---
title: " 'സ്ഫടികം' ഓഡിയന്‍സ് റെസ്‌പോണ്‍സ് എടുക്കുന്നതിനിടെ അവതാരകയ്ക്കും ക്യാമറാമാനും മര്‍ദ്ദനം, പരാതി"
english_title: "Anchor and cameraman assaulted while taking 'Sphatikam' audience response, complaint"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97390/anchor-and-cameraman-assaulted-while-taking-sphatikam-audience-response-complaint"
published_at: "2023-02-16T11:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63edc93374e87_spadikam.jpg"
keywords: []
---

#  'സ്ഫടികം' ഓഡിയന്‍സ് റെസ്‌പോണ്‍സ് എടുക്കുന്നതിനിടെ അവതാരകയ്ക്കും ക്യാമറാമാനും മര്‍ദ്ദനം, പരാതി

> **Lead Summary:** ‘സ്ഫടികം’ സിനിമയുടെ ഓഡിയോന്‍സ് റെസ്‌പോണ്‍സ് എടുക്കുന്നതിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറാമാനെയും ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി.

## Article Content

‘സ്ഫടികം’ സിനിമയുടെ ഓഡിയോന്‍സ് റെസ്‌പോണ്‍സ് എടുക്കുന്നതിനിടെ യൂട്യൂബ് ചാനല്‍ അവതാരകയെയും ക്യാമറാമാനെയും ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി.

ആലുവ മെട്രോ സ്റ്റേഷന്‍ പരിസരത്ത് വെച്ചായിരുന്നു സംഭവം. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണമെന്നാണ് യുവതിയുടെ പരാതി.

സ്ഫടികം സിനിമയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നതിനിടെ ഓട്ടോ തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് യുവതി പറയുന്നത്.

എട്ടോളം പേര്‍ ചേര്‍ന്നായിരുന്നു ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ക്യാമറമാനും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/97390/anchor-and-cameraman-assaulted-while-taking-sphatikam-audience-response-complaint)