---
title: "ലിപ്‌ലോക് സീന്‍ കണ്ടെന്ന് കരുതി അതില്‍ അശ്ലീലമൊന്നുമില്ല; അത് ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ് - അനിഖ സുരേന്ദ്രന്‍"
english_title: "There's nothing obscene about the liplock scene, assuming you've seen it; It was because it was needed - Anikha surendran "
publisher: "moviemax.in"
canonical_url: "https://moviemax.in/news/97606/theres-nothing-obscene-about-the-liplock-scene-assuming-youve-seen-it-it-was-because-it-was-needed-anikha-surendran"
published_at: "2023-02-17T08:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63eef580afde4_anika_1.jpg"
keywords: []
---

# ലിപ്‌ലോക് സീന്‍ കണ്ടെന്ന് കരുതി അതില്‍ അശ്ലീലമൊന്നുമില്ല; അത് ആവശ്യമുണ്ടായിരുന്നതുകൊണ്ടാണ് - അനിഖ സുരേന്ദ്രന്‍

> **Lead Summary:**  ബാലതാരമായി സിനിമയിൽ ഏറ്റവും കൂടുതല്‍ തിളങ്ങി നിന്ന താരമാണ് ബേബി അനിഖ സുരേന്ദ്രന്‍. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെ കൂടെയും ഒപ്പം തമിഴിൽ സമാനമായ രീതിയില്‍ അജിത്ത്, വിജയ് എന്നിങ്ങനെയുള്ള താരങ്ങളുടെ കൂടെയുമൊക്കെ അനിഖ അഭിനയിച്ചു . എന്നാല്‍ ഇപ്പോൾ ബാലതാരത്തില്‍ നിന്നും നായികയായിട്ടുള്ള അനിഖയുടെ മാറ്റമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

## Article Content

 ബാലതാരമായി സിനിമയിൽ ഏറ്റവും കൂടുതല്‍ തിളങ്ങി നിന്ന താരമാണ് ബേബി അനിഖ സുരേന്ദ്രന്‍. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി സൂപ്പര്‍താരങ്ങളുടെ കൂടെയും ഒപ്പം തമിഴിൽ സമാനമായ രീതിയില്‍ അജിത്ത്, വിജയ് എന്നിങ്ങനെയുള്ള താരങ്ങളുടെ കൂടെയുമൊക്കെ അനിഖ അഭിനയിച്ചു . എന്നാല്‍ ഇപ്പോൾ ബാലതാരത്തില്‍ നിന്നും നായികയായിട്ടുള്ള അനിഖയുടെ മാറ്റമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും സജീവമായിരുന്ന അനിഖ 'ഓഹ് മൈ ഡാര്‍ലിങ്' എന്ന സിനിമയിലൂടെയാണ് ഇപ്പോൾ നായികയായെത്തുന്നത്. അടുത്തിടെ ഈ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് അനിഖ.

പതിനെട്ട് വയസുകാരിയായ നടിയുടെ ലിപ്‌ലോക് സീന്‍ ഈ സിനിമയിലുണ്ടെന്നതാണ് ശ്രദ്ധേയം.ഇത് വലിയ രീതിയില്‍ വിമര്‍ശനമാവുകയും ഇതോടെ പലയിടത്ത് നിന്നും നടിയെ തേടി മോശം കമൻ്റുകളും വരുന്നത് കൂടുതലായി .

അനിഖയുടെ പുത്തന്‍ സിനിമയായ ഓഹ് മൈ ഡാര്‍ലിങ്ങില്‍ നിന്നും പുറത്ത് വന്ന ട്രെയിലറിലാണ് നായകനുമായിട്ടുള്ള ലിപ്‌ലോക് സീനുകള്‍ ഉള്ളത്. ഇത്രയും കാലം ബാലതാരമായി മാത്രം കണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് ഇങ്ങനൊരു സീനില്‍ കണ്ടതിന്റെ വിഷമമാണ് ആരാധകര്‍ പങ്കുവെച്ചത്.

കൂടാതെ ചിലര്‍ നടിയുടെ മനോഹരമായ അഭിനയത്തെ വാഴ്ത്തിയപ്പോള്‍ മറ്റ് ചിലര്‍ കൗമാരക്കാരിയായ നടിയില്‍ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്ന അഭിപ്രായവുമായി രംഗത്ത് വന്നു. ആദ്യമായി നായികയായപ്പോള്‍ തന്നെ ഇത്തരമൊരു സീനില്‍ അഭിനയിക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യമാണ് പലരും അനിഖയോട് ചോദിച്ച് കൊണ്ടിരിക്കുന്നത്.

എന്നാല്‍ വ്യാപകമായി ഇത്തരത്തിലുള്ള വിമര്‍ശനം വന്നതോടെ സിനിമയില്‍ ലിപ്‌ലോക്ക് ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ച് അനിഖ തന്നെ സംസാരിച്ചിരിക്കുകയാണ്. ഓ മൈ ഡാര്‍ലിംഗ്' ഒരു മുഴുനീള റൊമാന്റിക് ചിത്രമാണ്. അതില്‍ ചുംബന രംഗങ്ങള്‍ ഒഴിവാക്കാനാവില്ലെന്നും അത് ചെയ്യണമെന്നും സംവിധായകന്‍ തന്നോട് പറഞ്ഞിരുന്നതായിട്ടാണ് അനിഖ പറയുന്നത്. ഈ സിനിമയുടെ തിരക്കഥ വിവരിക്കുമ്പോള്‍ തന്നെ അതിലെ ഇന്റിമേറ്റ് സീനുകളുടെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

കഥയ്ക്ക് ആവശ്യമുള്ളത് കൊണ്ട് മാത്രമാണ് താന്‍ സീനുകള്‍ ചെയ്തതെന്നാണ്', നടി പറയുന്നത്. എന്നാല്‍ സിനിമയില്‍ അശ്ലീലം ഉണ്ടാകില്ലെന്നും സിനിമ കാണുമ്പോള്‍ പ്രേക്ഷകര്‍ അത് തിരിച്ചറിയുമെന്നും ഉറപ്പിച്ച് പറയുകയാണ് നടിയിപ്പോള്‍. ഇതോടെ ഇത്രയും ദിവസമായി നടന്ന് കൊണ്ടിരുന്ന വിമര്‍ശനങ്ങള്‍ക്കെല്ലാം അവസാനമായിരിക്കുകയാണ്. യുവനടന്‍ മെല്‍വിന്‍ ജിബിയ്ക്കൊപ്പമാണ് അനിഖ ഇന്റിമേറ്റ് സീനില്‍ അഭിനയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97606/theres-nothing-obscene-about-the-liplock-scene-assuming-youve-seen-it-it-was-because-it-was-needed-anikha-surendran)