വിനു തോമസാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അനിൽ ജോൺസൺ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. സുജിത് വാസുദേവാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിച്ചു.
ഇപ്പോള്‍ ഇതാ സിനിമാലോകത്തെ കാത്തിരിപ്പിന് വിരാമമിട്ടു ചിത്രത്തിന്റെ രണ്ടാം ഭാഗം ഇന്നലെ അര്‍ദ്ധരാത്രി ആമസോണ്‍ പ്രൈമിലൂടെ റിലീസായിരിക്കുകയാണ്.ചിത്രം പ്രേക്ഷകരിലേക്കെത്തിയതിന് പിന്നാലെ മിനിറ്റുകൾക്കകം തന്നെ ചിത്രം ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടു. ചിത്രം റിലീസായ ഉടനെ കണ്ടത് നിരവധി സിനിമാതാരങ്ങളും അണിയറ പ്രവർത്തകരുമൊക്കെയാണ് . തുടർന്ന് ചിത്രത്തെ പറ്റിയുള്ള അഭിപ്രായങ്ങളും ഏവരും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. രാത്രി ഓടിടി റിലീസിന് ശേഷം ചിത്രം ഗംഭീര അഭിപ്രായങ്ങളാണ് ചിത്രം നേടുന്നത്.
ഗംഭീര ട്വിസ്റ്റുകളും കഥാഗതിയും സംവിധാന മികവും അഭിനയപ്രതിഭകളുടെ മികച്ച അഭിനയവും ചിത്രത്തിൻ്റെ പ്ലസ് പോയിൻ്റാണ്. നടന്മാരായ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മിഥുൻ രമേശ് തുടങ്ങി നിരവധി പേരാണ് ചിത്രത്തെ പ്രകീർത്തിച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ദൃശ്യം 2 ചിത്രത്തെ വാനോളം പുകഴ്ത്തി നടനും സംവിധാകനുമായ പൃഥ്വിരാജ് സുകുമാരൻ ഇന്നലെ വൈകിട്ടോടെ തന്നെ രംഗത്തെത്തിയിരുന്നു.
The backbone of the movie is Drishyam 2, which is a magnificent screenplay by Jeethu Joseph.