---
title: "ബേസില്‍ ജോസഫ്  അച്ഛനായി; കുഞ്ഞിന്റെ ചിത്രവും പേരും ആരാധകരുമായി പങ്കുവെച്ച് താരം"
english_title: "Basil shares the joy of being parents with his wife Elizabeth."
publisher: "moviemax.in"
canonical_url: "https://moviemax.in/news/97198/basil-shares-the-joy-of-being-parents-with-his-wife-elizabeth"
published_at: "2023-02-15T14:31:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec9f806fcab_basil_joseph.jpg"
keywords: []
---

# ബേസില്‍ ജോസഫ്  അച്ഛനായി; കുഞ്ഞിന്റെ ചിത്രവും പേരും ആരാധകരുമായി പങ്കുവെച്ച് താരം

> **Lead Summary:** മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. സംവിധായകനെ കൂടാതെ നടന്‍ എന്ന നിലയിലും ആരാധകരുടെ ഇഷ്ടം കവര്‍ന്ന ബേസില്‍ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്.

## Article Content

മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ബേസില്‍ ജോസഫ്. സംവിധായകനെ കൂടാതെ നടന്‍ എന്ന നിലയിലും ആരാധകരുടെ ഇഷ്ടം കവര്‍ന്ന ബേസില്‍ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്.

താനും ഭാര്യ എലിസബത്തും മാതാപിതാക്കളായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബേസില്‍.

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് തങ്ങള്‍ക്ക് കുഞ്ഞ് ജനിച്ച സന്തോഷം ബേസില്‍ അറിയിച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് ബേസില്‍ ജോസഫ് ഈ സന്തോഷം അറിയിച്ചത്.

പ്രണയിച്ച് വിവാഹം കഴിച്ചവരാണ് എലിസബത്തും ബേസിലും.2017ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്‍ജിനിയറിങ്ങിന് പഠിക്കുമ്പോള്‍ എലിസബത്ത് ബേസിലിന്റെ ജൂനിയറായിരുന്നു. റാഗിങ്ങിലൂടെയാണ് ബേസില്‍ എലിസബത്തിനെ ആദ്യമായി പരിചയപ്പെട്ടത് എന്ന് ബേസില്‍ പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/97198/basil-shares-the-joy-of-being-parents-with-his-wife-elizabeth)