---
title: "ആദ്യം ക്രഷായിരുന്നു പിന്നീട് ഒരു ഘട്ടത്തിലെത്തിയപ്പോൾ അദ്ദേഹത്തോട് എനിക്ക് പ്രണയമായി; തന്റെ ക്രഷ് ആരോടെന്ന് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി"
english_title: "At first I had a crush and then at a certain point I fell in love with him; Anushka Shetty reveals who her crush is"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97347/at-first-i-had-a-crush-and-then-at-a-certain-point-i-fell-in-love-with-him-anushka-shetty-reveals-who-her-crush-is"
published_at: "2023-02-16T07:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed93082d6bb_aanushka_3.jpg"
keywords: []
---

# ആദ്യം ക്രഷായിരുന്നു പിന്നീട് ഒരു ഘട്ടത്തിലെത്തിയപ്പോൾ അദ്ദേഹത്തോട് എനിക്ക് പ്രണയമായി; തന്റെ ക്രഷ് ആരോടെന്ന് വെളിപ്പെടുത്തി അനുഷ്ക ഷെട്ടി

> **Lead Summary:** ബാഹുബലിയിലെ ദേവസേനയായി എല്ലാവരുടേയും ഹൃദയം കവർന്ന നടിയാണ് അനുഷ്ക ഷെട്ടി. അനുഷ്കയെ പോലൊരു പെണ്ണിനെ മനസിൽ കൊണ്ടുനടക്കുന്ന വിവാഹം ചെയ്യണമെന്ന് ആ​ഗ്രഹിക്കാത്ത യുവാക്കൾ തെന്നിന്ത്യയിൽ തന്നെ കുറവാണ് . പക്ഷെ നാൽപ്പത് പിന്നിട്ടിട്ടും അനുഷ്ക സിം​ഗിൾ ലൈഫാണ് നയിക്കുന്നത്. അനുഷ്കയുടെ പേരും നിരവധി നടന്മാരുടെ പേരും ചേർത്ത് വെച്ച് ​ഗോസിപ്പുകൾ നിരന്തരം വരാറുണ്ടെങ്കിലും അതൊന്നും ഇതുവരേയും സത്യാമായിട്ടില്ല.

## Article Content

ബാഹുബലിയിലെ ദേവസേനയായി എല്ലാവരുടേയും ഹൃദയം കവർന്ന നടിയാണ് അനുഷ്ക ഷെട്ടി. അനുഷ്കയെ പോലൊരു പെണ്ണിനെ മനസിൽ കൊണ്ടുനടക്കുന്ന വിവാഹം ചെയ്യണമെന്ന് ആ​ഗ്രഹിക്കാത്ത യുവാക്കൾ തെന്നിന്ത്യയിൽ തന്നെ കുറവാണ് . പക്ഷെ നാൽപ്പത് പിന്നിട്ടിട്ടും അനുഷ്ക സിം​ഗിൾ ലൈഫാണ് നയിക്കുന്നത്. അനുഷ്കയുടെ പേരും നിരവധി നടന്മാരുടെ പേരും ചേർത്ത് വെച്ച് ​ഗോസിപ്പുകൾ നിരന്തരം വരാറുണ്ടെങ്കിലും അതൊന്നും ഇതുവരേയും സത്യാമായിട്ടില്ല.

ബാഹുബലി കഴിഞ്ഞ സമയത്ത് പ്രഭാസും അനുഷ്കയും തമ്മിൽ പ്രണയമാണെന്ന വാർത്ത വന്നിരുന്നു ‌ഇത്രയും ​ഗോസിപ്പു​കൾ തനിക്ക് ചുറ്റും പ്രചരിക്കുന്ന സാഹചര്യത്തിൽ തന്റെ ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി അനുഷ്ക ഇപ്പോൾ. ഇത്തരത്തിൽ ഒന്നും സംസാരിക്കാത്ത അനുഷ്ക തന്റെ ക്രഷിനെ വെളിപ്പെടുത്തിയത് ആരാധകർക്കും വലിയ സർപ്രൈസായി. ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷ് എന്നാണ് അനുഷ്‍ക വെളിപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നുവെന്ന് അനുഷ്‍ക ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് . 'രാഹുൽ ദ്രാവിഡ് എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരനാണ്. ഞാൻ വളർന്നത് മുതൽ എനിക്ക് അദ്ദേഹത്തോട് ഒരു പ്രണയം ഉണ്ടായിരുന്നു.' 'ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹവുമായി പ്രണയത്തിലായി' എന്നാണ് അനുഷ്ക പറഞ്ഞത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം അനുഷ്‍കയ്‍ക്ക് പുറമെ മുമ്പും മറ്റ് പല ചലച്ചിത്ര താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.

 സിനിമാലോകം സ്വപ്നങ്ങളിൽ പോലുമില്ലായിരുന്ന അനുഷ്ക ബിരുദം നേടിയ ശേഷം പ്രൈമറി സ്കൂൾ അധ്യാപികയായി ജോലി ചെയ്തിരുന്നു. ഇതേസമയത്താണ് ഭാരത് ഠാക്കൂർ എന്ന ഗുരുവിൽ നിന്ന് യോഗ അഭ്യസിക്കുന്നത്. യോഗയായിരുന്നു അനുഷ്ക തന്റെ കരിയറായി തിരഞ്ഞെടുത്തിരുന്നത്.

മുംബൈയിൽ സ്ഥിരമായി യോഗ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. അനുഷ്കയുടെ ആദ്യ ചിത്രം സംഭവിക്കുന്നതും ഇതേ യോഗ ക്ലാസിലൂടെയാണ്. സംവിധായകൻ മെഹർ രമേശാണ് അനുഷ്കയിലെ നടിയെ കണ്ടെത്തുന്നത്. യോഗ ക്ലാസിലെത്തിയ സംവിധായകൻ അധ്യാപികയായ അനുഷ്കയെ കാണുകയായിരുന്നു. മെഹർ രമേശാണ് സംവിധായകൻ സംവിധായകൻ പുരി ജഗന്നാഥിന് അനുഷ്കയെ പരിചയപ്പെടുത്തുന്നത്. ഇതോടെ പുരി ജഗന്നാഥിന്റെ ചിത്രത്തിൽ അനുഷ്ക നായികയായി. 2005 ലായിരുന്നു അനുഷ്കയുടെ ആദ്യ ചിത്രമായ സൂപ്പർ പുറത്തിറങ്ങിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97347/at-first-i-had-a-crush-and-then-at-a-certain-point-i-fell-in-love-with-him-anushka-shetty-reveals-who-her-crush-is)