വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി വീഡിയോ

വരനെ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്ന വധുവിന്റെ അമ്മ, വൈറലായി  വീഡിയോ
2023-02-17T12:27:00 | By Susmitha Surendran

ഇന്ത്യയിലെ വിവാഹങ്ങൾ പലതും പലതരത്തിലാണ്. വിവിധ സംസ്കാരത്തിലുള്ള ആളുകളുടെ വിവാഹത്തിന്റെ ചടങ്ങുകളും വ്യത്യസ്തമാണ്. അതുപോലെ പല വിവാഹ ചടങ്ങുകളും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതും ആയിരിക്കും. കുറേ അധികം വിവാഹ ചടങ്ങുകളിൽ കാലത്തിന് അനുസരിച്ച് മാറ്റം വന്നിട്ടുണ്ട്.

എന്നാൽ, ഒരു വിവാഹത്തിനുണ്ടായ വളരെ വ്യത്യസ്തമായ ഒരു ചടങ്ങാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. വീഡിയോയിൽ ഒരു വരനെ വധുവിന്റെ വീട്ടുകാർ സി​ഗരറ്റും പാനും നൽകി സ്വീകരിക്കുന്നതാണ് കാണുന്നത്. വധുവിന്റെ അമ്മയാണ് വരന് സി​ഗരറ്റ് നൽകുന്നത്.

അച്ഛൻ അത് കത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഏതായാലും വരൻ സി​ഗരറ്റ് ചുണ്ടിൽ വയ്ക്കുന്നുണ്ട് എങ്കിലും അത് വലിക്കുന്നില്ല. തിരികെ അമ്മായിഅച്ഛന് നൽകുകയാണ്. ഏതായാലും സാമൂഹിക മാധ്യമങ്ങളിൽ ഷെയർ ചെയ്തതോടെ വലിയ തരത്തിലുള്ള ചർച്ചകളും ഈ വീഡിയോയെ തുടർന്നുണ്ടായി.

https://www.instagram.com/reel/CoWXyUPDIOr/?utm_source=ig_embed&ig_rid=dfebe1d2-f8b1-4a0e-bab2-21f134307f36

'പുതിയൊരു വിവാഹ പാരമ്പര്യത്തിന് സാക്ഷ്യം വഹിച്ചു, അതിൽ അമ്മായിഅമ്മ മരുമകനെ സ്വീകരിക്കുന്നത് മധുരത്തിനൊപ്പം ബീഡിയും പാനും നൽകിയാണ്' എന്ന് വീഡിയോയ്‍ക്ക് കാപ്ഷൻ നൽകിയിട്ടുണ്ട്. ജൂഹി കെ പട്ടേൽ എന്ന ബ്ലോ​ഗറാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.

എന്നാൽ, ഇതിന്റെ കമന്റുകൾ നോക്കിയാൽ ഇത് ഒരു പുതിയ ചടങ്ങ് ഒന്നും അല്ല എന്ന് മനസിലാവും. ജൂഹി തന്നെ പിന്നീട് ഒരു കമന്റിൽ ഇത് പുതിയ ട്രെൻഡ് അല്ല എന്നും ​ഗുജറാത്തിലെ ചില ​ഗ്രാമങ്ങളിൽ തുടർന്നു പോന്നിരുന്ന ഒരു പഴയ ചടങ്ങ് ആണ് എന്നും വരൻ വെറുതെ സി​ഗരറ്റ് വായിൽ വയ്ക്കുന്നേ ഉള്ളൂ, വലിക്കുന്നു പോലുമില്ല എന്നും കമന്റ് നൽകിയിട്ടുണ്ട്.


Content Highlight: The video of the bride's mother welcoming the groom with cigarettes and pan has gone viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup