---
title: "'അവരെ കണ്ടപ്പോൾ തന്നെ ഞാൻ വീണുപോയി'; നടിയോട് ഉണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ "
english_title: "Unni Mukundan about his crush on the actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97091/unni-mukundan-about-his-crush-on-the-actress"
published_at: "2023-02-15T07:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ec39260ed59_UNNI_MUKUNDAN_F.jpg"
keywords: []
---

# 'അവരെ കണ്ടപ്പോൾ തന്നെ ഞാൻ വീണുപോയി'; നടിയോട് ഉണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. നിരവധി വിവാദങ്ങളിൽ ഇദ്ദേഹം പലതവണയായി അകപ്പെട്ടിട്ടുണ്ട് എങ്കിലും ഇതുവരെ ഒരു പ്രണയ വിവാദത്തിൽ ഇദ്ദേഹം അകപ്പെട്ടിട്ടില്ല. എപ്പോഴും ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തിയാണ് ഉണ്ണി മുകുന്ദൻ എന്ന് പലപ്പോഴും പലർക്കും തോന്നിയിട്ടുണ്ട്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഉണ്ണിമുകുന്ദൻ. നിരവധി വിവാദങ്ങളിൽ ഇദ്ദേഹം പലതവണയായി അകപ്പെട്ടിട്ടുണ്ട് എങ്കിലും ഇതുവരെ ഒരു പ്രണയ വിവാദത്തിൽ ഇദ്ദേഹം അകപ്പെട്ടിട്ടില്ല. എപ്പോഴും ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വ്യക്തിയാണ് ഉണ്ണി മുകുന്ദൻ എന്ന് പലപ്പോഴും പലർക്കും തോന്നിയിട്ടുണ്ട്.

> അതേസമയം ഇപ്പോൾ തനിക്ക് പ്രണയം തോന്നിയ ഒരു നടിയെക്കുറിച്ച് തുറന്നു പറയുകയാണ് ഉണ്ണിമുകുന്ദൻ.“എൻറെ ആദ്യത്തെ കൊമേർഷ്യൽ സിനിമ ആയിരുന്നു ബാഗ്മതി. അനുഷ്ക ഷെട്ടി ആയിരുന്നു ഈ സിനിമയിലെ നായിക. വളരെ സിമ്പിൾ ആണ് അവർ. ബാഹുബലി എന്ന സിനിമയൊക്കെ കഴിഞ്ഞ് ഇവർ ടോപ്പിൽ നിൽക്കുന്ന സമയത്ത് ആണ്. കൂടെ അഭിനയിക്കുമ്പോൾ ഒരു പ്രഷർ തോന്നിയിരുന്നു. പക്ഷേ അവരെ കണ്ടപ്പോൾ തന്നെ ഞാൻ വീണുപോയി” – ഉണ്ണി മുകുന്ദൻ പറയുന്നു.

> “അവർക്ക് കുറച്ചു പ്രായം കൂടുതലാണ്. പക്ഷേ അതൊന്നും ഒരു വിഷയമല്ല. എന്നാൽ അവർ വളരെ വലിയൊരു സ്ഥാനത്ത് നിൽക്കുന്ന നടിയാണ്. ഒരുപക്ഷേ അങ്ങനെ അല്ലായിരുന്നു എങ്കിൽ ഞാൻ അവരെ പ്രൊപ്പോസ് ചെയ്തേനെ. ഞാൻ ഒരു സ്ത്രീ ആയിരുന്നു എങ്കിൽ അവരെ പോലെ ആവണം എന്ന് പറഞ്ഞിട്ടുണ്ട് ഒരിക്കൽ.അതിനൊരു കാരണവും ഉണ്ട്.

ഒരാൾക്ക് മര്യാദ ലഭിക്കുന്നത് അയാൾ ഏത് സ്ഥാനത്ത് നിൽക്കുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ്. ടോപ്പിൽ നിൽക്കുന്ന ആളുകളോട് പെരുമാറുന്നത് പോലെ ആയിരിക്കില്ല നമ്മൾ താഴെയുള്ളവരോട് പെരുമാറുക. പക്ഷേ അനുഷ്ക എല്ലാവരോടും ഒരുപോലെയാണ് പെരുമാറുന്നത്. ഡയറക്ടർ മുതൽ സ്പോട്ട് ബോയ് ഉൾപ്പെടെയുള്ളവരോട് ഒരുപോലെയാണ് പെരുമാറുന്നത്” – ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു.

> “10 മാസത്തെ ഷൂട്ടിംഗ് ആയിരുന്നു ആ സിനിമയിൽ ഉണ്ടായിരുന്നത്. പലർക്കും സിനിമയിൽ ഉള്ള സ്റ്റാർഡം വ്യക്തിജീവിതത്തിലും വന്നുപോകും. അതിൽ തെറ്റൊന്നുമില്ല. പക്ഷേ അനുഷ്ക്ക ഒരിക്കലും അങ്ങനെയല്ല” – ഉണ്ണിമുകുന്ദൻ കൂട്ടിച്ചേർത്തു. ഇത് കൂടാതെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച യശോദ എന്ന സിനിമയിൽ ഉണ്ണിമുകുന്ദൻ വില്ലനായി അഭിനയിച്ചിരുന്നു. ഇപ്പോൾ മാളികപ്പുറം എന്ന സിനിമയുടെ ഗംഭീര വിജയത്തോടെ മലയാളത്തിലെ ഏറ്റവും മുൻനിര താരങ്ങളിൽ ഒരാൾ കൂടിയാണ് ഉണ്ണി മുകുന്ദൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/97091/unni-mukundan-about-his-crush-on-the-actress)