---
title: "ചേട്ടാ ഞാന്‍ ഇയാളുടെ കൂടെ രാത്രി കിടക്കുമെന്ന് ചേട്ടന്‍ പറഞ്ഞോ? അനുഭവം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്"
english_title: "did you say that I will sleep with him for the night? Ranjini Haridas opened up about that experience"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97407/did-you-say-that-i-will-sleep-with-him-for-the-night-ranjini-haridas-opened-up-about-that-experience"
published_at: "2023-02-16T12:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edd401bef24_ranjini_haridas.jpg"
keywords: []
---

# ചേട്ടാ ഞാന്‍ ഇയാളുടെ കൂടെ രാത്രി കിടക്കുമെന്ന് ചേട്ടന്‍ പറഞ്ഞോ? അനുഭവം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും അവയെ തടയാന്‍ വേണ്ടി ചെയ്യാന്‍ സാധിക്കുന്നത് എന്തെന്നും സംസാരിക്കുകയാണ് രഞ്ജിനി ഹരിദാസ്. 

## Article Content

മലയാളികള്‍ക്ക് സുപരിചിതയാണ് രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചും അവയെ തടയാന്‍ വേണ്ടി ചെയ്യാന്‍ സാധിക്കുന്നത് എന്തെന്നും സംസാരിക്കുകയാണ് രഞ്ജിനി ഹരിദാസ്. 

ഇതൊക്കെ വളരെ ചെറുപ്പത്തിലേ പഠിപ്പിക്കണം. ചെറിയ ക്ലാസുകളില്‍ തന്നെ കുട്ടികളെ പഠിപ്പിക്കണം. ചെറുപ്പത്തില്‍ തന്നെ ആണിനേയും പെണ്ണിനേയും വേര്‍തിരിച്ച് വളര്‍ത്തുന്നത് പ്രശ്‌നമാണ്. ഇപ്പോഴും സ്‌കൂളില്‍ ഒരുമിച്ച് ഇരുത്തുന്നത് കാണാം എന്നാണ് രഞ്ജിനി പറയുന്നത്.

ഒറ്റയ്ക്ക് ജോലിക്ക് പോകുന്നയാളാണ് ഞാന്‍. ചെറുപ്പത്തില്‍ അമ്മയും കൂടെയുണ്ടായിരുന്നു. പിന്നെ ഞാന്‍ ഒറ്റയ്ക്കായി പോകുന്നത്. നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ട്. പിന്നെ എന്റെ സ്വഭാവം അറിയുന്നത് കൊണ്ടു തന്നെ എന്നെ ആരും സമീപിക്കാറില്ല. അതിനുള്ള ധൈര്യം ആര്‍ക്കുമില്ല. ആരെങ്കിലും ശ്രമിച്ചാല്‍ ആ ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ് ഞാന്‍ കൈ കൊടുക്കുമെന്നാണ് രഞ്ജിനി ഹരിദാസ് പറയുന്നത്.

കണ്ണൂരില്‍ ഞാനൊരു പരസ്യത്തിന്റെ ചിത്രീകരണത്തിന് പോയ സംഭവം ഞാന്‍ ഒരിക്കലും മറക്കില്ല. ഒരു കേര്‍ഡിനേറ്റര്‍ ആണ് എല്ലാം കോര്‍ഡിനേറ്റ് ചെയ്യുന്നത്. അഞ്ചാറ് വര്‍ഷം മുമ്പാണ്. ജോലി കഴിഞ്ഞ് ഇറങ്ങാന്‍ നോക്കുകയായിരുന്നു. പൊതുവെ അറിയാത്തൊരു സ്ഥലത്ത് പോയാല്‍ ജോലി കഴിഞ്ഞ് അപ്പോള്‍ തന്നെ ഇറങ്ങാന്‍ നോക്കുന്നതാണ് എന്റെ ശീലം.

രാത്രി പ്രതിഫലം തരുന്ന സമയത്ത് അയാള്‍ റൂമിലേക്ക് വന്നു. ഞാന്‍ ബാഗൊക്കെ പാക്ക് ചെയ്ത് ഇറങ്ങാന്‍ നില്‍ക്കുകയാണ്. അയാള്‍ പേമെന്റ് തന്ന ശേഷം ഇന്ന് നിന്നിട്ട് പോയാല്‍ പോരെ എന്ന് ചോദിച്ചു. ഞാന്‍ പോകണമെന്ന് പറഞ്ഞു. അല്ല നിന്നിട്ട് പോയാല്‍ മതിയെന്നേ എന്ന് അയാള്‍. എന്തിനാണെന്ന് എനിക്ക് മനസിലായില്ല, ഞാന്‍ മണ്ടി. കോര്‍ഡിനേറ്റര്‍ പറഞ്ഞു ഇന്ന് നില്‍ക്കുമെന്ന് അയാള്‍ പറഞ്ഞു.

