---
title: "ആൻഡ്രിയയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തായി, നടിയുടെ പ്രതികരണം ഇങ്ങനെ.."
english_title: "Andrea's personal pictures are out, the actress's reaction is as follows.."
publisher: "moviemax.in"
canonical_url: "https://moviemax.in/news/97580/andreas-personal-pictures-are-out-the-actresss-reaction-is-as-follows"
published_at: "2023-02-16T23:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ee6e7c76f37_andriya.jpg"
keywords: []
---

# ആൻഡ്രിയയുടെ സ്വകാര്യ ചിത്രങ്ങൾ പുറത്തായി, നടിയുടെ പ്രതികരണം ഇങ്ങനെ..

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആൻഡ്രിയ ജർമിയ. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി മലയാളം സിനിമകളിൽ അടക്കം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആൻഡ്രിയ ജർമിയ. ഒരു ഗായിക എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി മലയാളം സിനിമകളിൽ അടക്കം താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

ഒരുകാലത്ത് നടി നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. നടിയുടെ സ്വകാര്യ ചിത്രങ്ങൾ ആയിരുന്നു അന്ന് പുറത്തുവന്നത്. സംഗീത സംവിധായകൻ അനിരുദ്ധനൊപ്പം ഉള്ള ചിത്രങ്ങൾ ആയിരുന്നു പുറത്തുവന്നത്.

അന്ന് ഇദ്ദേഹത്തിന് വെറും 19 വയസ്സ് മാത്രമായിരുന്നു പ്രായം. തന്നെക്കാൾ പ്രായം കുറഞ്ഞ ഒരു കൊച്ചു പയ്യൻ ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത് നടിയുടെ കരിയറിന് വലിയ രീതിയിൽ ബാധിച്ചു.

ഇപ്പോൾ താരം തന്നെയാണ് ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുന്നത്. കരിയറിൻറെ തുടക്ക സമയത്ത് ആയിരുന്നു ഇത് സംഭവിക്കുന്നത് എന്നും ഇത് പിന്നീട് കരിയറിനെ ബാധിച്ചു എന്നുമാണ് നടി പറയുന്നത്.

സമൂഹമാധ്യമങ്ങളിൽ ഈ ചിത്രങ്ങൾ വലിയ രീതിയിൽ വിവാദമായി മാറുകയും വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. ഇത് തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നാണ് താരം പറയുന്നത്.

ഒരു 19 വയസ്സുള്ള പയ്യനെ മാത്രമാണോ നിങ്ങൾക്ക് കിട്ടിയത് എന്ന തരത്തിൽ ധാരാളം സദാചാര കമൻറുകൾ വന്നിരുന്നു. ഒരു സമയത്ത് വിവാദം കത്തി നിന്നിരുന്നു എങ്കിലും പിന്നീട് ഇത് തമിഴ് സിനിമയിലെ വിസ്മരിക്കപ്പെട്ട ചരിത്രങ്ങളിൽ ഒന്നായി മാറി എന്നതാണ് സത്യം.

പിന്നീട് ഇരുവരും തമ്മിൽ ബ്രേക്ക് അപ്പ് ആയി എന്നും റിപ്പോർട്ട് വന്നിരുന്നു. ചിത്രങ്ങൾ പ്രചരിച്ചതു കൊണ്ടാണ് ബ്രേക്ക് അപ്പ് ആയത് എന്നുമല്ല അതൊന്നും ഇവർക്ക് വലിയ വിഷയമായിരുന്നില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97580/andreas-personal-pictures-are-out-the-actresss-reaction-is-as-follows)