---
title: "റോബിൻ- ആരതി പൊടി വിവാഹ നിശ്ചയം കഴിഞ്ഞു"
english_title: "Robin-Aarti Podi got engaged"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97427/robin-aarti-podi-got-engaged"
published_at: "2023-02-16T13:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ede2a4e2c21_robin_and_arathi_podi.jpg"
keywords: []
---

# റോബിൻ- ആരതി പൊടി വിവാഹ നിശ്ചയം കഴിഞ്ഞു

> **Lead Summary:** ബി​ഗ് ബോസ് സീസൺ നാലിന്റെ ജനപ്രിയ മത്സരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.

## Article Content

ബി​ഗ് ബോസ് സീസൺ നാലിന്റെ ജനപ്രിയ മത്സരാർത്ഥി ഡോക്ടർ റോബിൻ രാധാകൃഷ്ണനും ആരതി പൊടിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.

ആഢംബര പൂർണമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.

ആരതിയുടെ മോതിരമിട്ട കയ്യിൽ ചുംബിച്ച് റോബിന്‍ ആർപ്പുവിളിച്ചു. ബിഗ് ബോസിന്റെ തുടക്കത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാർഥിയായിരുന്നു റോബിൻ. ഒരു ‍ഡോക്ടർ ബിഗ് ബോസിലെ കൂട്ടത്തല്ലിലും വഴക്കിലും പിടിച്ച് നിന്ന് വോട്ട് സമ്പാദിക്കുമെന്ന് ആദ്യത്തെ ആഴ്ചയിൽ ഒരു ബിഗ് ബോസ് പ്രേക്ഷകനും കരുതിയിരുന്നില്ല.

പിന്നീടാണ് അദ്ദേഹം എത്രത്തോളം ഒരുങ്ങിയാണ് മത്സരാർഥിയായി വന്നതെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്. ശേഷം ബി​ഗ് പ്രേ​ക്ഷകരുടെ പ്രിയ താരമായി റോബിൻ മാറി. ഷോയിൽ നിന്നും പുറത്തായിട്ടും റോബിനോളം ഫാൻ ബേസ് ഉള്ള മറ്റൊരു മത്സരാർത്ഥിയും ഷോയിൽ ഉണ്ടായിരുന്നില്ല.

ബിഗ് ബോസിന് ശേഷമാണ് ആരാതി പൊടിയെ റോബിന്‍ കാണുന്നതും ഇഷ്ടത്തിലാകുന്നതും. ഒരു പൊതുവേദിയില്‍ വച്ച് ആരതിയാണ് തന്‍റെ പ്രണയിനി എന്നും ഈ വര്‍ഷം വിവാഹം ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/97427/robin-aarti-podi-got-engaged)