---
title: "പ്രണയദിനത്തിൽ പുത്തൻ വെളിപ്പെടുത്തൽ നടത്തി സീതാരാമം നായിക,അമ്പരന്ന് പ്രേക്ഷകർ"
english_title: "On Valentine's Day, Seetharamam heroine made a new revelation, leaving the audience stunned"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97068/on-valentines-day-seetharamam-heroine-made-a-new-revelation-leaving-the-audience-stunned"
published_at: "2023-02-14T23:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebce92d6895_mrunal_pic_1.jpg"
keywords: []
---

# പ്രണയദിനത്തിൽ പുത്തൻ വെളിപ്പെടുത്തൽ നടത്തി സീതാരാമം നായിക,അമ്പരന്ന് പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃണാൾ താക്കൂർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്ക് ഈ നടിയെ വളരെ ഇഷ്ടമാണ്. ഇതിനുള്ള കാരണം എന്താണ് എന്ന് വെച്ചാൽ മലയാളികൾ ഏറെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് സീതാരാമം. മലയാളികൾ ഇരുകൈയും നീട്ടിയായിരുന്നു ഈ സിനിമയെ സ്വീകരിച്ചത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മൃണാൾ താക്കൂർ. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികൾക്ക് ഈ നടിയെ വളരെ ഇഷ്ടമാണ്. ഇതിനുള്ള കാരണം എന്താണ് എന്ന് വെച്ചാൽ മലയാളികൾ ഏറെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് സീതാരാമം. മലയാളികൾ ഇരുകൈയും നീട്ടിയായിരുന്നു ഈ സിനിമയെ സ്വീകരിച്ചത്.

ഇതിനുള്ള പ്രധാനപ്പെട്ട കാരണം മലയാളികളുടെ ഏറെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് എന്നതുകൊണ്ടാണ്.സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം എന്ന് മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകുകയും നീട്ടി സ്വീകരിക്കുകയും ചെയ്യുന്നു .

എന്ന് മാത്രമല്ല ഇത്തരം ചിത്രങ്ങൾ എല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങളിൽ വലിയ രീതിയിൽ ട്രെൻഡിങ് ആയി മാറുന്നതും പതിവാണ്.ഇപ്പോൾ പ്രണയദിനത്തോട് അനുബന്ധിച്ച് ഏറ്റവും പുതിയ ഒരു വാർത്ത പങ്കുവെക്കുകയാണ് താരം . മനോഹരമായ ഒരു ഫോട്ടോഷൂട്ട് ആണ് താരം ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. സിദ്ധാന്ത് ചതുർവേദി എന്ന വ്യക്തിയുടെ ഒപ്പമാണ് താരം ഈ ഫോട്ടോ ഷൂട്ട് നടത്തിയിരിക്കുന്നത്.

നിരവധി ആളുകൾ ആണ് ഇപ്പോൾ ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്. മനോഹരമായ ലഹങ്കയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ഒരു കുർത്തയിലാണ് സിദ്ധാന്ത് പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച കമൻറുകൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത് എന്നുമാത്രമല്ല മലയാളികളാണ് ഈ കമൻറ് ചെയ്യുന്നവരിൽ അധികവും എന്നതാണ് മറ്റൊരു വസ്തുത.

### Related Links & Sources
- [Original Story Source](https://moviemax.in/news/97068/on-valentines-day-seetharamam-heroine-made-a-new-revelation-leaving-the-audience-stunned)