---
title: "'എന്റെ ഭര്‍ത്താവും വീട്ടുകാരും'; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് നടി "
english_title: "Now the actress has come to the scene by answering this"
publisher: "moviemax.in"
canonical_url: "https://moviemax.in/news/97038/now-the-actress-has-come-to-the-scene-by-answering-this"
published_at: "2023-02-14T21:10:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ebab8e5c3e3_amrutha_nair.jpg"
keywords: []
---

# 'എന്റെ ഭര്‍ത്താവും വീട്ടുകാരും'; വിവാഹ വാര്‍ത്തയോട് പ്രതികരിച്ച് നടി 

> **Lead Summary:** ഈ അടുത്തായിരുന്നു സീരിയല്‍ നടി അമൃത നായരുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നത്. നടന്‍ അജു തോമസിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ അമൃത പോസ്റ്റ് ചെയ്തിരുന്നു. സാന്ത്വനം സീരിയലില്‍ ഭദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നാടനാണ് അജു.

## Article Content

ഈ അടുത്തായിരുന്നു സീരിയല്‍ നടി അമൃത നായരുടെ വിവാഹം കഴിഞ്ഞു എന്ന തരത്തിലുള്ള വാര്‍ത്ത പുറത്തുവന്നത്. നടന്‍ അജു തോമസിനൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോ അമൃത പോസ്റ്റ് ചെയ്തിരുന്നു. സാന്ത്വനം സീരിയലില്‍ ഭദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നാടനാണ് അജു.

അമൃതയുടെ അജുവിന്റെ ഫോട്ടോ കണ്ടതോടെ ഇരുവരും വിവാഹിതരായി എന്ന് ആരാധകര്‍ തെറ്റുദ്ധരിച്ചു പിന്നാലെ ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയത്. നിരവധി സീരിയല്‍ താരങ്ങളും അമൃതയ്ക്ക് ആശംസകള്‍ അറിയിച്ചു.

അമൃത നേരത്തെ അഭിനയിച്ച കുടുംബവിളക്ക് എന്ന പരമ്പരയില്‍ അഭിനയിക്കുന്ന നടി മീരാ വാസുദേവനും ഇവരുടെ ഫോട്ടോയ്ക്ക് താഴെ ചിരിച്ചുകൊണ്ട് ഒരു ഇമോജി ഇട്ടു. സീരിയലിലെ മറ്റു താരങ്ങളും കമന്റ് കുറിച്ചു.

അമൃതയുടെ പ്രിയപ്പെട്ട ആള്‍ക്കാരും അഭിനന്ദനങ്ങള്‍ അറിയിച്ചതോടെ ശരിക്കും ഇവരുടെ വിവാഹം കഴിഞ്ഞു എന്ന് ആരാധകര്‍ തെറ്റിദ്ധരിച്ചു.

ഇപ്പോഴിതാ ഇതിനു മറുപടി പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി . മോംമ്സ് ആന്റ് മി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് നടി വിശദീകരണം നല്‍കിയത്. ‘എന്റെ ഭര്‍ത്താവും വീട്ടുകാരും’ എന്നാണ് വീഡിയോയ്ക്ക് തംപ്നെയില്‍ നല്‍കിയിരിയ്ക്കുന്നത്.

സത്യത്തില്‍ ഗീതാഗോവിന്ദം എന്ന പുതിയ സീരിയലില്‍ തന്റെ പെയര്‍ ആയി അഭിനയിക്കുന്നതാണ് അജു തോമസ്. രേഖ എന്ന കഥാപാത്രമായി അമൃതയും വരുണ്‍ എന്ന കഥാപാത്രമായി അജുവും എത്തുന്നു.

അതിന്റെ ലൊക്കേഷനില്‍ നിന്നും എടുത്ത ഫോട്ടോയ്ക്ക് കളിയായിട്ടാണ് ഷിയാസ് ഇക്ക വിവാഹ മംഗള ആശംസ അറിയിച്ചത്. അത് തീര്‍ത്തും ഒരു തമാശ മാത്രമാണെന്ന് അമൃത പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/97038/now-the-actress-has-come-to-the-scene-by-answering-this)