---
title: "ഇപ്പം തന്നെ രണ്ട് വിവാഹം കഴിച്ചു, ഇനിയൊന്ന് ബുദ്ധിമുട്ടാണ്;  മനോജ് കെ ജയന്‍, വീഡിയോ "
english_title: "Now a video of Manoj K Jayan is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97265/now-a-video-of-manoj-k-jayan-is-going-viral"
published_at: "2023-02-15T19:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ece62b816ce_manoj_k_jayan.jpg"
keywords: []
---

# ഇപ്പം തന്നെ രണ്ട് വിവാഹം കഴിച്ചു, ഇനിയൊന്ന് ബുദ്ധിമുട്ടാണ്;  മനോജ് കെ ജയന്‍, വീഡിയോ 

> **Lead Summary:** ആദ്യകാലം തൊട്ടേ മലയാള സിനിമയില്‍ സജീവമായ നടനാണ് മനോജ് കെ ജയന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇദ്ദേഹം. ഇപ്പോള്‍ നടന്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്. പട്ടാമ്പിയിലെ എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നത് നടനായിരുന്നു.

## Article Content

ആദ്യകാലം തൊട്ടേ മലയാള സിനിമയില്‍ സജീവമായ നടനാണ് മനോജ് കെ ജയന്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഇദ്ദേഹം. ഇപ്പോള്‍ നടന്‍ പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറല്‍ ആവുന്നത്. പട്ടാമ്പിയിലെ എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഒരു പരിപാടിയില്‍ അതിഥിയായി എത്തിയിരുന്നത് നടനായിരുന്നു.

ചടങ്ങിനിടെ സ്‌കൂളിലെ അധ്യാപിക മനോജില്‍ നിന്നും പുരസ്‌കാരം വാങ്ങുമ്പോള്‍ ചടങ്ങിലെ ആങ്കര്‍ , അവാര്‍ഡ് വാങ്ങുന്ന ടീച്ചര്‍ താരത്തിന്റെ കട്ട ഫാന്‍ ആണെന്നും വിവാഹം കഴിക്കാന്‍ വരെ ആഗ്രഹിച്ചിരുന്നുവെന്ന് ആങ്കര്‍ പറഞ്ഞു.

ഇതോടെ വേദിയില്‍ നിന്ന് എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ഇതിന് പിന്നാലെ താന്‍ രണ്ട് കല്യാണം കഴിച്ചു കഴിഞ്ഞു എന്നും ഇനിയൊന്ന് വളരെ ബുദ്ധിമുട്ടാണെന്നും സോറി ടീച്ചര്‍ എന്നും അടുത്ത ജന്മത്തില്‍ നോക്കാം എന്നും മനോജ് കെ ജയന്‍ പറഞ്ഞു. ഈ വീഡിയോ നാടന്‍ തന്നെ പങ്കുവെച്ചു.

ഇതിനുശേഷം ആങ്കര്‍ ചെയ്ത ടീച്ചറും അവാര്‍ഡ് വാങ്ങിയ ടീച്ചറും തമ്മില്‍ പിണങ്ങിയോ, അതോ കൂടുതല്‍ ഇണങ്ങിയോ എന്നെനിക്കറിയില്ല. എന്തായാലും എംഇഎസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പട്ടാമ്പിയില്‍ നടന്ന ഈ സംഭവം ഇന്റര്‍സ്റ്റിംഗ് ആയിരുന്നുവെന്ന് വീഡിയോ പങ്കുവെച്ച് മനോജ് കെ ജയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/97265/now-a-video-of-manoj-k-jayan-is-going-viral)