മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗിരിജ ഷെട്ടാർ. കാര്യമായി രണ്ട് സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളത്. ഈ രണ്ടു സിനിമകൾ കൊണ്ടുമാത്രം മലയാളികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ താരങ്ങളിൽ ഒരാളാണ് ഗിരിജ. വന്ദനം എന്ന സിനിമയിൽ ആണ് താരം ആദ്യമായി നായികയായി എത്തിയത് .
ഇത് കൂടാതെ ഗീതാഞ്ജലി എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഇതാ നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ മേഖലയിലേക്ക് താരം തിരികെ എത്തുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
കന്നട സിനിമയിലൂടെയാണ് താരം തിരിച്ചുവരുന്നത്. രക്ഷിത് ഷെട്ടി നിർമ്മിക്കുന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത് . ചന്ദ്രജിത് ബെളിയപ്പാ ആണ് സിനിമയുടെ സംവിധാനം . അതേസമയം എന്ത് കഥാപാത്രത്തെയാണ് താരം സ്ക്രീനിൽ അവതരിപ്പിക്കുന്നത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല .
എങ്കിലും നടി തിരിച്ചു വരുന്നു എന്ന വാർത്ത കേട്ടതോടെ മലയാളികൾ എല്ലാവരും തന്നെ വലിയ ആഹ്ലാദത്തിലാണ്. അങ്കിത അമരൂ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പ്രണയദിനത്തോട് അനുബന്ധിച്ച് ആയിരുന്നു സിനിമയുടെ ലൊക്കേഷൻ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നത്.
സിനിമ ഏത് ജോണർ ആണ് എന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം കന്നട സിനിമയിലൂടെ തിരിച്ചുവന്ന സ്ഥിതിക്ക് ഉടൻതന്നെ മലയാളം സിനിമയിലൂടെയും തിരിച്ചുവരണം എന്നാണ് ഗിരിജയോട് മലയാളി പ്രേക്ഷകർ ഇപ്പോൾ അഭ്യർത്ഥിക്കുന്നത്.
Content Highlight: Malayali's favorite Vandanam heroine is coming back - Why are Malayali sad despite hearing the good news?

































