---
title: "റെയ്ഡിന് പിന്നാലെ മോഹൻലാലിന്‍റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്"
english_title: "The Income Tax Department took the statement of actor Mohanlal."
publisher: "moviemax.in"
canonical_url: "https://moviemax.in/news/97777/the-income-tax-department-took-the-statement-of-actor-mohanlal"
published_at: "2023-02-17T19:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef81ff1149f_mohanlal.jpg"
keywords: []
---

# റെയ്ഡിന് പിന്നാലെ മോഹൻലാലിന്‍റെ മൊഴിയെടുത്ത് ആദായനികുതി വകുപ്പ്

> **Lead Summary:** ആദായനികുതി വകുപ്പ് നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്‍റെ മൊഴി രേഖപ്പെടുത്തിയത്‌.

## Article Content

ആദായനികുതി വകുപ്പ് നടൻ മോഹൻലാലിന്‍റെ മൊഴിയെടുത്തു. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിന്‍റെ ഭാഗമായിട്ടാണ് ആദായനികുതി വകുപ്പ് മോഹൻലാലിന്‍റെ മൊഴി രേഖപ്പെടുത്തിയത്‌.

ചില സാമ്പത്തിക കാര്യങ്ങളിൽ മോഹൻലാലിൽ നിന്ന് വ്യക്തത തേടിയെന്ന് ഐ ടിവൃത്തങ്ങൾ അറിയിച്ചു. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്പത്തിക ഇടപാടുകളുടെയും വിശദാംശങ്ങൾ തേടി/യിട്ടുണ്ട്. നിർമാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഇതിൽ മോഹൻലാലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹൻലാലിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

മലയാളത്തിലെ ചില പ്രമുഖ താരങ്ങളുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും സംബന്ധിച്ച രേഖകളും ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്. രണ്ട് മാസം മുമ്പ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളുടെ പരിശോധന പൂ‍ർത്തായായ സാഹചര്യത്തിലാണ് ശേഷിക്കുന്നവരുടെ മൊഴികൾ രേഖപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97777/the-income-tax-department-took-the-statement-of-actor-mohanlal)