---
title: "നടന്‍ കാലടി ജയന്‍ അന്തരിച്ചു"
english_title: "Actor Kaladi Jayan passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97301/actor-kaladi-jayan-passed-away"
published_at: "2023-02-15T21:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecffc39f453_death.jpg"
keywords: []
---

# നടന്‍ കാലടി ജയന്‍ അന്തരിച്ചു

> **Lead Summary:** പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും സീരിയല്‍ നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.

## Article Content

പ്രശസ്ത നാടക, സീരിയല്‍, ചലച്ചിത്ര നടനും സീരിയല്‍ നിര്‍മ്മാതാവുമായ കാലടി ജയന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ പിആര്‍എസ് ആശുപത്രിയിലായിരുന്നു അന്ത്യം. 72 വയസായിരുന്നു.

മഴവില്‍ക്കാവടി, സിബിഐ ഡയറിക്കുറിപ്പ്, തലയണമന്ത്രം, അര്‍ത്ഥം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അമ്പതോളം നാടകങ്ങളിലും നൂറില്‍ അധികം സീരിയലുകളിലും അഭിനയിക്കുകയും പത്തിലധികം സീരിയലുകളുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97301/actor-kaladi-jayan-passed-away)