---
title: "പുതിയ കാമുകനെ ചുംബിച്ചും സ്‌നേഹം പങ്കുവെച്ച് എമി ജാക്‌സണ്‍; ചിത്രം വൈറൽ "
english_title: "Amy Jackson kisses new boyfriend and shares love; The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97295/amy-jackson-kisses-new-boyfriend-and-shares-love-the-picture-went-viral"
published_at: "2023-02-15T20:57:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecfa51d0461_VIRAL.jpg"
keywords: []
---

# പുതിയ കാമുകനെ ചുംബിച്ചും സ്‌നേഹം പങ്കുവെച്ച് എമി ജാക്‌സണ്‍; ചിത്രം വൈറൽ 

> **Lead Summary:** തമിഴിലും ബോളിവുഡിലുമൊക്കെ ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് എമി ജാക്‌സന്‍. പ്രണയദിനത്തില്‍ കാമുകനൊപ്പമുള്ള ചിത്രങ്ങളുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന നടിയുടെ ചിത്രങ്ങളില്‍ ഇരുവരും പരസ്പരം ചുംബിക്കുന്നതും സ്‌നേഹം പങ്കുവെക്കുന്നതുമടക്കം സ്വകാര്യ നിമിഷങ്ങളിലേ നിരവധി ചിത്രങ്ങളാണുള്ളത്.

## Article Content

തമിഴിലും ബോളിവുഡിലുമൊക്കെ ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് എമി ജാക്‌സന്‍. പ്രണയദിനത്തില്‍ കാമുകനൊപ്പമുള്ള ചിത്രങ്ങളുമായിട്ടാണ് നടി എത്തിയിരിക്കുന്നത്. ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്ന നടിയുടെ ചിത്രങ്ങളില്‍ ഇരുവരും പരസ്പരം ചുംബിക്കുന്നതും സ്‌നേഹം പങ്കുവെക്കുന്നതുമടക്കം സ്വകാര്യ നിമിഷങ്ങളിലേ നിരവധി ചിത്രങ്ങളാണുള്ളത്.

ബ്രീട്ടിഷുകാരിയാണെങ്കിലും ഇന്ത്യന്‍ സിനിമയിലെ മുന്‍നിരയിലേക്ക് വളരാന്‍ എമി ജാക്‌സന് സാധിച്ചിരുന്നു. 2012 ല്‍ ഇന്ത്യയിലേക്ക് വന്ന നടി പിന്നീട് ശ്രദ്ധേയായി മാറി. ഇതിനിടയില്‍ 2019 ലെ ന്യൂയറിനാണ് ജോര്‍ജ് പനയിയോട്ട് എന്നയാളുമായിട്ടുള്ള പ്രണയത്തെ കുറിച്ചും വിവാഹനിശ്ചയത്തെ കുറിച്ചുമൊക്കെ എമി വെളിപ്പെടുത്തിയത്.

വൈകാതെ താന്‍ ഗര്‍ഭിണിയാണെന്നും നടി പ്രഖ്യാപിച്ചു. 2019 ല്‍ തന്നെ എമി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു.

അങ്ങനെ സന്തുഷ്ടമായ ജീവിതത്തിനിടയിലാണ് ജോര്‍ജുമായി എമി വേര്‍പിരിയുന്നത്. പിന്നീട് മകന്റെ കൂടെയായിരുന്നു നടിയുടെ ജീവിതം. ഇപ്പോള്‍ പുതിയൊരു പ്രണയത്തിലേക്ക് പ്രവേശിച്ചതിന്റെ സന്തോഷമാണ് എമി സോഷ്യല്‍ മീഡിയിയലൂടെ പങ്കുവെച്ചിരിക്കുന്നത്. 2022 മുതലാണ് എഡ് വെസ്റ്റ്‌വിക്ക് എന്നയാളുമായിട്ട് നടി പ്രണയത്തിലാവുന്നത്. 2022 ജൂലൈയിലാണ് തന്റെ പുതിയ പ്രണയത്തെ കുറിച്ച് എമി ജാക്‌സണ്‍ ആദ്യമായി പറയുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ കാമുകനൊപ്പമുള്ള ഫോട്ടോസ് നടി പുറത്ത് വിടുന്നതും പതിവായിരുന്നു. ഈ വര്‍ഷത്തെ വാലന്റൈന്‍സ് ദിനം എഡ് വെസറ്റ്‌വിക്കിനൊപ്പം ആഘോഷിച്ചിരിക്കുകയാണ് നടി.

ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ചില പുത്തന്‍ ഫോട്ടോസ് നടി പുറത്ത് വിട്ടത്. 'നിന്റെ കൂടെയുള്ള ജീവിതം, വാലന്റൈന്‍സ് ദിനാശംസകള്‍ ബേബി... വയറ് നിറഞ്ഞ് ചിരിപ്പിക്കുകയും അനന്തമായി സ്‌നേഹിക്കുകയും ചെയ്യുന്ന നിന്നോട് എന്നെന്നും നന്ദിയുള്ളവളായിരിക്കും', എന്നുമാണ് എമി ചിത്രങ്ങള്‍ക്ക് നല്‍കിയ ക്യാപ്ഷനില്‍ സൂചിപ്പിച്ചിരിക്കുന്നത്. 

എഡ്ഡിനൊപ്പം ലിപ്‌ലോക് ചെയ്യുന്നതും കുതിര സവാരി നടത്തുന്നതുമടക്കം താരങ്ങളുടെ സ്വകാര്യ നിമിഷങ്ങളില്‍ നിന്നുള്ള നിരവധി ഫോട്ടോസാണ് നടി പുറത്ത് വിട്ടിരിക്കുന്നത്. സെലിബ്രിറ്റികളടക്കം പലരും താരങ്ങള്‍ക്ക് ആശംകള്‍ അറിയിച്ചാണ് എത്തി കൊണ്ടിരിക്കുന്നത്. മാത്രമല്ല ഇരുവരുടെയും പ്രണയകഥയെ കുറിച്ചുള്ള വിവരങ്ങളും പ്രചരിക്കുന്നുണ്ട്. അതേ സമയം എമിയുടെ ആദ്യ ബന്ധത്തിലുള്ള മകന്‍ എവിടെയാണെന്ന ചോദ്യങ്ങളും ഉയര്‍ന്ന് വരുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/97295/amy-jackson-kisses-new-boyfriend-and-shares-love-the-picture-went-viral)