---
title: "'കുറുപ്പ് 'അറബ് ലോകത്തും തരംഗമാവും, ബുര്‍ജ് ഖലീഫയിലെ ട്രെയിലര്‍ പ്രദര്‍ശനം നാളെ രാത്രി"
english_title: "'Kurup's trailer will be shown tomorrow at 8:10 pm at Burj Khalifa in Dubai."
publisher: "moviemax.in"
canonical_url: "https://moviemax.in/news/9715/kurups-trailer-will-be-shown-tomorrow-at-810-pm-at-burj-khalifa-in-dubai"
published_at: "2021-11-09T17:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618a5d887c06d_.jpg"
keywords: []
---

# 'കുറുപ്പ് 'അറബ് ലോകത്തും തരംഗമാവും, ബുര്‍ജ് ഖലീഫയിലെ ട്രെയിലര്‍ പ്രദര്‍ശനം നാളെ രാത്രി

> **Lead Summary:** ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന 'കുറുപ്പിന്‍റെ ട്രെയ്‍ലര്‍ നാളെ രാത്രി 8:10 ന് ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത് . കേരളത്തിലെ തിയറ്റര്‍ ഉടമകളും അതുപോലെതന്നെ ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന പ്രധാന റിലീസ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പ് . ഈ മാസം 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

## Article Content

ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന 'കുറുപ്പിന്‍റെ ട്രെയ്‍ലര്‍ നാളെ രാത്രി 8:10 ന് ദുബൈയിലെ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിക്കും. കഴിഞ്ഞ ദിവസം ദുല്‍ഖര്‍ തന്നെയാണ് ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത് . കേരളത്തിലെ തിയറ്റര്‍ ഉടമകളും അതുപോലെതന്നെ ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന പ്രധാന റിലീസ് ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന കുറുപ്പ് . ഈ മാസം 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

അതിനു മുന്നോടിയായി 10-ാം തീയതിയാണ് ബുര്‍ജ് ഖലീഫയിലെ ട്രെയ്‍ലര്‍ പ്രദര്‍ശനം. രാത്രി 8 മുതല്‍ 8.30 വരെയായിരിക്കും ബുര്‍ജ് ഖലീഫയില്‍ ട്രെയ്‍ലര്‍ കാണാനാവുക. ഇതാദ്യമായാണ് ബുര്‍ജ് ഖലീഫയില്‍ ഒരു മലയാള ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിക്കുന്നത്. മികച്ച ഒടിടി ഓഫര്‍ വേണ്ടെന്നുവച്ച് തിയറ്റര്‍ റിലീസ് തെരഞ്ഞെടുത്തെന്നാണ് അണിയറക്കാര്‍ അറിയിച്ചിരുന്നത്. കേരളത്തില്‍ മാത്രം ചിത്രത്തിന് നാനൂറിലേറെ തിയറ്ററുകളില്‍ റിലീസ് ഉണ്ടാവുമെന്നാണ് അറിയുന്നത്.

ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുല്‍ഖര്‍ എത്തുന്ന ചിത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം കൂടിയാണ്. 35 കോടിയാണ് ബജറ്റ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 450ലേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് ഇപ്പോള്‍ ഉറപ്പായിരിക്കുന്നത്.

വേള്‍ഡ് വൈഡ് 1500 തിയേറ്ററുകളിലാണ് ചിത്രമെത്തുന്നത്. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസും എം സ്റ്റാർ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സും ചേർന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബൈ, മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് ചിത്രത്തിനു വേണ്ടി നടത്തിയത്.

105 ദിവസങ്ങൾ പൂർണമായും ഷൂട്ടിങ്ങിനായി ചിലവഴിച്ചു. ദുല്‍ഖറിന്‍റെ അരങ്ങേറ്റചിത്രമായിരുന്ന 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജിതിൻ കെ ജോസിന്‍റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു.

ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനിനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ പ്രവീൺ ചന്ദ്രൻ

### Related Links & Sources
- [Original Story Source](https://moviemax.in/news/9715/kurups-trailer-will-be-shown-tomorrow-at-810-pm-at-burj-khalifa-in-dubai)