---
title: "ഭർത്താവിനെ ഉപേക്ഷിച്ചു ഇപ്പോൾ ആ വ്യക്തിയുടെ കൂടെയാണോ കിടത്തം; മോശം കമൻ്റിനു  മറുപടിയുമായി നടി "
english_title: "Have you left your husband and are now sleeping with that person; The actress responded to the bad comment"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97330/have-you-left-your-husband-and-are-now-sleeping-with-that-person-the-actress-responded-to-the-bad-comment"
published_at: "2023-02-15T23:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ed1b83c95ac_manju_pathros.jpg"
keywords: []
---

# ഭർത്താവിനെ ഉപേക്ഷിച്ചു ഇപ്പോൾ ആ വ്യക്തിയുടെ കൂടെയാണോ കിടത്തം; മോശം കമൻ്റിനു  മറുപടിയുമായി നടി 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും നിരവധി സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. ടെലിവിഷൻ മേഖലയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത് എങ്കിലും നിരവധി സിനിമകളിലും താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും താരം വളരെ സജീവമാണ് എന്ന് മാത്രമല്ല സോഷ്യൽ മീഡിയ വഴി തന്നെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കാറുണ്ട് എന്ന് മാത്രമല്ല ബ്ലാക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്.

തന്റെ കൂട്ടുകാരി സിമിയുടെ ഒപ്പമാണ് താരം ഈ യൂട്യൂബ് ചാനൽ നടത്തുന്നത്. വെറുതെ അല്ല ഭാര്യ എന്ന പരിപാടിയിലൂടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നത്. ഇപ്പോൾ ഇരുവരും അടുത്ത സുഹൃത്തുക്കൾ ആണ്. ഇരുവരും അടുത്തിടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിൽ താഴെ വളരെ മോശം കമൻറുകൾ ആയി ചില ആളുകൾ എത്തിയിരുന്നു.

> “ഈ മാക്കാച്ചിയുടെ ഒപ്പം ഞാൻ വളരെ കംഫർട്ടബിൾ ആണ്” – ഇതായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ ആയി താരം നൽകിയത്. വീഡിയോയിൽ ഇരുവരും ഒരുമിച്ച് കിടക്കുന്നത് ആണ് കാണിക്കുന്നത്. ഇതിന് താഴെ ആയിരുന്നു വളരെ മോശം കമന്റുകൾ വന്നത്.

ഭർത്താവിനെ ഉപേക്ഷിച്ച ഇപ്പോൾ ഇവളുടെ കൂടെ ആണോ കിടപ്പ് എന്നായിരുന്നു ഒരു വിഭാഗം ആളുകൾ ചോദിച്ചത്. നിങ്ങൾ ലെസ്ബിയൻസ് ആണോ എന്നായിരുന്നു മറ്റൊരു വിഭാഗം ആളുകൾ ചോദിച്ചത്.

എന്നാൽ ഇതിനെല്ലാം മറുപടി നൽകിക്കൊണ്ട് സിമി രംഗത്തെത്തി. ഞങ്ങളെ അറിയുന്നവർക്ക് ഞങ്ങളെ അറിയാം എന്നാണ് സിനി നൽകിയ മറുപടി. മഞ്ഞപ്പിത്തം ബാധിച്ചവർക്ക് എല്ലാം മഞ്ഞ ആയിട്ട് മാത്രമേ കാണുകയുള്ളൂ എന്ന് പറഞ്ഞതുപോലെയാണ് നെഗറ്റീവ് കമൻറുകൾ ഇടുന്നവരുടെ കാര്യം എന്നാണ് സിമി പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97330/have-you-left-your-husband-and-are-now-sleeping-with-that-person-the-actress-responded-to-the-bad-comment)