അയാള്‍ കരുതിയത് ഞാന്‍ രാത്രി അയാളുടെ കൂടെ കിടന്നുറങ്ങി പിറ്റേദിവസം രാവിലെ ഹാപ്പിയായി തിരിച്ചു പോകുമെന്ന്. കോര്‍ഡിനേറ്റര്‍ പറഞ്ഞോ എന്നാല്‍ വാ എന്ന് പറഞ്ഞ് ഞാന്‍ അയാളെയും കൂട്ടി ലോബിയിലേക്ക് പോയിട്ട് കോര്‍ഡിനേറ്ററെ വിളിച്ചു. എന്റെ ഡ്രൈവറേയും വിളിച്ചു. അവിടെയുള്ള എല്ലാവരേയും വിളിച്ചു. എന്നിട്ട് ചേട്ടാ ഞാന്‍ ഇയാളുടെ കൂടെ രാത്രി കിടക്കുമെന്ന് ചേട്ടന്‍ പറഞ്ഞോ, അത് പറഞ്ഞ് കാശ് വാങ്ങിച്ചോ എന്ന് ചോദിച്ചു. എനിക്കത് ചോദിക്കാന്‍ അവിടെ പറ്റുന്ന സാഹചര്യമുണ്ടായിരുന്നു.

ഇതൊരു റോഡില്‍ രാത്രി ആരും കാണാത്തൊരു ഇടത്ത് ഒരാള്‍ വരികയാണെങ്കിലോ? ഒന്നും ചോദിക്കുക പോലുമില്ല. അപ്പോള്‍ ഇതൊന്നും പറഞ്ഞു നില്‍ക്കാനുള്ള ധൈര്യം എനിക്കില്ല. സ്വാസിക അന്ന് അഭിമുഖത്തില്‍ പറഞ്ഞ് വിവാദമായൊരു വിഷയമുണ്ട്. എന്റെ മുറിയില്‍ വന്ന് മുട്ടിയാല്‍ എനിക്ക് വാതില്‍ അടയ്ക്കാം. പക്ഷെ ഞാന്‍ റോഡിലാണെങ്കില്‍ എന്ത് ചെയ്യും? അവിടെയാണ് പ്രശ്‌നം.

പക്ഷെ റൂമില്‍ വരുന്ന സംഭവത്തില്‍ പോലും സ്ത്രീകള്‍ പ്രതികരിക്കുന്നില്ല. അതിനുള്ള ധൈര്യം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കണ്ടേ എന്നാണ് ഞാന്‍ ചോദിച്ചതെന്ന് അതിന് മറുപടിയായി സ്വാസിക പറയുന്നു. നമ്മളുടെ നിയന്ത്രണത്തിലുള്ളൊരു സാഹചര്യത്തില്‍ മോശം അനുഭവമുണ്ടായാല്‍ അതിനോട് പ്രതികരിക്കാന്‍ സാധിച്ചേക്കും പക്ഷെ യാതൊരു നിയന്ത്രണവുമില്ലാത്തൊരു ഇടത്ത് രണ്ട് ചെക്കന്മാര്‍ വന്ന് എന്തെങ്കിലും ചെയ്താല്‍ എനിക്കൊന്നും ചെയ്യാന്‍ സാധിച്ചെന്ന് വരില്ലെന്ന് രഞ്ജിനി പറയുന്നു.

സ്ത്രീയെ ബഹുമാനിക്കേണ്ടത് എങ്ങനെയെന്നും പുരുഷനെ എങ്ങനെയാണ് ബഹുമാനിക്കേണ്ടതെന്നും ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളോട് പറഞ്ഞു കൊടുക്കണം. അച്ഛന്‍ അമ്മയെ തല്ലുന്നത് കണ്ടാണ് വളരുന്നതെങ്കില്‍ ഭാവിയില്‍ അവനും അത് തന്നെ ചെയ്യുമെന്നും രഞ്ജിനി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/97407/did-you-say-that-i-will-sleep-with-him-for-the-night-ranjini-haridas-opened-up-about-that-experience)