആയിരിക്കണം താരം ഇപ്പോൾ ചെയ്യുന്നത് എന്നാണ് ആരാധകർ കരുത്തുന്നത് എങ്കിലും കൃത്യമായ ഒരു വിവരം താരം അറിയിച്ചാൽ മാത്രമേ ലഭിക്കുകയുള്ളൂ.
Content Highlight: Going through another journey that is part of life; Seema Vineet's post goes viral

































