---
title: "ആത്മാര്‍ഥമായി പ്രണയിക്കുന്നവര്‍ക്ക് മനസ്സില്‍ പ്രണയപ്പക വളര്‍ത്തിയെടുക്കാന്‍ ഒരിക്കലും സാധിക്കില്ല; അഭയ ഹിരണ്മയി"
english_title: "Abhay's words about love on Valentine's Day are now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/97224/abhays-words-about-love-on-valentines-day-are-now-going-viral"
published_at: "2023-02-15T16:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ecb6d621d3f_abhaya_hiranmayi.jpg"
keywords: []
---

# ആത്മാര്‍ഥമായി പ്രണയിക്കുന്നവര്‍ക്ക് മനസ്സില്‍ പ്രണയപ്പക വളര്‍ത്തിയെടുക്കാന്‍ ഒരിക്കലും സാധിക്കില്ല; അഭയ ഹിരണ്മയി

> **Lead Summary:** ഗായിക അഭയ ഹിരണ്മയി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ലിവിംഗ് റിലേഷന്‍ അവസാനിപ്പിച്ചത് മുതലാണ് അഭയയെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലായി വന്നത്. ആദ്യം പിന്തുണച്ചവര്‍ പിന്നീട് വിമര്‍ശനവുമായി വന്നു. എന്നാല്‍ വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തെ കുറിച്ച് അഭയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

## Article Content

ഗായിക അഭയ ഹിരണ്മയി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ലിവിംഗ് റിലേഷന്‍ അവസാനിപ്പിച്ചത് മുതലാണ് അഭയയെ കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലായി വന്നത്. ആദ്യം പിന്തുണച്ചവര്‍ പിന്നീട് വിമര്‍ശനവുമായി വന്നു. എന്നാല്‍ വാലന്റൈന്‍സ് ദിനത്തില്‍ പ്രണയത്തെ കുറിച്ച് അഭയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

നമുക്കൊരിക്കലും നിര്‍വ്വചിക്കാന്‍ സാധിക്ക വികാരമാണ് പ്രണയമെന്നാണ് മനോരമയുടെ 'പ്രേമ വര്‍ത്തമാനം' പരിപാടിയില്‍ സംസാരിക്കവേ അഭയ ഹിരണ്‍മയി വ്യക്തമാക്കിയത്. ഗായികയുടെ വാക്കുകളിങ്ങനൊണ്.. 

'ഇപ്പോഴും പ്രണയത്തിനൊരു നിര്‍വ്വചനം ഉള്ളതായി തനിക്ക് തോന്നുന്നില്ലെന്നാണ് അഭയ ഹിരണ്മയി പറയുന്നത്. പല എഴുത്തുകാരും കലാകാരന്മാരും അവരവരുടേതായ രീതിയില്‍ പ്രണയത്തെ കുറിച്ചെഴുതുകയും അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

പക്ഷേ അതിന് കൃത്യമായൊരു നിര്‍വ്വചനം ഉണ്ടോ എന്നത് സംശയമാണ്. പക്ഷേ ഓരോ കാലത്തും പ്രണയത്തിന് പുതിയ മാനങ്ങള്‍ കൈവരുന്നുണ്ട്. കാലഘട്ടത്തിനു മാറ്റമുണ്ടായാലും പ്രണയം എക്കാലത്തും ദിവ്യമാണ്. ആ വികാരത്തിന്റെ പരിശുദ്ധിക്ക് ഒരിക്കലും കോട്ടം സംഭവിച്ചിട്ടില്ലെന്ന്', അഭയ പറയുന്നു. 

'പ്രണയമെന്ന് പറയുന്നത് മാനുഷികമാണ്. അത് മനസ്സില്‍ നിന്നുണ്ടാകുന്നതാണ്. എന്റെ ഓരോ ദിവസത്തെയും കഥകള്‍ പ്രണയിതാവിനോടു പറയാന്‍ ഏറെ ഇഷ്ടമാണ്. പ്രണയിക്കുന്നയാള്‍ എവിടെ പോയാലും അയാള്‍ എന്ത് ചെയ്യുന്നു, എവിടെയാണെന്നതൊക്കെ അറിയാന്‍ ഇഷ്ടമാണ്.

പ്രണയിക്കുന്നയാള്‍ നമ്മുടെ കണ്‍വെട്ടത്ത് തന്നെയുണ്ടെന്ന ബോധം മനസ്സില്‍ ഉണ്ടായിരിക്കണം. അവരെ മിസ് ചെയ്യുക എന്നത് നല്ല വികാരമായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളതെന്നും', അഭയ കൂട്ടിച്ചേര്‍ത്തു. 

'പ്രണയത്തിലായിരിക്കുന്ന സമയത്ത് പരസ്പരം ബഹുമാനിക്കാന്‍ സാധിക്കണം. പ്രണയിതാവിന് ഒരു മോശപ്പെട്ട ശീലം ഉണ്ടെങ്കില്‍ അതിനെ മാറ്റാന്‍ ശ്രമിക്കാതെ അതിനെ അംഗീകരിച്ചു മുന്നോട്ടു പോവുകയാണ് വേണ്ടത്. അത് അദ്ദേഹത്തിന്റെ സ്വഭാവികമായ ശൈലി ആയിരിക്കും.

ആ രീതിയില്‍ തന്നെ മനസ്സിലാക്കുകയാണ് വേണ്ടത്. ഒരു വ്യക്തിയ്ക്ക് നല്ലതും മോശവുമായ സ്വഭാവങ്ങള്‍ ഉണ്ടെന്ന് മനസ്സിലാക്കി മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധം പ്രണയമായിട്ടു മാറുന്നത്. ഒരുപാട് ബന്ധങ്ങള്‍ക്കിടയിലും ഒരാളോട് മാത്രമേ പ്രണയം എന്ന വികാരം ഉണ്ടാകൂ. മറ്റുള്ളവയെല്ലാം സൗഹൃദങ്ങളായിരിക്കാം'. 

പ്രണയനൈരാശ്യം, പ്രണയപ്പകയും ഒരിക്കലും പ്രണയത്തോട് ചേര്‍ത്തു വെക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പ്രണയനൈരാശ്യം ഒഴിവാക്കാന്‍ സാധിക്കാത്തതും പ്രണയപ്പക ഒഴിവാക്കപ്പെടേണ്ടതുമാണ്. ആത്മാര്‍ഥമായി പ്രണയിക്കുന്നവര്‍ക്ക് മനസ്സില്‍ പ്രണയപ്പക വളര്‍ത്തിയെടുക്കാന്‍ ഒരിക്കലും സാധിക്കില്ല. പക തോന്നിയാല്‍ അതിനെയൊരിക്കലും പ്രണയം എന്നു വിളിക്കാനാകില്ലെന്നും', അഭയ ഹിരണ്‍മയി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/97224/abhays-words-about-love-on-valentines-day-are-now-going-viral)