---
title: "പല പാര്‍ട്ടിക്കാരും തന്നെ സമീപിച്ചു, രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക്? വെളിപ്പെടുത്തി റോബിന്‍ "
english_title: "After two and a half years to politics? Robin revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97645/after-two-and-a-half-years-to-politics-robin-revealed"
published_at: "2023-02-17T11:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ef1a79b3a3c_robin.jpg"
keywords: []
---

# പല പാര്‍ട്ടിക്കാരും തന്നെ സമീപിച്ചു, രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക്? വെളിപ്പെടുത്തി റോബിന്‍ 

> **Lead Summary:** ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. കഴിഞ്ഞദിവസം ആയിരുന്നു ആരതിയുടെ റോബിന്റെ വിവാഹനിശ്ചയം. തങ്ങളുടെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഇരുവരും.

## Article Content

ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ വ്യക്തിയാണ് ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍. കഴിഞ്ഞദിവസം ആയിരുന്നു ആരതിയുടെ റോബിന്റെ വിവാഹനിശ്ചയം. തങ്ങളുടെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് ഇരുവരും.

ബിഗ് ബോസില്‍ നിന്ന് പുറത്തുവന്ന റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയ വ്യക്തിയായിരുന്നു ആരതി. എന്നാല്‍ അന്ന് തുടങ്ങി ഇവരുടെ സൗഹൃദം വിവാഹത്തിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞദിവസം വിവാഹനിശ്ചയവും കഴിഞ്ഞു. കുറച്ചു വൈകിയായിരിക്കും ഇരുവരുടെ വിവാഹം.

ചടങ്ങിന് പിന്നാലെ രണ്ടുപേരും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. വിവാഹനിശ്ചയത്തിന് ആരതി സ്വന്തമായി ഡിസൈന്‍ ചെയ്ത ലഹങ്കയാണ് ധരിച്ചത്. 4 ദിവസം എടുത്താണ് ഇതിന്റെ വര്‍ക്ക് തീര്‍ത്തത്.

അതേസമയം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അടുത്തിടെ റോബിന്‍ പറഞ്ഞിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് താല്‍പര്യമെന്നും പല പാര്‍ട്ടിക്കാരും തന്നെ സമീപിച്ചിരുന്നുവെന്നും റോബിന്‍ പറഞ്ഞിരുന്നു.

തന്റെ അടുത്തഘട്ടം സിനിമ ചെയ്യുക എന്നതാണെന്നും ഇപ്പോള്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും റോബിന്‍ പറഞ്ഞു. വിവാഹം കഴിഞ്ഞാല്‍ ആകും സിനിമയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും താരം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/97645/after-two-and-a-half-years-to-politics-robin-revealed)